Tuesday, March 31, 2009

സിന്ധു ജോയ്‌ ജയിക്കുമോ?

സിന്ധു ജോയ്‌ ജയിക്കുമോ?

ബുദ്ധിരാക്ഷസനായ തോമസ്‌ മാഷ്‌
"ഒന്നും കാണാതെ ആറ്റിൽ ചടുമോ?"
എന്നു ഞാൻ ആദ്യം കരുതി....
പക്ഷെ സിന്ധുവിനു ചുറ്റും നിൽക്കുന്ന ചെറുപ്പക്കാരെക്കാണുമ്പോൾ എനിക്ക്‌ തോന്നുന്നു..സാധ്യതയുണ്ടെന്ന്....
കാരണം ആദ്യമായ്‌ വൊട്ട്‌ ചെയ്യുന്ന യുവജനങ്ങൾ ചെറുപ്പക്കാരിയായ സിന്ധുവിനെയാല്ലേ പ്ന്തുണക്കുക?
രാഷ്ട്രീയപാർട്ടികൾ ചെറുപ്പക്കാരെ നിർത്തുന്നതിന്റെ ലക്ഷ്യം ഇതല്ലേ?
എന്തു പറയുന്നു?

അതെ, സിന്ധു ജോയ്‌ ജയിക്കുമോ?

Saturday, March 28, 2009

വീണ്ടും ഒരു തിരഞ്ഞെടുപ്പ്‌.....

വീണ്ടും ഒരു തിരഞ്ഞെടുപ്പ്‌....

ഉച്ചഭാഷിണികൾ വീണ്ടും അലറിത്തുടങ്ങി...
ഇനിയത്‌ കൂടിക്കൂടി വരും..ഒടുവിൽ ഒരു കലാശക്കൊട്ട്‌......
തിരഞ്ഞെടുപ്പിനു മുന്നൂള്ള ഒരെയൊരു പര്യടനം...
നാടിന്റെ മുക്കിലും മൂലയിലും....തീർന്നു ..
പിന്നെ ജയിച്ച കക്ഷി ജനങ്ങൾക്ക്‌ അപ്രാപ്യനായി...
എന്തുകൊണ്ട്‌ MP മാർക്കും MLA മാർക്കും വർഷത്തിൽ ഒരിക്കൽ തന്റെ മണ്ടലത്തിൽ ഒരു പര്യടനം നടത്തിക്കൂടാ?
അപ്പോൾ ജനങ്ങൾക്ക്‌ ടീയാന്മ്മാരെ വർഷത്തിൽ 5 പ്രാവശ്യമെങ്കിലും കാണാമല്ലോ!!
നിങ്ങൾ എന്തു ചെയ്തു എന്ന് ജനങ്ങൾക്ക്‌ നേരിട്ട്‌ ചോദിക്കാം....
അതിനു ജയിച്ച്‌ പോകുന്നവർ തയ്യാറാകുമോ?


പിന്നെ തിരഞ്ഞെടുപ്പാണൊ തെരഞ്ഞെടൂപ്പാണൊ ശരി?

Thursday, March 26, 2009

എസ്‌ എസ്‌ എൽ സി പരീക്ഷ കടമ്പ കടന്നു

എസ്‌ എസ്‌ എൽ സി പരീക്ഷ കടമ്പ കടന്നു

കേരളത്തിൽ SSLC പരീക്ഷ കഴിഞ്ഞു ...

കുട്ടികളേക്കാൾ ടെൻഷൻ മാതാപിതാക്കൾക്കാണല്ലോ....
മീനച്ചൂടിനൊപ്പം വീട്ടിനകത്ത്‌ പരീക്ഷാച്ചൂടും....

.മോളോട്‌ ഞാൻ കൂട്ടുകാരൊപ്പം ഐസ്ക്രീം അല്ലെങ്കിൽ ഷാർജാ ഷൈക്‌ കഴിച്ച്‌ ആഘോഷിക്കാൻ പറഞ്ഞു...മനസ്സും ശരീരവും ഒന്നു തണുത്തോട്ടെ...ജീവിതത്തിലെ ഒരു പ്രധാന പരീക്ഷ കഴിഞ്ഞതല്ലേ....

കണക്ക്‌, സായൻസ്‌ വിഷയങ്ങളിൽ മിടുക്കരായ കുട്ടികൾക്ക്‌ സാമൂഹ്യശാസ്ത്രം ബുദ്ധിമുട്ടാണു..
social studies ബുദ്ധിമുട്ടായ ഒരു മിടുക്കിയുടെ കമന്റ്‌...
" ഈ പരീക്ഷയൊന്നു കഴിഞ്ഞോട്ടെ..എന്നിട്ടു വേണം ഈ social studies textനെ നോക്കി നാലു വർത്തമാനം പറയാൻ.."

എല്ലാ SSLC കുട്ടികൾക്കും നന്മകൾ നേരുന്നു..................................