Wednesday, July 2, 2008

ഉപഗുപ്തനും കല്യാണിക്കുട്ടിയും

അവര്‍ ബാല്യകാലസുഹ്രുത്തുക്കളായിരുന്നു.
അവള്‍ ഒരു പണക്കാരിയും
അവന്‍ ഒരു പാവപ്പെട്ടവനും.
അവര്‍ വളരവെ അവള്‍ അവനെ പ്രണയിക്കാന്‍ തുടങ്ങി..
.എന്നാല്‍ അവനാകട്ടെ അതില്‍ താല്‍പ്പര്യമുണ്ടായില്ല.
"നോക്കു..കല്യാണി..എനിക്കീ പ്രേമത്തിലൊന്നും വിശ്വാസമില്ല..മാത്രമല്ല അതിനൊന്നും നേരവുമില്ല..എങ്ങനെയെങ്കിലും പഠിച്ച്‌ ഒരു ഡോക്റ്ററാകണം..അതാണെന്റെ ലക്ഷ്യം.."

"ഞാന്‍ കാത്തിരിക്കാം,എത്ര നാള്‍ വേണമെങ്കിലും.."അവള്‍ ആവേശത്തോടെ പറഞ്ഞു...

"അതൊന്നും നടക്കുന്ന കാര്യമല്ല."അവന്‍ പറഞ്ഞു

അവന്‍ വളരെ കഷടപ്പെട്ട്‌ പഠിത്തം തുടര്‍ന്നു...
അവളുടെ കാത്തിരിപ്പിനു ഫലമുണ്ടായില്ല..
വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ വിവാഹിതയായി...

കാലം അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു..
.അവളുടെ ഭര്‍ത്താവ്‌ മരിച്ചു...അവള്‍ ഒറ്റക്കായി..
അവള്‍ വീണ്ടും അവനെ ഓര്‍ത്തു...അവള്‍ അവനെ കാണാന്‍ ആഗ്രഹിച്ചു.

.പക്ഷെ അയാള്‍ ഒഴിഞ്ഞുമാറി."അത്‌ ശരിയല്ല കല്യാണികുട്ടി...എനിക്ക്‌ ഭാര്യയും കുട്ടികളുമുണ്ട്‌..നാം തെറ്റ്‌ ചെയ്യാന്‍ പാടില്ല"
അയാള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.

.പക്ഷെ അവള്‍ പ്രതീക്ഷ കൈവിട്ടില്ല..
അവള്‍ പരിശ്രമം തുടര്‍ന്നു കൊണ്ടെയിരുന്നു.
.
എറെകാലത്തിനുശേഷം ഒടുവില്‍ അയാള്‍ വഴങ്ങി..
വരാമെന്നു സമ്മതിച്ചു...അവള്‍ ആവേശത്തോടെ കാത്തിരുന്നു.

പുറത്ത്‌ കാര്‍ വന്നുനില്‍ക്കുന്ന ശബ്ധം.."വരുമെന്ന് എനിക്ക്‌ ഉറപ്പായിരുന്നു" അവള്‍ ഉന്മാദത്തോടെ പിറുപിറുത്തു..
.അവള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റില്ല
..അകത്തേക്ക്‌ വരുന്ന കാലടി ശബ്ദം അവള്‍ കേട്ടു.

അയാള്‍ അകത്തു വന്നു..
ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങള്‍...
എത്രയൊ നാളുകള്‍ക്ക്‌ ശേഷമുള്ള കണ്ടുമുട്ടല്‍.
.അവര്‍ എല്ലാം മറന്ന് നോക്കിനിന്നു..

അയാള്‍ അവള്‍ക്കരികില്‍ ഇരുന്നു..അവളുടെ വിറക്കുന്ന കൈ കയ്യിലെടുത്തു... നെറ്റിയില്‍ തലോടി..
അവളുടെ വയറ്റില്‍ അയാള്‍ കൈകൊണ്ടമര്‍തി...അവള്‍ വികാരാധീനയായി ...


"നിന്റെ ഈ രോഗം ഞാന്‍ ചികില്‍സിച്ചു മാറ്റും..എത്രെയൊ കാന്‍സര്‍ രോഗികളെ ഞാന്‍ ചികില്‍സിച്ച്‌ ഭേദമാക്കിയിരിക്കുന്നു..
കാന്‍സര്‍ ഇന്നൊരു രോഗമേ അല്ല
..എന്റെ കല്യാണികുട്ടിയുടെ രോഗം മാറ്റിയിട്ടേ ഞാനിനീ ഇവിടെ നിന്നു പോകൂ.."

അയാള്‍ അവളുടെ കൈ തലോടി..
..അവളുടെ പൊട്ടിക്കരച്ചില്‍ ഒരു വിതുംബലായി മാറി..
കാരണം ഒന്നു പൊട്ടിക്കരയാനുള്ള ആരോഗ്യം അവള്‍ക്കുണ്ടായിരുന്നില്ല....

5 comments:

ശ്രീ said...

ടച്ചിങ്ങ്...

മാന്മിഴി.... said...

ഹൊ....എന്തു രസം....വളരെ നന്നായിട്ടുണ്ട്..നിഗൂഡഭൂമി....എനിക്കു നല്ല ഇഷ്ട്മായി..കേട്ടൊ...

siva // ശിവ said...

ഈ ആശയം ഇഷ്ടമായി.
എഴുതിയിരിക്കുന്ന രീതി ഏറെ ഇഷ്ടമായി.


ഇങ്ങനെ ആരെങ്കിലും കാത്തിരിക്കുമോ?

അങ്ങനെ കാത്തിരുന്നാല്‍ തന്നെ ഒരിക്കല്‍ നഷ്ടപ്പെട്ടുപോയവര്‍ തിരിച്ചു വരുമോ?

ഇതൊക്കെ എന്റെ സംശയങ്ങളാണ്...

ഞാനും കാത്തിരിക്കുന്നു ഒരാളെ...അപ്പോള്‍ വരുമായിരിക്കും അല്ലേ?

സസ്നേഹം,

ശിവ

ഗോപക്‌ യു ആര്‍ said...

നന്ദി...ശ്രീ...ഷെറി..ശിവാ....
ഞാന്‍ ഉപഗുപ്തന്റെയും വാസവദത്തയുടെയും കഥ ഒന്നു മോഡെണൈസ്‌ ചെയ്ത്‌ നോക്കിയതല്ലെ ശിവ![പിന്നെ നിങ്ങള്‍ കാത്തിരുന്നിട്ട്‌ കാര്യമില്ല...തേടിപിടിക്കു...ഒരു പെങ്കുട്ടി നിങ്ങളെ കാത്തിരിക്കുകയാണു...]

james stock said...

fantastic post!!

Researchpaper