Sunday, June 15, 2008

ബൂലോകം പുകയുന്നു [mathrubhoomi news]

മലയാളി ബ്ലോഗര്‍മാരുടെ സംഗമവേദിയായ ബൂലോകം ഒരിക്കല്‍കൂടി പുകയുന്നു.പല ബ്ലോഗര്‍മാരുടെയും ബ്ലോഗിലെ ഉള്ളടക്കങ്ങള്‍ മറ്റൊരു മലയാളം പോര്‍ട്ടലില്‍ അവരുടേതായി പ്രത്യക്ഷപ്പെട്ടതോടെയാണ്‌ വീണ്ടും വിവാദം ഉടലെടുത്തിരിക്കുന്നത്‌.ഇക്കുറി,വിവാദത്തിനൊപ്പം ഭീഷണിപ്പെടുത്തലുകളും തെറി ഇ-മെയിലുകളും മറ്റും വന്നു തുടങ്ങിയതോടെ നിയമനടപടികളിലേക്ക്‌ നീങ്ങാനൊരുങ്ങുകയാണ്‌ പല മലയാളം ബ്ലോഗര്‍മാരും.ഇതിനുമുന്നോടിയായിമലയാളി ബ്ലോഗര്‍മാര്‍ തങ്ങളുടെ ബ്ലോഗുകളിലെ ടെംപ്ലേറ്റില്‍ കറുപ്പില്‍ ചാലിച്ച്‌ 'കരിവാരം' ആചരിക്കുകയുണ്ടായി.കേരള്‍സ്‌ ഡോട്ട്‌കോം എന്ന പോര്‍ട്ടലില്‍ തന്റെ സ്വന്തം പോസ്റ്റിംഗ്‌ സജി എന്ന ബ്ലോഗര്‍ കണ്ടത്തിയതോടെയാണ്‌ പ്രശ്നങ്ങള്‍ പുറത്തറിഞ്ഞു തുടങ്ങിയത്‌. തുടര്‍ന്നങ്ങോട്ട്‌ കാപ്പിലാന്‍,രാജ്‌ നീട്ടിയത്ത്‌, പരദേശി,ജ്യോനവന്‍,ഇഞ്ചിപ്പെണ്ണ്‍,തുളസി എന്നിങ്ങനെ നിരവധി പേരുടെ ബ്ലോഗ്‌ പോസ്റ്റിങ്ങുകള്‍ കേരള്‍സ്‌ ഡോട്ട്‌കോമിന്റെ മലയാളം വിഭാഗത്തില്‍ കണ്ടെത്തിത്തുടങ്ങി.ഇതോടെ കൂടുതല്‍ ബ്ലോഗര്‍മാര്‍ തങ്ങളുടെ പോസ്റ്റിങ്ങുകള്‍ അടിച്ചുമാറ്റി എന്ന വിവരവുമായി ബൂലോകത്ത്‌ എത്തുകയായിരുന്നു.പലരും കേരള്‍സ്‌ ഡോട്ട്‌കോം അധികൃതര്‍ക്ക്‌ ഇതു സംബന്ധിച്ച്‌ ഇ-മെയില്‍ അയച്ചുവെങ്കിലും അവ മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല.ഇതു കൂടാതെ ഇ-മെയില്‍ അയച്ച പലര്‍ക്കും ഭീഷണി മെയിലുകള്‍ അയക്കാനും അവര്‍ മടികാണിച്ചില്ല.അങ്ങനെ രംഗം ചൂടുപിടിക്കുകയായിരുന്നു.തങ്ങളുടെ ബ്ലോഗിലെ ഉള്ളടക്കം മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ കൂടുതല്‍ ബ്ലോഗര്‍മാര്‍ രംഗത്തെത്തിയതോടെ കേരള്‍സ്‌ ഡോട്ട്‌കോം അധികൃതരില്‍നിന്ന് പലര്‍ക്കും വ്യക്തിപരമായി ഭീഷണിപ്പെടുത്തിയും തെറിവിളിച്ചും കൊണ്ടുള്ള മെയിലുകള്‍ വന്നു തുടങ്ങി.'ഇഞ്ചിപ്പെണ്ണ്‍' എന്ന ബ്ലോഗര്‍ക്ക്‌ കേരള്‍സ്‌ ഡോട്ട്‌കോമില്‍നിന്ന് ലഭിച്ച ഭീഷണി ഇ-മെയിലും തെറി ഇ-മെയിലും അവര്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുമുണ്ട്‌.പെരിങ്ങോടനും ഇത്തരത്തില്‍ മെയിലുകള്‍ ലഭിച്ചു.ഇതിനിടെ ചില അശ്ലീല സൈറ്റുകളില്‍ 'ഇഞ്ചിപ്പെണ്ണി'ന്റെ ഐ.ഡിയില്‍ അശ്ലീല പോസ്റ്റിങ്ങുകളും അവരുടെ ഇ-മെയില്‍ വിലാസവും കൂടിവന്നതോടെ ബൂലോകം വീണ്ടും ഞെട്ടി.ഇതോടെ കാര്യങ്ങള്‍ ഉള്ളടക്കമോഷണത്തില്‍നിന്ന് ഭീഷണീപ്പെടുത്തലിലേക്കും അപമാനിക്കലിലേക്കും മാറുകയായിരുന്നു.ബ്ലോഗര്‍മാര്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീനഗറിലും യു.എസിലും ഓഫീസുകള്‍ ഉണ്ട്‌ എന്ന് അവകാശപ്പെടുന്ന കേരള്‍സ്‌ ഡോട്ട്‌കോമിനുമറ്റ്‌ രണ്ടു അശ്ലീലവെബ്‌ സൈറ്റുകള്‍കുടി ഉള്ളതായി ശ്രദ്ധയില്‍ പെട്ടു.ഈ സൈറ്റുകളില്‍നിന്നാണു ഇഞ്ചിപ്പെണ്ണിന്റെപേരില്‍ പോസ്റ്റുകള്‍ വന്നത്‌.ഇഞ്ചിപ്പെണ്ണിനെ വ്യക്തിപരമായി കണ്ടെതിയിട്ടുണ്ടെന്നുമുള്ള മെയിലുകല്‍ വീണ്ടും വന്നുതുടങ്ങി.രംഗം വഷളായതോടെ കേരള്‍സ്‌.കോം മലയാളവിഭാഗമവര്‍തന്നെ പൂട്ടുകയയിരുന്നു.എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഈ രംഗത്ത്പ്രവര്‍ത്തിക്കുന്നവരാണ്‌ തങ്ങളെന്നും തങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ വക വരുതുമെന്നുമുള്ള ഈ മെയിലുകള്‍ അവര്‍ അയച്ചുകൊണ്ടിരുന്നു.ഇതു സജി ഉള്‍പ്പെടെയുള്ള ബ്ലോഗര്‍മാര്‍ക്കു ലഭിച്ചിട്ടുണ്ട്‌.ചില പുതിയ മലയാള ചലചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നതിലും ചില സയ്ബര്‍ കുറ്റങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ഈ പൊര്‍ടലിനു പങ്കുണ്ടെന്ന പോസ്റ്റിംഗുകളും ബൂലൊകത്തു നിറയുകയാണു. കേരല്‍ ഡൊട്‌ കൊമിനെതിരെ ചില ബ്ലൊഗെര്‍മാര്‍ പരാതിയുമായി സൈബെര്‍സെല്ലുമായി ബന്ധപ്പെട്ടിട്ടുണ്ട്‌
[M.BASHEER,Mathrubhoomi,June 14 2008]

4 comments:

ജിജ സുബ്രഹ്മണ്യൻ said...

വാര്‍ത്ത കണ്ടിരുന്നു.അതിനോടൊപ്പം നന്ദു ചേട്ടന്റെ ബ്ലോഗിലും ഈ വാര്‍ത്ത കണ്ടിരുന്നൂ

Anonymous said...

"പല ബ്ലോഗര്‍മാരുടെയും ബ്ലോഗിലെ ഉള്ളടക്കങ്ങള്‍ മറ്റൊരു മലയാളം പോര്‍ട്ടലില്‍ അവരുടേതായി പ്രത്യക്ഷപ്പെട്ടതോടെയാണ്‌ വീണ്ടും വിവാദം ഉടലെടുത്തിരിക്കുന്നത്‌."

ഇതാണോ വസ്തു നിഷ്ടമായ ലേഖനം എന്നു പറയുന്നത്? കാണിച്ചത് ചെറ്റത്തരം ആണെങ്കില്‍ അവര്‍ അതൊക്കെ അവരവരുടേ പേരില്‍ തന്നെ പാബ്ലീഷ് ചെയ്തിരുന്നു.. ഇല്ലേ? ഉവ്വോ?
മാത്രുഭൂമി കാര്യങ്ങള്‍ അറിഞ്ഞിട്ടു വസ്തുനിഷ്ടമാകൂ

ഗോപക്‌ യു ആര്‍ said...

ഇന്നലെ [14-6-2008] മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ആരും post ചെയ്തതായി കണ്ടില്ല.[subject to correction] ആയതിനാല്‍ ഇക്കാര്യം ബൂലോകരെ ഒന്നറിയിച്ചേക്കാമെന്ന് കരുതി.ക്ഷോഭം എന്നോടോ മാതൃഭൂമിയോടോ??
ഒറ്റ നോട്ടത്തില്‍ വാര്‍ത്ത വസ്തുനിഷ്ഠമായിത്തോന്നിയതു കൊണ്ടാണ്‌ അങ്ങനെ എഴുതിയത്‌.മറിച്ചാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ എനിക്കതില്‍ തര്‍ക്കമൊന്നുമില്ല.[എങ്കിലും പേരുവച്ച്‌ എഴുതുന്നതല്ലേ ഭംഗി]

Anonymous said...

ee vaarthayil entha prashnam ennu manassilakunnilla. perillatha koottukarante kshobhathinu karanam enthennum manassilakunnilla. njanoru blogger allathathinal anonymous aayi thanne postu cheyyunnu. ente peru satheesh. sthalam kochi.