Friday, September 11, 2009

മലയാളപഠനഗവേഷണകേന്ദ്രം

ഈ പുതിയ ബ്ലോഗ് ഒന്നു നോക്കിയാലും.......
മലയാളപഠനഗവേഷണകേന്ദ്രം

Monday, July 27, 2009

ചെറായി മീറ്റ്

ഇന്നലെ[26.7.09] ചെറായിയില്‍ നിന്ന് എത്തിയ ഉടനെ പോസ്റ്റ് ഇട്ടു....കഷ്ടം...അഗ്രഗേറ്റര്‍ ഉടക്കി...ഒന്നു കൂടി ട്രൈ ചെയ്യുന്നു...വിശേഷങ്ങള്‍ എല്ലാവരും അറിഞ്ഞതാണ്..എങ്കിലും.........

ഇതിലെ

Sunday, July 26, 2009

ചെറായി മീറ്റ്...എന്റെ അനുഭവം....

ചെറായി മീറ്റ് കഴിഞ്ഞ് വീട്ടിലെത്തി ആകാംക്ഷയോടെ നെറ്റിലെത്തി...അത്ഭുതം ...ആരും പോസ്റ്റ് ഇട്ടിട്ടില്ല....അതിനാൽ അൽ‌പ്പം ദുസ്വാതന്ത്ര്യമെടുത്ത് ഞാൻ എന്റെ ഫീലിങ്സ് കുറിക്കട്ടെ...ക്ഷമിക്കണം ...ഫോട്ടോസ് ഞാൻ എടുത്തിട്ടില്ല...അതൊക്കെ പിന്നാലെ വരുന്ന പ്രഗത്ഭന്മാർ വിശദമായി പോസ്റ്റ് ചെയ്യുമല്ലോ.....
9.30ന് പറവൂർ സ്റ്റാൻഡിലെത്തിയപ്പോൾ വാഹനങൾ റെഡി...പിന്നെ ഒരു കുതിപ്പാണ് ചെറായിയിലെക്ക്..10.15 ചെറായി അമരാവതി റിസോർട്ട്... ധാരാളം പേർ എത്തിക്കഴിഞ്ഞു...
ആഥിത്യത്തിന്റെ ധാരാളിത്തവുമായി ലതികച്ചേച്ചി....ഹരീഷ്..നിരക്ഷർ...മറ്റുള്ളവർ ..... അസൽ തിരക്കിലാണ്...വരുന്നവരെ സ്വീകരിക്കുന്ന തിരക്ക്....ചക്കയട..ചക്കപ്പഴം...ബിസ്കറ്റ്..ചായ..സൽക്കാരത്തിന്റെ ബഹളം...
രെജിസ്റ്റേഷൻ കഴിഞ്ഞ് പരിചയപ്പെടുത്തൽ....പിന്നെ പരസ്പ്പരം പരിചയപ്പെടൽ...ബിലാത്തിപ്പട്ട ണത്തിന്റെ മാജിക് ഷോ...സജീവിന്റെ കാരിക്കേച്ചർ രചന...ഒരു അത്ഭുതം തന്നെ ...വന്ന എല്ലാ‍ാവരുടേയും കാരിക്കേച്ചർ അദ്ധേഹം സെക്കന്റുകൾക്കുള്ളിൽ വരച്ചുകൊടുക്കുന്നത് കണ്ണുതള്ളിയാണ് നോക്കിയിരുന്നത്...അപ്പോഴെക്കും ഗൾഫിൽ നിന്നും പറന്നു വന്ന വഴക്കോടൻ കുടുംബസമേതം എത്തി...പിന്നെ വാഴക്കോടന്റെ ഒരു പെർഫോമൻസായിരുന്നു....വാഴക്കോടൻ രംഗം ഒന്നാകെ കയ്യടക്കി...ഇതിനിടയിൽ ഈണം സീ ഡി പ്രകാശനം ..പുസ്തകപ്രകാശനം നടന്നു...ഉച്ചക്ക് കുശാൽ ശാപ്പാ‍ാട്..കരിമീൻ വറുത്തത്...ചെമ്മീൻ വട എന്നിവ സ്പെഷ്യൽ...

ഉച്ച കഴിഞ്ഞ് കലാപ്രകടങ്ങൾ....3.30ന് അവസാനിക്കുന്നു..പക്ഷെ ഭൂരിപക്ഷം പേരും പോന്നിട്ടില്ല....

ഇതെവരെ വെറും പേരുകളിൽ മാത്രം അറിഞ്ഞവർ ...ബൂലോകത്തെ താരങ്ങൾ..നേരിട്ടു പ്രത്യക്ഷപ്പെട്ടപ്പോൾ , പരിചയപ്പെട്ടപ്പോൾ ഉണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ വയ്യ...

പ്രമുഖരായ നിരവധി ബ്ലോഗേഴ്സാണ് പങ്കെടുത്തത്...എല്ലാവരുടേയും പേരു പറയുക എളുപ്പമല്ല...കാണാൻ ആഗ്രഹിച്ചിരുന്ന നിരവധി പേരെ കാണാൻ കഴിഞ്ഞു...

ചെറായി മീറ്റിന്റെ സവിശേഷത അതിന്റെ സംഘാടനമികവും ...മികച്ച പങ്കാളിത്തവും ആണ്...സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..ലതിച്ചേച്ചിയുടെ ആഥിത്യവും....


ഇതൊരു ചെറിയ കുറിപ്പു മാത്രമാണ്....ബ്ലോഗേഴ്സിന്റെ പേരു കൊടുക്കാത്തതിൽ എല്ലാവരോടും മാപ്പ്....ക്ഷമിക്കുക...ഫോട്ടൊകൾ ഇല്ല്ലാത്തതിലും...
വിശദമായ റിപ്പോർട്ടുമായി മറ്റു സുഹ്രുത്തുക്കൾ വരുമെന്ന്‌ ഉറപ്പാണല്ലോ....

Tuesday, April 28, 2009

ഷൈക്കിന്റെ കാലം....

ഇപ്പോൾ ഷൈക്കിന്റെ കാലമാൺ കേരളത്തിൽ...
ഷാർജാ ഷൈകിന്റെ കാര്യമാൺ ഞാൻ പറയുന്നത്‌...
അസ്സൽ ചൂടല്ലേ...ചൂടിൽ പുകഞ്ഞു വന്ന് ഒരു ഷൈക്‌ അടിച്ചാൽ ശരീരം അപ്പാടെ തണുക്കുന്നതായി തോന്നും...
പാലും പഴവും മധുരവും ഹാഹഹാ...എന്താ സുഖം....
പൊറോട്ടക്ക്‌ ശേഷം കേരളം കീഴടക്കിയ ഭക്ഷ്യവസ്തു....
എനിക്കിപ്പോൾ ദിവസവും ഒന്ന് അടിക്കണമെന്ന അവസ്തയാണു...

കൂട്ടരെ..എന്റെ ചോദ്യം ഇത്‌ ആരോഗ്യകരമായ ഒരു പാനീയമാണൊ
പച്ച പാൽ ഐസ്‌ ആക്കി വച്ചു തരുന്നത്‌ ആണല്ലോ സാധനം...
അതിൽ അണുക്കൾ കാണില്ലേ?
ഇത്രയും ഐസ്‌ പാൽ രൂപത്തിൽ കഴിക്കുന്നത്‌ നല്ലതാണോ?
ആരോഗ്യത്തിനു ഹാനികരമാണൊ?

അറിയാവുന്ന സുഹൃത്തുക്കൾ പറയുമല്ലോ......

Friday, April 17, 2009

തോക്ക്‌ നീട്ടിപ്പിടിച്ച്‌ അന്ത്യാഞ്ജലി

പ്രശസ്ത വ്യക്ത്തികൾ മരിക്കുമ്പോൾ അവർക്ക്‌ ഗവ:
ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്താറുണ്ട്‌...

സംഭവം - കുറെ പോലീസുകാർ തോക്കെന്തി ചുറ്റും നിന്ന് സല്യൂട്ട്‌ അടിച്ച്‌ ആകാശത്തേക്ക്‌ വെടി വച്ച്‌-...അങ്ങനെ.....
.മുൻപൊക്കെ ഭരണാധികാരികൾ മരിക്കുമ്പോഴായിരുന്നു ഈ പരിപാടി..
ഇപ്പോൾ എം എ ബേബി മന്ത്രിയായതിനുശേഷമാണൂ പ്രശസ്ത വ്യക്തികൾ മരിച്ചാലുടൻ ഈ പരിപാടി.
.നല്ലതു തന്നെ...
പക്ഷെ കലകാരന്മാരും സാഹിത്യകാരന്മാരും മരിക്കുമ്പോൾ പോലീസ്‌ മുറയിലുള്ള ബഹുമതി വേണൊ?
കുഞ്ഞുണ്ണി മാഷുടെ മൃതദേഹത്തിനു ചുറ്റും നിന്ന് പോലീസുകാർ ആകാശവെടി ഉതിർക്കുന്നതു കണ്ട്‌ ഞാൻ ഞെട്ടിപോയി....
കലാകാരമാർക്ക്‌ ഈ ബഹുമതി നൽകുന്നത്‌ മറ്റേതെങ്കിലും മാന്യമായ രീതിയിൽ പോരെ..
പോലീസ്‌ മുറയിൽ തന്നെ വേണൊ?

മൂഴിക്കുളം കൊച്ചു കുട്ടൻ ചാക്യാരുടെ ഭൗതിക ശരീരത്തിനു ചുറ്റും തോക്കെന്തിയ പോലീസുകാർ നിൽക്കുന്നത്‌ കണ്ടപ്പോഴാണൂ ഞാൻ വീണ്ടും ഇങ്ങനെ ചിന്തിച്ചു പോയത്‌.........................................

മോഹൻലാൽ...ഇതു ശരിയോ?


ഇലക്ഷ്ഷൻ കഴിഞ്ഞു....ആരവങ്ങളും പൊടിപടലങ്ങളും ബാക്കി..
.പല പ്രമുഖരും വോട്ട്‌ ചെയ്തു..
.പലരും വോട്ടെർപ്പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട്‌ ചെയ്തില്ല.....
വോട്ട്‌ ചെയ്യണം എന്ന് ആഹ്വാനം ചെയ്ത്തതിൽ മുകേഷ്‌ ജഗദീഷ്‌ എന്നിവർ വൊട്ട്‌ ചെയ്തു....

എന്നാൽ സൂപ്പർസ്റ്റാർ മോഹൻലാൽ മലബാർ ഗോൾഡിന്റെ പരസ്യത്തിലൂടെ "വോട്ട്‌ വിലയുള്ളതാണു...അതു പാഴാക്കരുത്‌"
എന്നു ആഹ്വാനം ചെയ്തു....
പക്ഷെ അദ്ദേഹം വോട്ട്‌ ചെയ്തില്ല്...
പ്രിയ മോഹൻലാൽ .അങ്ങയുടെ വോട്ടിന്റെ വില വളരെ വലുതാണു..
അത്‌ പാഴാക്കരുതായിരുന്നു...
പ്രത്യെകിച്ച്‌ ജനങ്ങളോട്‌ ആഹ്വാനം ചെയ്ത ശേഷം...


ഇത്‌ തീരെ ശരിയായില്ല മോഹൻലാൽ......



Saturday, April 11, 2009

ആശംസകൾ


ആശംസകൾ


എല്ലാ ബ്ലോഗർ സുഹ്രുത്തുക്കൾക്കും
ഈസ്റ്റർ
വിഷു
ആശംസകൾ....