Friday, September 11, 2009

മലയാളപഠനഗവേഷണകേന്ദ്രം

ഈ പുതിയ ബ്ലോഗ് ഒന്നു നോക്കിയാലും.......
മലയാളപഠനഗവേഷണകേന്ദ്രം

Monday, July 27, 2009

ചെറായി മീറ്റ്

ഇന്നലെ[26.7.09] ചെറായിയില്‍ നിന്ന് എത്തിയ ഉടനെ പോസ്റ്റ് ഇട്ടു....കഷ്ടം...അഗ്രഗേറ്റര്‍ ഉടക്കി...ഒന്നു കൂടി ട്രൈ ചെയ്യുന്നു...വിശേഷങ്ങള്‍ എല്ലാവരും അറിഞ്ഞതാണ്..എങ്കിലും.........

ഇതിലെ

Sunday, July 26, 2009

ചെറായി മീറ്റ്...എന്റെ അനുഭവം....

ചെറായി മീറ്റ് കഴിഞ്ഞ് വീട്ടിലെത്തി ആകാംക്ഷയോടെ നെറ്റിലെത്തി...അത്ഭുതം ...ആരും പോസ്റ്റ് ഇട്ടിട്ടില്ല....അതിനാൽ അൽ‌പ്പം ദുസ്വാതന്ത്ര്യമെടുത്ത് ഞാൻ എന്റെ ഫീലിങ്സ് കുറിക്കട്ടെ...ക്ഷമിക്കണം ...ഫോട്ടോസ് ഞാൻ എടുത്തിട്ടില്ല...അതൊക്കെ പിന്നാലെ വരുന്ന പ്രഗത്ഭന്മാർ വിശദമായി പോസ്റ്റ് ചെയ്യുമല്ലോ.....
9.30ന് പറവൂർ സ്റ്റാൻഡിലെത്തിയപ്പോൾ വാഹനങൾ റെഡി...പിന്നെ ഒരു കുതിപ്പാണ് ചെറായിയിലെക്ക്..10.15 ചെറായി അമരാവതി റിസോർട്ട്... ധാരാളം പേർ എത്തിക്കഴിഞ്ഞു...
ആഥിത്യത്തിന്റെ ധാരാളിത്തവുമായി ലതികച്ചേച്ചി....ഹരീഷ്..നിരക്ഷർ...മറ്റുള്ളവർ ..... അസൽ തിരക്കിലാണ്...വരുന്നവരെ സ്വീകരിക്കുന്ന തിരക്ക്....ചക്കയട..ചക്കപ്പഴം...ബിസ്കറ്റ്..ചായ..സൽക്കാരത്തിന്റെ ബഹളം...
രെജിസ്റ്റേഷൻ കഴിഞ്ഞ് പരിചയപ്പെടുത്തൽ....പിന്നെ പരസ്പ്പരം പരിചയപ്പെടൽ...ബിലാത്തിപ്പട്ട ണത്തിന്റെ മാജിക് ഷോ...സജീവിന്റെ കാരിക്കേച്ചർ രചന...ഒരു അത്ഭുതം തന്നെ ...വന്ന എല്ലാ‍ാവരുടേയും കാരിക്കേച്ചർ അദ്ധേഹം സെക്കന്റുകൾക്കുള്ളിൽ വരച്ചുകൊടുക്കുന്നത് കണ്ണുതള്ളിയാണ് നോക്കിയിരുന്നത്...അപ്പോഴെക്കും ഗൾഫിൽ നിന്നും പറന്നു വന്ന വഴക്കോടൻ കുടുംബസമേതം എത്തി...പിന്നെ വാഴക്കോടന്റെ ഒരു പെർഫോമൻസായിരുന്നു....വാഴക്കോടൻ രംഗം ഒന്നാകെ കയ്യടക്കി...ഇതിനിടയിൽ ഈണം സീ ഡി പ്രകാശനം ..പുസ്തകപ്രകാശനം നടന്നു...ഉച്ചക്ക് കുശാൽ ശാപ്പാ‍ാട്..കരിമീൻ വറുത്തത്...ചെമ്മീൻ വട എന്നിവ സ്പെഷ്യൽ...

ഉച്ച കഴിഞ്ഞ് കലാപ്രകടങ്ങൾ....3.30ന് അവസാനിക്കുന്നു..പക്ഷെ ഭൂരിപക്ഷം പേരും പോന്നിട്ടില്ല....

ഇതെവരെ വെറും പേരുകളിൽ മാത്രം അറിഞ്ഞവർ ...ബൂലോകത്തെ താരങ്ങൾ..നേരിട്ടു പ്രത്യക്ഷപ്പെട്ടപ്പോൾ , പരിചയപ്പെട്ടപ്പോൾ ഉണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ വയ്യ...

പ്രമുഖരായ നിരവധി ബ്ലോഗേഴ്സാണ് പങ്കെടുത്തത്...എല്ലാവരുടേയും പേരു പറയുക എളുപ്പമല്ല...കാണാൻ ആഗ്രഹിച്ചിരുന്ന നിരവധി പേരെ കാണാൻ കഴിഞ്ഞു...

ചെറായി മീറ്റിന്റെ സവിശേഷത അതിന്റെ സംഘാടനമികവും ...മികച്ച പങ്കാളിത്തവും ആണ്...സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..ലതിച്ചേച്ചിയുടെ ആഥിത്യവും....


ഇതൊരു ചെറിയ കുറിപ്പു മാത്രമാണ്....ബ്ലോഗേഴ്സിന്റെ പേരു കൊടുക്കാത്തതിൽ എല്ലാവരോടും മാപ്പ്....ക്ഷമിക്കുക...ഫോട്ടൊകൾ ഇല്ല്ലാത്തതിലും...
വിശദമായ റിപ്പോർട്ടുമായി മറ്റു സുഹ്രുത്തുക്കൾ വരുമെന്ന്‌ ഉറപ്പാണല്ലോ....

Tuesday, April 28, 2009

ഷൈക്കിന്റെ കാലം....

ഇപ്പോൾ ഷൈക്കിന്റെ കാലമാൺ കേരളത്തിൽ...
ഷാർജാ ഷൈകിന്റെ കാര്യമാൺ ഞാൻ പറയുന്നത്‌...
അസ്സൽ ചൂടല്ലേ...ചൂടിൽ പുകഞ്ഞു വന്ന് ഒരു ഷൈക്‌ അടിച്ചാൽ ശരീരം അപ്പാടെ തണുക്കുന്നതായി തോന്നും...
പാലും പഴവും മധുരവും ഹാഹഹാ...എന്താ സുഖം....
പൊറോട്ടക്ക്‌ ശേഷം കേരളം കീഴടക്കിയ ഭക്ഷ്യവസ്തു....
എനിക്കിപ്പോൾ ദിവസവും ഒന്ന് അടിക്കണമെന്ന അവസ്തയാണു...

കൂട്ടരെ..എന്റെ ചോദ്യം ഇത്‌ ആരോഗ്യകരമായ ഒരു പാനീയമാണൊ
പച്ച പാൽ ഐസ്‌ ആക്കി വച്ചു തരുന്നത്‌ ആണല്ലോ സാധനം...
അതിൽ അണുക്കൾ കാണില്ലേ?
ഇത്രയും ഐസ്‌ പാൽ രൂപത്തിൽ കഴിക്കുന്നത്‌ നല്ലതാണോ?
ആരോഗ്യത്തിനു ഹാനികരമാണൊ?

അറിയാവുന്ന സുഹൃത്തുക്കൾ പറയുമല്ലോ......

Friday, April 17, 2009

തോക്ക്‌ നീട്ടിപ്പിടിച്ച്‌ അന്ത്യാഞ്ജലി

പ്രശസ്ത വ്യക്ത്തികൾ മരിക്കുമ്പോൾ അവർക്ക്‌ ഗവ:
ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്താറുണ്ട്‌...

സംഭവം - കുറെ പോലീസുകാർ തോക്കെന്തി ചുറ്റും നിന്ന് സല്യൂട്ട്‌ അടിച്ച്‌ ആകാശത്തേക്ക്‌ വെടി വച്ച്‌-...അങ്ങനെ.....
.മുൻപൊക്കെ ഭരണാധികാരികൾ മരിക്കുമ്പോഴായിരുന്നു ഈ പരിപാടി..
ഇപ്പോൾ എം എ ബേബി മന്ത്രിയായതിനുശേഷമാണൂ പ്രശസ്ത വ്യക്തികൾ മരിച്ചാലുടൻ ഈ പരിപാടി.
.നല്ലതു തന്നെ...
പക്ഷെ കലകാരന്മാരും സാഹിത്യകാരന്മാരും മരിക്കുമ്പോൾ പോലീസ്‌ മുറയിലുള്ള ബഹുമതി വേണൊ?
കുഞ്ഞുണ്ണി മാഷുടെ മൃതദേഹത്തിനു ചുറ്റും നിന്ന് പോലീസുകാർ ആകാശവെടി ഉതിർക്കുന്നതു കണ്ട്‌ ഞാൻ ഞെട്ടിപോയി....
കലാകാരമാർക്ക്‌ ഈ ബഹുമതി നൽകുന്നത്‌ മറ്റേതെങ്കിലും മാന്യമായ രീതിയിൽ പോരെ..
പോലീസ്‌ മുറയിൽ തന്നെ വേണൊ?

മൂഴിക്കുളം കൊച്ചു കുട്ടൻ ചാക്യാരുടെ ഭൗതിക ശരീരത്തിനു ചുറ്റും തോക്കെന്തിയ പോലീസുകാർ നിൽക്കുന്നത്‌ കണ്ടപ്പോഴാണൂ ഞാൻ വീണ്ടും ഇങ്ങനെ ചിന്തിച്ചു പോയത്‌.........................................

മോഹൻലാൽ...ഇതു ശരിയോ?


ഇലക്ഷ്ഷൻ കഴിഞ്ഞു....ആരവങ്ങളും പൊടിപടലങ്ങളും ബാക്കി..
.പല പ്രമുഖരും വോട്ട്‌ ചെയ്തു..
.പലരും വോട്ടെർപ്പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട്‌ ചെയ്തില്ല.....
വോട്ട്‌ ചെയ്യണം എന്ന് ആഹ്വാനം ചെയ്ത്തതിൽ മുകേഷ്‌ ജഗദീഷ്‌ എന്നിവർ വൊട്ട്‌ ചെയ്തു....

എന്നാൽ സൂപ്പർസ്റ്റാർ മോഹൻലാൽ മലബാർ ഗോൾഡിന്റെ പരസ്യത്തിലൂടെ "വോട്ട്‌ വിലയുള്ളതാണു...അതു പാഴാക്കരുത്‌"
എന്നു ആഹ്വാനം ചെയ്തു....
പക്ഷെ അദ്ദേഹം വോട്ട്‌ ചെയ്തില്ല്...
പ്രിയ മോഹൻലാൽ .അങ്ങയുടെ വോട്ടിന്റെ വില വളരെ വലുതാണു..
അത്‌ പാഴാക്കരുതായിരുന്നു...
പ്രത്യെകിച്ച്‌ ജനങ്ങളോട്‌ ആഹ്വാനം ചെയ്ത ശേഷം...


ഇത്‌ തീരെ ശരിയായില്ല മോഹൻലാൽ......



Saturday, April 11, 2009

ആശംസകൾ


ആശംസകൾ


എല്ലാ ബ്ലോഗർ സുഹ്രുത്തുക്കൾക്കും
ഈസ്റ്റർ
വിഷു
ആശംസകൾ....

Friday, April 10, 2009

ചെരുപ്പേ നീ വാഴ്ത്തപ്പെട്ടവനാകുന്നു.....



ചെരുപ്പിനു ലോകപ്രശസ്തി നൽകിയത്‌ "സ്നാപകയോഹന്നാൻ" ആണെന്ന് തോന്നുന്നു...
ഇപ്പൊൾ ഓരോ നിമിഷവും വിവാദങ്ങൾ മാറിക്കളിക്കുന്ന ഇന്ത്യൻ രാഷ്ട്ര്യിയത്തിൽ വിവാദ നായകനാകാണുള്ള ഭാഗ്യം ചെരുപ്പിനു കൈവന്നിരികുന്നു....
ഇഷ്ടൻ 2 സ്താനാർത്തികളെത്തന്നെ മാറ്റിക്കളഞ്ഞു...
ഒരു സമൂഹത്തെ തന്നെ ഉണ്ര്ത്തിക്കളഞ്ഞു...
ഒരു ആശയം ജനങ്ങൾ സ്വീകരിച്ചാൽ അതൊരു ഭൗതികശക്തിയായി മാറുമെന്ന് മാർക്സ്‌ പറഞ്ഞിട്ടുണ്ട്‌..
ഞാനൊരു തമാശ പറയട്ടെ...
[മഹാനായ മാർക്സിനോട്‌ ക്ഷമാപണത്തോടെ]..
ഒരു ഭൗതിക വസ്തു ജനങ്ങൾ സ്വീകരിച്ചാൽ അതൊരു ആശയമായി മാറുന്ന കാഴച്ചയല്ലേ നാം കാണുന്നത്‌?....
മണ്ടത്തരമാണെങ്കിൽ ക്ഷമിക്കണെ...
ഏതായാലും ചെരുപ്പാണിപ്പോൾ താരം..
അല്ലേ?.....
അല്ലെങ്കിൽ...
ആണൊ?

Thursday, April 9, 2009

കാലം..ഉത്സവകാലം...

മലയാളിക്ക്‌ എല്ലാം ഉത്സവമാണു...ജനനം മരണം വിവാഹം പിറന്നാൾ..അടിയന്തിരം ഷഷ്ടിപൂർത്തി
....

തീർന്നില്ല..മഴ തീരാൻ കാത്തിരിക്കുകയാണു മലയാളി..
വൃച്ചികം മുതൽ തുടങ്ങുന്നു..
ആദ്യം ശബരിമല...മകരം കഴിഞ്ഞാൽ അമ്പലങ്ങളിൽ ഒക്കെ ഉത്സവമായി...
റിട്ടയർ ചയ്തിട്ടുവേണം പറ്റാവുന്ന അമ്പലങ്ങളിലൊക്കെ പോയി ഉത്സവം കൂടാൻ എന്ന വിചാരത്തിലാണിപ്പോൾ...
ക്രിസ്റ്റൻസിന്റെയും മുസ്ലിംസിന്റെയും ഉത്സവങ്ങൾ വേറെ...
ആകെപ്പാടെ മഴയില്ലാത്തപ്പോൾ ഒക്കെ ഉത്സവമാൺ നമുക്ക്‌...

തീർന്നില്ല..ഗവൺമന്റ്‌ ജനങ്ങൾക്ക്‌ നൽകുന്ന ഉത്സവമാൺ തിരഞ്ഞെടുപ്പ്‌...
തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക്‌ വലിയ താൽപ്പര്യമൊന്നുമില്ല...
അതിനാൽ ആദ്യം പാർട്ടികൾ അണികളെ ഒന്നു ഉണർത്തി ഉഷാറാക്കും...അതിനാണു മാർച്ചുകൾ...
പിന്നെ ജാഥകൾ പൊതുയോഗങ്ങൾ പ്രസ്ംഗങ്ങൾ വിവാദങ്ങൾ ആരൊപണ പ്രത്യാരോപണങ്ങങ്ങൾ..
ആകെ ജഗപോക...
ജങ്ങ്ഷനിൽ ഒരു സ്താനാർത്തിക്കുവേണ്ടി നടത്തുന്ന കലാപരിപാടികൾ നോക്കി ആസ്വദിച്ചു നിൽക്കെ
[ദോഷം പറയരുതല്ലോ നല്ല കലാപ്രകടനങ്ങൾ ആയിരുന്നു]
ഞാൻ പെട്ടെന്നാണു ഒ‍ാർത്തുപോയത്‌....തിരഞ്ഞെടുപ്പ്‌ ഒരു ഉത്സവമാണല്ലോ....
പാർട്ടികൾ ജനങ്ങൾക്ക്‌ നൽകുന്ന ഉത്സവം..
അല്ലെങ്കിൽ ഇതൊരു ഉത്സവമാക്കി മാറ്റുകയാണു പാർട്ടികൾ..
ജനങ്ങളുടെ വോട്ട്‌ പെട്ടിയിൽ വീഴുന്നതു വരെയുള്ള ഉത്സവം....

നമുക്കിപ്പോൾ ഉത്സവ്കാലമാണല്ലോ!!!

Monday, April 6, 2009

പവർക്കട്ടിന്റെ രാഷ്ട്രീയം

എന്തായിരുന്നു ബഹളം...കേരളം വരളുന്നു..ഇരുളുന്നു..ദാമിൽ ഒരു തുള്ളി വെള്ളമില്ലാ..പവർക്കട്ട്‌ അനിവാര്യം...അങ്ങനെ പവർക്കട്ട്‌ വന്നു...പ്രഖ്യാതിതവും..അപ്രഖ്യാതിതവും...ദോഷം പറയരുതല്ലോ...sslcപരീക്ഷക്ക്ം പവർക്കട്ടില്ല...നല്ല കാര്യം..ഇനിയിപ്പോൾ ഡാമുകളിൽ ഒരുതുള്ളി വെള്ളം കാണുമോ എന്നു പേടിച്ചിരിക്കെ ദാ നിറയുന്നു ഡാമുകളൊക്കെ..പവർകട്ട്‌ പിന്വലിച്ചിരിക്കുന്നു.....സത്യത്തിൽ ഉറപ്പായിരുന്നു..ഇലക്ഷ്ഷനു 10 ദിവ്സം മുൻപ്‌ ഇവൻ അപ്രത്യക്ഷ്യനാകുമെന്നു[വിദേശമലയാളികൾ ഭാഗ്യമുള്ളവർ..ഇതൊന്നും കാണെണ്ടല്ലോ]
ഡാമിലിപ്പോൾ ധാരാളം വെള്ളമുണ്ട്ത്രെ!......
പൊതുജനത്തിനു വേണ്ടി ആരെങ്കിലുമൊന്ന് കഴുത ചിഹ്ന്നതിൽ മൽസരിക്കാമോ .....എനിക്ക്‌ വിരോധമില്ല..പക്ഷെ സമയമില്ലാത്തതുകൊണ്ടാണെ..!!!

Sunday, April 5, 2009

പവർക്കട്ടിന്റെ രാഷ്ട്രീയം

എന്തായിരുന്നു ബഹളം...കേരളം വരളുന്നു..ഇരുളുന്നു..ദാമിൽ ഒരു തുള്ളി വെള്ളമില്ലാ..പവർക്കട്ട്‌ അനിവാര്യം...
അങ്ങനെ പവർക്കട്ട്‌ വന്നു...പ്രഖ്യാതിതവും..അപ്രഖ്യാതിതവും..
.ദോഷം പറയരുതല്ലോ...sslcപരീക്ഷക്ക്ം പവർക്കട്ടില്ല...
നല്ല കാര്യം..ഇനിയിപ്പോൾ ഡാമുകളിൽ ഒരുതുള്ളി വെള്ളം കാണുമോ എന്നു പേടിച്ചിരിക്കെ ദാ നിറയുന്നു ഡാമുകളൊക്കെ..

പവർകട്ട്‌ പിന്വലിച്ചിരിക്കുന്നു.....

സത്യത്തിൽ ഉറപ്പായിരുന്നു..ഇലക്ഷ്ഷനു 10 ദിവ്സം മുൻപ്‌ ഇവൻ അപ്രത്യക്ഷ്യനാകുമെന്നു
[വിദേശമലയാളികൾ ഭാഗ്യമുള്ളവർ..ഇതൊന്നും കാണെണ്ടല്ലോ]


ഡാമിലിപ്പോൾ ധാരാളം വെള്ളമുണ്ട്ത്രെ!......


പൊതുജനത്തിനു വേണ്ടി ആരെങ്കിലുമൊന്ന് കഴുത ചിഹ്ന്നതിൽ മൽസരിക്കാമോ
..........എനിക്ക്‌ വിരോധമില്ല..പക്ഷെ സമയമില്ലാത്തതുകൊണ്ടാണെ..!!!

Friday, April 3, 2009

മദനിയെ തള്ളണൊ കൊള്ളണൊ?

മദനിയോട്‌ എനിക്ക്‌ ദ്വേഷ്യമായിരുന്നു...ഐ സ്‌ സ്‌ ഉം...തീപ്പൊരി തിവ്രവാദപ്രസങ്ങഗളും...
പക്ഷെ കോയമ്പത്തൂർ ജയിലിൽ നിന്നും ഇറങ്ങി മദനി നട്ത്തിയ ഹ്രുദയസ്പർശിയായ പ്രസംഗം കേട്ടിരിക്കെ എന്റെ മനസ്സ്‌ അലിഞ്ഞു..
ഒരു മനുഷ്യന്റെ മാനസ്സികപരിവർത്തനത്തിന്റെ വ്യഥ അതിൽ നിറഞ്ഞു നിന്നിരുന്നു...

കേരളരാഷ്ട്രിയം മദനിക്കു ചുറ്റും നീന്നു നിറഞ്ഞാടുമ്പൊൾ
മദനി ഇപ്പോൾ കേരള പര്യടനം ആരംഭിക്കുമ്പോൾ
എന്റെ സംശയം ഇങ്ങനെയാൺ...

മദനി പറയുന്നത്‌ നാം തള്ളണോ കൊള്ളണൊ?

Thursday, April 2, 2009

അപരന്മാരെ ഒതുക്കാം......


അപരന്മാരെ ഒതുക്കാം......

പ്രധാന രാഷ്ട്രീയ പാർട്ടികളുടെ "സ്താനാർത്തി"കളുടെ ഒരു തലവേദന അപരന്മാരാണു....
കഴിഞ്ഞ പ്രാവശ്യം വി.എം. സുധീരനെതിരെ നിന്ന അപരൻ സുധീരൻ പിടിച്ചത്‌ 8000ൽ പരം വോട്ടുകളാണത്രെ!
ഇതിൽ നിന്ന് 1000 വോട്ടുകൾ കൂടി കിട്ടിയിരുന്നെങ്കിൽ സുധീരൻ ജയിക്കുമായിരുന്നുവത്രെ!
ഇത്തവണയും അപരന്മാർ അർമാദിക്കുകയാൺ.....ഇവരെ മൽസരിപ്പിക്കാതിരിക്കാൻ കഴിയില്ല..

അതാണല്ലോ ജനാധിപത്യം!
പിന്നെ എങ്ങനെ അവരെ ഒതുക്കാം.....

അംഗീക്രുത പാർട്ടികളുടെയും അവർ പെയ്ന്തുണക്കുന്ന സ്വതത്രന്മാ‍ൂടെയും പേരുകൾ ആദ്യം കൊടുക്കുക...
മറ്റുസ്വതന്ത്രന്മാർ എന്ന ലേബലിൽ മറ്റുള്ളവരുടെയും...
അതോടെ അപരന്മാർ ബ്ലിങ്ങസ്യ ആവും......

എങ്ങനെയു
ണ്ട്‌?



Wednesday, April 1, 2009

യേശുദാസ്‌ അങ്ങിനെ പറയാമോ?

യേശുദാസ്‌ അങ്ങിനെ പറയാമോ?

താൻ"പത്തിരുപത്‌ വർഷമായി വോട്ട്‌ ചെയ്യാറില്ല"
എന്ന് ഗാനഗന്ധർവൻ യേശുദാസ്‌ പറഞ്ഞു...
മലയാള മനോരമയിലെ വാർത്ത..
ഫോർട്ട്‌ കൊച്ചിയിൽ വച്ചാണു അദ്ദേഹം അങ്ങനെ പറഞ്ഞത്‌...

എല്ലാവരും വോട്ട്‌ ചെയ്യണമെന്നാണു ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെടുന്നത്‌..
കഴിഞ്ഞ ഇലക്ഷനിൽ നിരവധി സൂപ്പർതാരങ്ങൾ ടിവിയിൽ വന്നു വോട്ട്‌ ചെയ്യാൻ ജനങ്ങളൊട്‌ ആവശ്യപ്പെടുകയുണ്ടായി..
എന്നാൽ അവരൊന്നും തന്നെ വോട്ട്‌ ചെയ്തില്ല എന്നു പിന്നീട്‌ വെളിപ്പെടുകയുണ്ടായി...

മലയാളികൾ ഒന്നാകെ ആരാധിക്കുന്ന യേശുദാസിന്റെ ഈ പ്രസ്താവന ജനംഗളെ തെറ്റായി സ്വാധീനിക്കില്ലേ?
എന്തു പറയുന്നു?

Tuesday, March 31, 2009

സിന്ധു ജോയ്‌ ജയിക്കുമോ?

സിന്ധു ജോയ്‌ ജയിക്കുമോ?

ബുദ്ധിരാക്ഷസനായ തോമസ്‌ മാഷ്‌
"ഒന്നും കാണാതെ ആറ്റിൽ ചടുമോ?"
എന്നു ഞാൻ ആദ്യം കരുതി....
പക്ഷെ സിന്ധുവിനു ചുറ്റും നിൽക്കുന്ന ചെറുപ്പക്കാരെക്കാണുമ്പോൾ എനിക്ക്‌ തോന്നുന്നു..സാധ്യതയുണ്ടെന്ന്....
കാരണം ആദ്യമായ്‌ വൊട്ട്‌ ചെയ്യുന്ന യുവജനങ്ങൾ ചെറുപ്പക്കാരിയായ സിന്ധുവിനെയാല്ലേ പ്ന്തുണക്കുക?
രാഷ്ട്രീയപാർട്ടികൾ ചെറുപ്പക്കാരെ നിർത്തുന്നതിന്റെ ലക്ഷ്യം ഇതല്ലേ?
എന്തു പറയുന്നു?

അതെ, സിന്ധു ജോയ്‌ ജയിക്കുമോ?

Saturday, March 28, 2009

വീണ്ടും ഒരു തിരഞ്ഞെടുപ്പ്‌.....

വീണ്ടും ഒരു തിരഞ്ഞെടുപ്പ്‌....

ഉച്ചഭാഷിണികൾ വീണ്ടും അലറിത്തുടങ്ങി...
ഇനിയത്‌ കൂടിക്കൂടി വരും..ഒടുവിൽ ഒരു കലാശക്കൊട്ട്‌......
തിരഞ്ഞെടുപ്പിനു മുന്നൂള്ള ഒരെയൊരു പര്യടനം...
നാടിന്റെ മുക്കിലും മൂലയിലും....തീർന്നു ..
പിന്നെ ജയിച്ച കക്ഷി ജനങ്ങൾക്ക്‌ അപ്രാപ്യനായി...
എന്തുകൊണ്ട്‌ MP മാർക്കും MLA മാർക്കും വർഷത്തിൽ ഒരിക്കൽ തന്റെ മണ്ടലത്തിൽ ഒരു പര്യടനം നടത്തിക്കൂടാ?
അപ്പോൾ ജനങ്ങൾക്ക്‌ ടീയാന്മ്മാരെ വർഷത്തിൽ 5 പ്രാവശ്യമെങ്കിലും കാണാമല്ലോ!!
നിങ്ങൾ എന്തു ചെയ്തു എന്ന് ജനങ്ങൾക്ക്‌ നേരിട്ട്‌ ചോദിക്കാം....
അതിനു ജയിച്ച്‌ പോകുന്നവർ തയ്യാറാകുമോ?


പിന്നെ തിരഞ്ഞെടുപ്പാണൊ തെരഞ്ഞെടൂപ്പാണൊ ശരി?

Thursday, March 26, 2009

എസ്‌ എസ്‌ എൽ സി പരീക്ഷ കടമ്പ കടന്നു

എസ്‌ എസ്‌ എൽ സി പരീക്ഷ കടമ്പ കടന്നു

കേരളത്തിൽ SSLC പരീക്ഷ കഴിഞ്ഞു ...

കുട്ടികളേക്കാൾ ടെൻഷൻ മാതാപിതാക്കൾക്കാണല്ലോ....
മീനച്ചൂടിനൊപ്പം വീട്ടിനകത്ത്‌ പരീക്ഷാച്ചൂടും....

.മോളോട്‌ ഞാൻ കൂട്ടുകാരൊപ്പം ഐസ്ക്രീം അല്ലെങ്കിൽ ഷാർജാ ഷൈക്‌ കഴിച്ച്‌ ആഘോഷിക്കാൻ പറഞ്ഞു...മനസ്സും ശരീരവും ഒന്നു തണുത്തോട്ടെ...ജീവിതത്തിലെ ഒരു പ്രധാന പരീക്ഷ കഴിഞ്ഞതല്ലേ....

കണക്ക്‌, സായൻസ്‌ വിഷയങ്ങളിൽ മിടുക്കരായ കുട്ടികൾക്ക്‌ സാമൂഹ്യശാസ്ത്രം ബുദ്ധിമുട്ടാണു..
social studies ബുദ്ധിമുട്ടായ ഒരു മിടുക്കിയുടെ കമന്റ്‌...
" ഈ പരീക്ഷയൊന്നു കഴിഞ്ഞോട്ടെ..എന്നിട്ടു വേണം ഈ social studies textനെ നോക്കി നാലു വർത്തമാനം പറയാൻ.."

എല്ലാ SSLC കുട്ടികൾക്കും നന്മകൾ നേരുന്നു..................................