Thursday, October 23, 2008
കമ്പ്യൂട്ടർ .....തീർന്നു....
ഞാനും ഭാര്യയുമായുള്ള സംവാദം....
.
ഓഹൊ...അപ്പൊൾ രാവിലെ ഒരുങ്ങി പോകുന്നത് കമ്പ്യൂട്ടർ പഠിക്കാനാണല്ലേ!
അതെ!
ആരാ പഠിപ്പിക്കുന്നത്?
ടീച്ചർ
എത്ര വയസ്സുണ്ട്? ...
മണ്ടീ...സ്ത്രീകൾ വയസ്സ് പറയുമോ?
ഒരു പെൺകുട്ടി ആണെന്ന് കേട്ടല്ലോ!
അതെ..
വെറുതെയല്ലാ ചാടിപ്പുറപ്പെട്ടത്..ആട്ടെ..എന്താ ഉദ്ദേശം..?
ഇതിനുത്തരം ഞാൻ നേരത്തെ കണ്ടുവച്ചിട്ടുണ്ടായിരുന്നു...
അതെയ്.. ഒരു കേന്ദ്ര ഗവ: സ്ഥാപനത്തിൽ ഡെപ്യൂട്ടേഷന് അപേക്ഷ അയച്ചിട്ടുണ്ട്...ഇന്റർവ്യൂ ഉണ്ടാകും...ഒരു ചോദ്യം കമ്പ്യൂട്ടർ അറിയാമോ എന്നായിരിക്കും...ഇല്ല എന്നു പറഞ്ഞാൽ അതോടെ ഔട്ട് ആകും...അതല്ലേ ഞാൻ തിരക്കു പിടിച്ച് പഠിക്കാൻ പോകുന്നത്?...ഇപ്പോൾ മനസ്സിലായോ?
സംഭവം സത്യം ആയിരുന്നു.. ഏതായാലും അതിൽ ഭാര്യ വീണു
എന്ത്? ഏത്? എവിടെ? അതുകൊണ്ട് എന്താ കാര്യം ...എന്നൊക്കെയായി ടീയാൾ
ഞാൻ വിശദീകരിച്ചു.. കേന്ദ്രസർവ്വീസിൽ പോയാൽ 1500 രൂപകൂടുതൽ കിട്ടും എന്നു കേട്ടതോടെ അവൾ നിലം പരിശായി
കാരണമുണ്ട്....അവൾ അറുപിശുക്കിയാണ്...
അപ്പൊൾ പിന്നെ സമ്മതിക്കുമെന്ന് എനിക്കുറപ്പല്ലേ?
ഞാനിതൊരു കുറ്റമായിട്ടല്ല പറയുന്നത്..
ഞാനൽപ്പം ലാവിഷ് ആണ്...ഭാര്യപിശുക്കിയായതുകൊണ്ട് ഗുണമുണ്ട്....കുടുംബബജറ്റ് ബാലൻസിംഗ് ആണ്...
അങ്ങനെ ഭാര്യ ഒകെ...
ഈഭാര്യമാരൊക്കെ തനി പാവങ്ങളാണെന്നെ...പക്ഷെ അവരുടെ ദൗർബല്യങ്ങൾ അറിഞ്ഞ്നംബർ പ്രയോഗിക്കണം..എന്നാലേ രക്ഷയുള്ളൂ...
എന്റമ്മോ..ഇനി ഇതിനു് എന്തെല്ലാം കേൾക്കേണ്ടിവരുമോ ആവോ...
അങ്ങനെ വഴക്കിട്ട് വഴക്കിട്ട് 6 മാസം കഴിഞ്ഞപ്പോൾ കോഴ്സ് ഒരുവിധം പഠിച്ചു എന്നു വരുത്തി ...അവസാനിപ്പിച്ചു....
ഇതുപോലോരു മണ്ടൻ കുട്ടിയെ ഞാൻ പഠിപ്പിച്ചിട്ടില്ല....എന്നൊരു സർട്ടിഫിക്കറ്റും ടീച്ചർ എനിക്ക് തന്നു.
മറ്റൊരു കുട്ടി എന്നൊട് പറഞ്ഞു
ചേട്ടാ...ഇതവൾ എല്ലാവരൊടും പറയുന്നതാ...2കുട്ടികൾ അവളുടെ ചീത്ത സഹിക്കവയ്യാതെ ക്ലാസ് നിർത്തിപ്പോയി..അവൾക്ക് ഭയങ്കര ജാടയല്ലേ!
ഏതായാലും എന്റെ പകുതി പ്രായമുള്ള ഒരു പെൺകുട്ടിയുടെ ചീത്ത കേട്ടാണെങ്കിലും ഒരു വിദ്യാർത്ഥിയായി മാറിയ ആകാലഘട്ടം സുഖകരമായ പഴയ ആ കലാലയജീവിതത്തിന്റെ ഒാർമ്മകളിലേക്ക് ഒരു തിരിച്ചു പോക്കായിരുന്നു..
ഇങ്ങനെയാണെങ്കിലും കുറച്ചു കഴിഞ്ഞ് ഞങ്ങൾ കൊമ്പ്ലിമന്റ്സ് ആയി....എഴേമുക്കാൽ വരെ ബഹളം....അതായത് പഠിത്തം....പിന്നെ അൽപ്പം ചാറ്റിംഗ്....
ആ കുട്ടിയുടെ കഥ കുറെശ്ശെ അറിഞ്ഞു...രോഗിയായ അച്ചൻ..കൂലിപണിക്കാരിയായ അമ്മ എംകൊമിനു് ആ കുട്ടി പ്രൈവറ്റായി പഠിക്കുന്നു...ഒപ്പം കമ്പ്യൂട്ടറും.. ഇൻസ്റ്റിറ്റൂട്ടിൽ നിന്നു കിട്ടുന്ന ശമ്പളം കൊണ്ട് ആണ് പഠിത്തം....
പൈസയില്ലെന്നറിഞ്ഞ് എംകൊമിന്റെ കുറെപുസ്തകങ്ങൾ ഞാൻ വാങ്ങിക്കൊടുത്തു....വളരെ കഷ്ടപ്പെട്ട് പഠിക്കുന്ന ആകുട്ടിയോട് എനിക്കൽപ്പം ബഹുമാനം തോന്നി....അൽപ്പം അഹംകാരിയാണെങ്കിലും.....
ഞാൻ കവിത എഴുതുമെന്നറിഞ്ഞ് ഒരു ദിവസം
"ഇപ്പോഴൊരുകവിത എഴുതാമോ" എന്നെന്നോടൂ ചോദിച്ചു
ഞാൻ ഇതെന്തൊരു ചോദ്യം എന്ന മട്ടിൽ ആ കുട്ടിയുടെ വലിയ കണ്ണുകളിലേക്ക് നോക്കി ഇരുന്നു....
പുറത്തപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു....
ഡിസംബറിൽ എവിടെ മഴ എന്നു ചോദിക്കരുത്...
കാരണം അപ്പോഴേക്കും മെയ് ആയി മാഷെ!.
.നല്ല വേനൽമഴ....
ആ ഉണ്ടക്കണ്ണുകളിലേക്ക് നോക്കിയിരുന്നപ്പോൾ ആദ്യത്തെ വരികൾ പെയ്തിറങ്ങി..
നിന്റെ കണ്ണുകളുടെ
ഉൾക്കാടുകളിൽ മഴ...
ഈ കവിത ഞാൻ "കുംകുമപ്പാടത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്..
ഒന്നുകൂടി നോക്കിയാലും
മാത്രമല്ല അറ്റ്ലസ്--കൈരളി സാഹിത്യമൽസരം--2005ൽ.....
സാക്ഷാൽ ശ്രീ. അറ്റ്ലസ് രാമചന്ദ്രൻ സ്പോൺസർ ചെയ്യുന്ന പരിപാടി....
കവിതക്ക് പ്രോൽസാഹന സമ്മാനവും ലഭിച്ചു....
പൊങ്ങച്ചമായി കാണരുതേ.....മേധാ ബൂക്സ്, കോഴിക്കോട് ഇത് സമാഹാരമാക്കിയിട്ടുണ്ട്...
ഉപസംഹാരം...
ആ കുട്ടി അഛനെ മണ്ടൻ എന്നാണ് വിളിക്കുന്നത്
എന്ന് ഞാൻ മക്കളോ വിഷമം നടിച്ച് പറഞ്ഞു...
ഭാര്യ പൊട്ടിച്ചിരിച്ചു...
ഹാവു, എനിക്ക് സമാധാനമായി.....ആ കുട്ടിയോടുള്ള കിരുകിരിപ്പ് ഒക്കെ പോയി എനിക്ക്...നല്ല വിവരമുള്ള കുട്ടി... നിങ്ങളെപ്പറ്റി എനിക്ക് ശേഷം മറ്റൊരു സ്ത്രീ കൂടി സത്യം മനസ്സിലാക്കിയല്ലോ!! അവളെ വിളിച്ചൊന്ന് അഭിനന്ദിക്കണം...
വിഷമിച്ച് നിന്ന എന്നെ മോൾ സമാധാനിപ്പിച്ചു...
അഛാ..അഛനും വരും ഒരു നല്ല കാലം
മകന്റെ കമന്റ്....
every dog has his own day..
അവന്റെ ചെവി ഞാൻ അപ്പോൾ തന്നെ പൊന്നാക്കി കൊടുത്തു...
സമാപ്തം...നന്ദി...നമസ്കാരം.....
Tuesday, October 21, 2008
കമ്പ്യൂറ്റർ കഥ.......മൂന്നു..
അങ്ങനെ ഡിസംബറിലെ മഞ്ഞു മൂടിയ ഒരു പ്രഭാതത്തിൽ ക്ലാസ് ആരംഭികുന്നു..
ആദ്യം മൗസ് ബാലൻസ്...
ഒരു മണിക്കൂർ കൊണ്ട് ഞാനത് പഠിച്ചു...
പിന്നെ എങ്ങനെയുണ്ട്
എന്ന ഭാവത്തിൽ ടീച്ചറെ നോക്കി..
.ടീച്ചർ എന്നെ ഉണ്ടക്കണ്ണുകളുമായി സാകൂതം നോക്കിയിരിക്കുകയാണ്..
.ഒരു ലൈനിന്റെ മണം വരുന്നപോലെ എനിക്ക് തോന്നി.
."ഉം.എന്താ" എന്നു ഞാൻ കണ്ണുകൾ കൊണ്ട് ചോദിച്ചു...
ടീച്ചർ പറഞ്ഞു.."സാധാരണ 10 മിനിറ്റിൽ കൂടുതൽ വേണ്ടാ മൗസ് ബാലൻസീന്...ഇത് ചേട്ടൻ ഒരു മണിക്കൂറെടെത്തു..ഇക്കണക്കിന് കോഴ്സ് തീരാൻ എത്ര നാൾ എടുക്കുമെന്നു ആലോചികുകയായിരുന്നു ഞാൻ.."
ഒാഹൊ..അപ്പൊൾ നോട്ടതിന്റെ അർത്ഥം അതായിരുന്നോ?....
ഞാനും ടീച്ചറും തമ്മിൽ പഠനഗുസ്തി ഇവിടെ ആരംഭിക്കുന്നു...
ഞാൻ എന്തൊ തമാശ പറഞ്ഞു....
ടീച്ചറുടെ മറുപടി ഇങ്ങനെയായിരുന്നു
"ചേട്ടൊ...പഠിക്കുന്ന നേരത്ത് തമാശയൊന്നും വെണ്ട..ചേട്ടന് പ്രായം കുറെയായില്ലേ?ഭാര്യയും മക്കളുമൊക്കെയില്ലേ? മൂരിശ്രംഗാരമൊന്നുമെ എന്റെയടുത്തു വെണ്ടാ കെട്ടൊ..."
ഇതു ഒരു നടയ്ക്ക് പോകൂല്യാ എന്നെനിക്ക് മനസ്സിലായി...
അല്ലെങ്കിലും എനിക്കിത് വേണം...ഈ വയസ്സുകാലത്ത് ഒരു സൊാക്കടെ!!അതും ഭാര്യയൊട് നുണയും പറഞ്ഞുകൊണ്ട് ഇറങ്ങിയിരിക്കുന്നു..അപ്പൊൾ ഇതൊക്കെ കിട്ടണ്ടെ? പിന്നെ ഞാനൊർത്തു ...ഇതൊക്കെ നമുക്കൊരു വിഷയമാണോ?
കൊക്കെത്ര കുളം കണ്ടൂ......
പിന്നെ ഞങ്ങൾ തമ്മിൽ പൊരിഞ്ഞ വഴക്കാണ് ദിവസവും...
എന്നും ആദ്യം തലേന്നു പഠിപ്പിച്ചത് ചെയ്തു കാണിക്കണം
എനിക്കുണ്ടൊ കിട്ടുന്നു.. .ടീച്ചർ അസ്സൽ ചീത്ത പിണക്കം..
ഞാൻ പറയും"ഞാനൊരു ഉദ്യോഗസ്തനാണ്..എന്നൊട് മര്യാദരൂപത്തിൽ പെരുമാറണം" എന്നു
"ആരായാലും വെണ്ടില്ല താങ്കൾ എനിക്കൊരു സ്റ്റുഡന്റ് മാത്രമാണ്..ക്രുത്യമായി പഠിക്കണമെന്നു എനിക്ക് നിർബന്ധമാണ്" എന്നു
എനിക് ദേഷ്യം വരാതിരിക്കുമോ? എന്റെ അദ്യാപകരിൽനിന്ന്പോലും എനിക്ക് സ്നേഹ ബഹുമാനങ്ങൾ ലഭിച്ചിട്ടെയുള്ളൂ...
നിരവധി കുട്ടികളെ ഞാൻ പഠിപ്പിച്ചു ജയിപ്പിച്ചിട്ടുണ്ട്..
.എന്നിട്ടിപ്പോൾ ഒരു ഞളുന്ത്[ചെറിയ] പെണ്ണു എന്നെ ചീത്ത പറയുന്നു..
എനിക്കു സഹിക്കുമോ?
ചേട്ടൻ ഒരു മരമണ്ടൻ കുട്ടിയാണെന്ന് ടീച്ചർ
തനിക്ക് പഠിപ്പിക്കൻ അറിയില്ലെന്നു ഞാൻ...
അങ്ങനെ ഗുസ്തിയുമായി ഞങ്ങൾ കീരിയും പാമ്പുമായി പഠനം തുടർന്നു..
ദോഷം പറയരുതല്ലോ..ടീച്ചർ പഠിപ്പിക്കുന്നത് ഞാൻ മൂന്നു ദിവസമെങ്കിലും എടുക്കും ചെയ്തു കാണിക്കാൻ
അപ്പോഴെക്കും ആ കുട്ടി സഹികെട്ട് "മതി അടുത്ത ലെസ്സൻ എടുക്കാം "എന്നു പറയും
അങ്ങനെ കാര്യങ്ങൾ നീങ്ങുന സമയത്താണ് എന്റെ സ്കൂട്ടർ ദിവസവും രാവിലെ ഇൻസ്റ്റിറ്റൂട്ടിനു മുൻപിൽ ഇരിക്കുന്ന കണ്ട് എന്റെ ഒരു കസ്സിൻ സ്പൈ ചമയുന്നത് ..
ടീയാൻ ദിവസവും രാവിലേയുള്ള ഈവനിംഗ് വാക്കിനിടയിലാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്...കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ അസൂയാലുവായ കക്ഷി ഇക്കാര്യം എന്റെ ഭാര്യയുടെ ചെവിയിൽ എത്തിക്കുന്നു.
.ഒരു ദിവസം വൈകീട്ട് വന്നപ്പൊൾ ഭാര്യ കലി തുള്ളി നിൽക്കുന്നു..
എന്തൊ കുഴപ്പമുണ്ടെന്നു മനസ്സിലായി...
എന്തായാലും വരട്ടെ നോക്കാം എന്നു ഞാൻ വിചാരിച്ചു
ഞാൻ ടി വിക്കു മുന്നിൽ തപസ്സ് ആരംഭിച്ചു.....
[സത്യമായിട്ടും അടുത്ത തവണയോടെ തീർത്തേക്കാം...]
Saturday, October 18, 2008
കമ്പ്യൂട്ടർ കഥ.....രണ്ട്....
രാവിലെ തന്നെ പിറ്റേന്ന് കുളിച്ച് റെഡിയായി പുറത്തേക്കിറങ്ങുമ്പോൾ ഭാര്യ ചോദിച്ചു
"എങ്ങോട്ടാ രാവിലെ തന്നെ?"
"അമ്പലത്തിലേക്ക്..."
"എന്താ പതിവില്ലാതെ?"
"എടീ ഒരു വഴിപാടുണ്ട്....മൂന്നു മാസം രാവിലെ തൊഴാൻ പോണം...കൂടുതലൊന്നും ചോദിക്കരുത്...ബാക്കി വന്നിട്ടു പറയാം.."ഞാൻ ചാടിയിറങ്ങി...
ഭാര്യയോട് പറഞ്ഞാൽ എന്താ കുഴപ്പം എന്ന് നിങ്ങൾ കരുതാം...കാരണമുണ്ട്..
.എന്തു പറഞ്ഞാലും അതിനെ എതിർക്കുന്ന സ്വഭാവക്കാരിയാണ്...
എന്നാലും കുഴപ്പമില്ല..പക്ഷെ അസ്സൽ കരിനാക്കിയാണ്...
എത്തിർത്ത് എന്തെങ്കിലും പറഞ്ഞാൽ തീർന്നു..
പിന്നെ ആ വഴിക്ക് പോയിട്ട് കാര്യമില്ല...
ഞാൻ കമ്പ്യൂട്ടർ ക്ലാസ്സിൽ പോവുകയാണെന്ന് പറഞ്ഞാൽ
മറുപടി ഇങ്ങനെയായിരിക്കും..
"കമ്പ്യൂട്ടറോ?..നിങ്ങൾക്ക് വയസ്സുകാലത്ത് എന്തിന്റെ സുഖക്കേടാ..അവിടെ ഇരിക്ക് മനുഷ്യാ...അതിനൊന്നും പോകണ്ടാ.."
തീർന്നു കമ്പ്യൂട്ടർ സെന്റർ അതോടെ തകർന്ന് തരിപ്പണമായിട്ടുണ്ടാകും...."
ഞാൻ ഭാര്യയെ ഇങ്ങനെ " പുകഴ്ത്തിയതു " ചിലർക്കെങ്കിലും ഇഷ്ടമായിട്ടുണ്ടാകില്ല..ക്ഷമിക്കുക ..
പക്ഷെ അതു സത്യമാണ്...
എല്ലാം എത്തിർക്കുന്ന സ്വഭാവം എന്റെ ഭാര്യക്ക് മാത്രമുള്ളതാണെന്ന് ഞാൻ കരുതിയിരുന്നു...പക്ഷെ ഏതാണ്ട് എല്ലാ ഭാര്യമാരും ഇങ്ങനെയാണെന്നു പിന്നെ മനസ്സിലായി.
.[അനേഷിച്ചറിഞ്ഞതാണ്..എതിരഭിപ്രായക്കാർ ക്ഷ്മിക്കുക..]
ഒരു ഇംഗ്ലീഷ് ഫലിതം വായിച്ചു..
ഭർത്താവു പറയുന്ന എല്ലറ്റിനേയും എതിർക്കുന്ന ഭാര്യ....എന്തൊ പ്രശ്നം വന്നപ്പോൾ ഭർത്താവ് ചോദിച്ചു
"എന്താ നിന്റെ അഭിപ്രായം"
ഭാര്യ പറഞ്ഞു.."മനുഷ്യാ ആദ്യം നിങ്ങൾ അഭിപ്രായം പറയൂ..എന്നാലല്ലേ എനിക്ക് അതിന് എതിർ അഭിപ്രായം പറയാൻ കഴിയൂ.."
എന്റെ സ്ക്കൂട്ടർ കമ്പ്യൂട്ടർ സെന്റരിലേക്ക് കുതിച്ചു......
.[ബാക്കി നാളെ...ഭയങ്കര മടി......!! ]
Tuesday, October 14, 2008
ഞാൻ കമ്പ്യൂട്ടർ പഠിച്ച കഥ:::ടീച്ചറുടേയും.......ഒന്ന്...
വളരെ കാലമായി വിചാരിക്കുന്നു കമ്പ്യൂട്ടർ പഠിക്കണമെന്ന്..
."കാലത്തിന്റെ മുഖാക്രുതി മാറ്റിയ ' കമ്പ്യൂട്ടർ പഠിച്ചില്ലെങ്കിൽ മോശമല്ലേ? അൽപ്പം ആധുനികനാകണ്ടേ?...
പക്ഷെ " അലക്കൊഴിഞ്ഞ് കാശിക്ക് പോകാൻ നിവൃത്തിയില്ല"
എന്നതാണു അവസ്ത..
ജോലിത്തിരക്ക് അത്രക്കുണ്ട്...
.ഞങ്ങളുടെ നാട്ടിലെ ഒരു അലക്കുകാരൻ ഒടുവിൽ കാശിക്കു പോയി..കക്ഷി അലക്കാനുള്ളതെല്ലാം കൂടെ കൊണ്ടു പോയത്രെ!!
എന്നിട്ട് അതെല്ലാം അലക്കി കൊണ്ടുവന്നത്രെ!!
അങ്ങനെ കാശിക്കും പോയി അലക്കും മുടങ്ങിയില്ല...പറഞ്ഞു കേട്ടതാണു..
അങ്ങനെയിരിക്കെ രാവിലെ പത്രത്തിനോടൊപ്പം ഒരു നോട്ടീസ്..
.നാട്ടിലെ---2 കിലോമീറ്റർ പോകണം--- പഴയ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റൂട്ടിൽ കമ്പ്യൂട്ടർ ക്ലാസ് ആരംഭിക്കുന്നു..ഒന്നും നോക്കിയില്ലാ,,
ഞാൻ നേരെ അങ്ങോട്ട് വിട്ടു...ജങ്ങ്ഷനിലെ തിരക്കിൽ നിന്നു മാറി ഒട്ടും തിരക്കില്ലാത്ത ഒരിടത്ത് ഒരു പഴയ കെട്ടിടം..
താഴെ 2കടകൾ..മുകളിലേക്ക്...മരത്തിന്റെ ഗോവണിപ്പടികൾ
സൂക്ഷിച്ചു കയറണം..അല്ലെങ്കിൽ താഴെക്കു പോകും..
ഒരു പട്ടാളക്കാരനായ എന്റെയൊരു സുഹ്രുത്തിന്റെയാണു ഇൻസ്റ്റിറ്റൂട്ട്..
ഞാൻ മുകളിലെത്തി...ഒരു പഴഞ്ചൻ കെട്ടിടം..
താഴെ .നിറയെ പ്രാവുകൾ കാഷ്ടിച്ചിരിക്കുന്നു.
..ആദ്യത്തെ മുറിയിൽ അനാഥരായ വൃദ്ധരെപ്പോലെ വിഷാദമഗ്നരായിരിക്കുന്ന കുറെ പഴയ ടൈപ് റൈറ്ററുകൾ..
ഒരിക്കലും വരാത്ത ആരെയോ കാത്തിരിക്കുന്നവർ..
."ഇവിടെ ആരുമില്ലേ?" ഞാൻ മുരടനക്കി..
അടുത്ത മുറിയിൽ നിന്നു ഒരു പെൺകൂട്ടി എത്തി നോക്കി.
..ഒരു മെലിഞ്ഞപെൺകുട്ടി..വലിയ ചന്തമൊന്നുമില്ല..
പക്ഷെ വലിയ ഭംഗിയുള്ള കണ്ണുകൾ..
അതാണു ആദ്യം ശ്രദ്ധയിൽ പെടുക...
"മാനേജർ എവിടെ?" ഞാൻ ചോദിച്ചു.
"ഞാൻ തന്നെയാണ് മാനേജർ", ആ കുട്ടിയുടെ മറുപടി.
ഞാൻ വിവരങ്ങൾ ചോദിച്ചു കാര്യങ്ങൾ തീരുമാനിച്ചു.
രാവിലെ 7 മുതൽ 8വരെ ക്ലാസ്
3 മാസത്തെ എം എസ് ഓഫീസ് കോഴ്സ്..
എന്റെ കൂടെ മറ്റ് സ്റ്റുഡൻസ് പാടില്ല...
പരീക്ഷ വേണ്ട..
"ആരാണ് ക്ലാസ് എടുക്കുന്നത്?" ഞാൻ ചോദിച്ചു.
"ഞാൻ തന്നെ.."ആ കുട്ടിയുടെ മറുപടി
ഡിസംബറിന്റെ ആരംഭം...തണുപ്പ് ആരംഭിച്ചുകഴിഞ്ഞു..
.ഞാനൊന്ന് കുളിർത്തു..മഞ്ഞുകാലത്തെ കുളിരോലുന്ന പ്രഭാതത്തിൽ ഒറ്റക്ക് ഒരു പെൺകുട്ടിയുടെ അടുത്തിരുന്ന് പഠിക്കുക.
അതും ഒരു ഈച്ച പോലുമില്ലാത്ത ഏരിയായിൽ.....
എന്തൊക്കെയാണ് സംഭവിക്കുവാൻ പോകുന്നത്?.
..ഈശ്വരനറിയാം..
. "എത്ര സ്റ്റുഡൻസ് ഉണ്ട്?"
"ആരുമില്ല...ചേട്ടനാണ് ആദ്യത്തെ കമ്പ്യൂട്ടർ സ്റ്റുഡന്റ്.."
ഞാൻ വീണ്ടുമൊന്ന് കുളിർത്തു...
"ഫീസുമായി നാളെ രാവിലെ 7 മണിക്ക് വന്നോളൂ.."
ഞാനപ്പോൾ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമുണ്ട്.....
ആ കുട്ടിയുടെ മുഖത്ത് യാതൊരു ഭാവവുമില്ല ...
തികച്ചും നിർവ്വികാരം..
.ഒരു കരിങ്കൽ പ്രതിമ പോലെ...
.അതൊന്നും ശ്രദ്ധിക്കാതെ ഞാൻ ഉത്സാഹത്തോടെ ഗോവണിപ്പടികൾ ഇറങ്ങി...
ഇനി നാളെ....
Saturday, September 20, 2008
ലിഫ്റ്റില്‍ ഒരു സ്ത്രീയോടൊപ്പം.....
ലിഫ്റ്റില്‍ ഒരു സ്ത്രീയോടൊപ്പം.....
ലിഫ്റ്റ് നിന്നു പോകുമ്പോള്‍ അതിനുള്ളില്‍ പെട്ട ഒരു സ്ത്രീയുടെയും പുരുഷന്റെയും കഥ എം.മുകുന്ദന്‍ പറയുന്നുണ്ട്
["ചതോപാധ്യായയുടെ മകള്‍" എന്നാണു ഓര്‍മ്മ]
അതു വായിച്ചപ്പോള്‍ അന്ന് ഇതെന്തൊരു അസ്വാഭാവികമായ കഥ എന്നു തോന്നിപ്പോയി...
പില്‍ക്കാലത്തു അങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്നു കരുതിയതെയില്ല...പക്ഷെ അങ്ങിനെ ഉണ്ടായി..
.എറണാകുളത്തെ നാലാം നിലയിലെ ഓഫീസിലേക്ക് ഞാന്‍ സാധാരണ കോണിപ്പടികള്‍ കയറുകയാണു പതിവ്..കാരണം ലിഫ്റ്റ് ഒരു തല്ലിപ്പൊളിയാണു...പലപ്പോഴും സ്റ്റ്രക് ആകും...
ചിലപ്പോള്‍ കറന്റ് പോകും...
.പിന്നെ ഒരു 15-20 മിനിറ്റ് അതിനുള്ളില്‍ പെട്ട് കിടക്കെണ്ടി വരും.
.അതിനാല്‍ സമയം വൈകിയെത്തുമ്പോള്‍ നിവൃത്തിയില്ലാതെ അതില്‍ കയറും...അതിന്റെ ഫലം പലപ്പോഴും കിട്ടാറുണ്ട്..
പലപ്പോഴും അതില്‍ പെട്ടുപോയിട്ടുണ്ട്..
..ഒരു ദിവസം അല്‍പം വൈകിവന്ന ഞാന്‍ ലിഫ്റ്റില്‍ ഒാടിക്കയറുന്നു...ഉള്ളില്‍ അപ്പുറത്തെ ഓഫീസിലെ ഒരു സ്ത്രീ നില്‍ക്കുന്നു.... ഒരു മധ്യവയ്സ്ക്ക...
.എന്റെ വരവ് ആയമ്മക്ക് അത്ര പിടിച്ചില്ല എന്നു തോന്നുന്നു..
എന്നെയൊന്ന് തുറിച്ച് നോക്കി അവര്‍ ഇഷ്ടപ്പെടാത്തപോലെ മുഖമൊന്നു വെട്ടിച്ച് നിന്നു..ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നു....
കഷ്ടകാലത്തിനു ഞാനൊന്ന് ചിന്തിച്ചുപോയ്.."കറണ്ടെങ്ങാനും പോയാല്‍..!!"വിചാരിച്ചു തീര്‍ന്നില്ല...ലിഫ്റ്റ് നിന്നു.
.ലൈറ്റ് പോയ്..എമെര്‍ജന്‍സി ലൈറ്റ് കത്തുന്നില്ല...നല്ല ഇരുട്ട്...ഞാന്‍ ഇരുട്ടില്‍ തപ്പി കോളിംഗ് ബെല്ല് നിര്‍ത്താതെ അടിച്ചു കൊണ്ടിരുന്നു...ചൂട് ...ഇരുട്ട്.. ടെന്‍ഷന്‍ ..
.ഇതിനിടയില്‍ പെട്ട്ടെന്ന് ആ സ്ത്രീ കരയാന്‍ തുടങ്ങി.
."അയ്യൊ ..അയ്യൊ..."
എന്ന് ഉറക്കെ...
ഇരുട്ടില്‍ ഞാന്‍ പറഞ്ഞു.."നിങ്ങളൊന്ന് മിണ്ടാതിരിക്കൂ...ആളുകള്‍ എന്തു വിചാരിക്കും?"..
ആയമ്മ അതു കേട്ടപ്പോള്‍ ഒന്നു കൂടി ഉറക്കെ കരയാന്‍ തുടങ്ങി.."അയ്യൊ...അയ്യൊ..."
ഞാന്‍ ഡോറിലിട്ട് ഇടിക്കാന്‍ തുടങ്ങി...ഒരു 20 മിനിട്ട് കഴിഞ്ഞപ്പോള്‍ വാതില്‍ ആരൊ എങ്ങനെയൊ തുറന്നു...പുറത്ത് നിറയെ ആളുകള്‍ ....അവര്‍ ഞങ്ങളെ തുറിച്ച് നോക്കി നിന്നു..
.വിയര്‍പ്പില്‍ കുളിച്ച് പുറത്തു വന്ന ആ സ്ത്രീ മുഖം തുടച്ച് അവരുടെ ഓഫീസിലേക്ക് ഓടി....
.പിന്നാലെ വിയര്‍ത്ത് കുളിച്ച ഞാനും ഇറങ്ങി...തുറിച്ചു നോക്കി നില്‍ക്കുന്ന ജനങ്ങളെ നോക്കി ഞാനൊരു വളിച്ച ചിരി ചിരിച്ചു...ആരും ഒന്നും പറഞ്ഞില്ല...
.ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന എന്റെ സഹപ്രവര്‍ത്തകന്‍ ഓഫീസിലേക്ക് നടക്കുമ്പോള്‍ എന്നോട് പതുക്കെ ചോദിച്ചു
"താന്‍ ആ സ്ത്രീയെ വല്ലതും ചെയ്തോ?".
."ഹെയ്...ഞാനൊന്നും ചെയ്തില്ല...ആ സ്ത്രീ വെറുതെ കരഞ്ഞതാണ്.."..
സുഹ്രുത്ത് ""ഉം...." എന്നൊന്ന് അമര്‍ത്തി മൂളി..
.ഞാന്‍ എന്തു പറയാന്‍..
.ലിഫ്റ്റ് എനിക്കിപ്പോള്‍ ഒരു പേടിസ്വപ്നമാണ്....
Wednesday, September 10, 2008
നിങ്ങള്‍ക്ക് പൂമാരിയുതിര്‍ന്നചിങ്ങം
ഞങ്ങള്‍ക്ക് പേമാരി മുതിര്‍ന്ന രംഗം
സുവര്‍ണ്ണമല്ലികുസുമത്തിനൊക്കും
പൊന്നോണവെയിലെ വിരിയൂ, വിളങ്ങൂ....
വൈലോപ്പിള്ളി--
എല്ലാ ബ്ലോഗര്‍ സുഹ്രുത്തുക്കള്‍ക്കും സന്തോഷം നിറഞ്ഞ...
മൃഷ്ടാന്നമായ..
ഒരു ഓണക്കാലം
ആശംസിക്കുന്നു......
Tuesday, September 9, 2008
നിങ്ങള്‍ക്ക് പൂമാരിയുതിര്‍ന്നചിങ്ങം
ഞങ്ങള്‍ക്ക് പേമാരി മുതിര്‍ന്ന രംഗം
സുവര്‍ണ്ണമല്ലികുസുമത്തിനൊക്കും
പൊന്നോണവെയിലെ വിരിയൂ, വിളങ്ങൂ...
.വൈലോപ്പിള്ളി--
എല്ലാ ബ്ലോഗര്‍ സുഹ്രുത്തുക്കള്‍ക്കും
സന്തോഷം നിറഞ്ഞ.
..മൃഷ്ടാന്നമായ.
.ഒരു ഓണക്കാലം
ആശംസിക്കുന്നു......
Sunday, July 27, 2008
"അപ്പന്റെ പേരു പറയടാ.."
ദാ വരുന്നു വോട്ടെഴ്സ് ലിസ്റ്റ് പുതുക്കാനുള്ള ഡ്യൂട്ടി...
ഞെട്ടിയത് ഞാന്‍....
ഭാര്യക്ക് ഇത്തരം ഡ്യൂട്ടി കിട്ടിയാള്‍ എനിക്ക് പണിയായി...
"അതെയ്...നിങ്ങ..ലീവെടുത്തു വാ...തന്നെ പോകാന്‍ എനിക്ക് പേടിയാകും"
ഇത് ഭാര്യയുടെ പതിവ് പല്ലവിയാണ്..
ഇനി ഒരു ദിവസം സ്ഥലമൊക്കെ കണ്ടു പിടിച്ച് ഞങ്ങളൊന്നു കറങ്ങിക്കഴിഞ്ഞാല്‍ പിറ്റേന്ന് ഭാര്യയുടെ മട്ട് മാറും..
"അതെയ്...നിങ്ങ...പോയാ പോരേന്ന്..ഞാനെന്തിനാ വെറുതെ ലീവ് കളയണെ?"
"നിനക്ക് കിട്ടിയിരിക്കുന്ന ഡ്യൂട്ടി ഞാന്‍ ചെയ്യുന്നത് ശരിയല്ല...ആരെങ്കിലും കണ്ടുപിടിച്ച് പരാതിപ്പെട്ടാല്‍?"
"ഓ..ഇതിപ്പൊ ആരറിയാനാ?ആരെങ്കിലും ചോദിച്ചാല്‍ പുതിയതായി വന്ന മാഷ് ആണെന്ന് പറഞ്ഞാല്‍ മതി.."
"നിനക്ക് സൗകര്യമുണ്ടെങ്കില്‍ പോയാല്‍ മതി..എനിക്ക് നേരമില്ല്ല.."
എന്ന് ഇന്നാണെങ്കില്‍ പറഞ്ഞേനേ...
പക്ഷെ അന്ന് സുന്ദരിയായ എന്റെ ഭാര്യയെ തനിയെ ഇത്തരമൊരു ഡ്യൂട്ടിക്ക് വിടാന്‍ പൊസ്സെസ്സീവ് ആയ എനിക്ക് കഴിയുമായിരുന്നില്ല.
അങ്ങനെ സ്ഥലം അന്വെഷിച്ച് കണ്ടെത്തി...ഞാനും ഭാര്യയും കൂടി കുറെ ഏരിയ കവര്‍ ചൈയ്തു...
പിറ്റേന്ന് ഞാന്‍ തനിയെ എത്തി...
അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ബാക്കി ഭാഗം
വടക്കാഞ്ചേരി റെയില്‍ വെ സ്റ്റേഷന് പടിഞ്ഞാറുള്ള മലയും പ്രാന്തപ്രദേശങ്ങളുമാണ് എന്ന്...
"ആ കുഷ്ടരോഗികളുടെ സ്ഥലം അല്ലെ?"ഒരാള്‍ ചോദിച്ചു
ഞാനൊന്ന് ഞെട്ടിസംഗതി ഇതാണ്...
മലയുടെ മുകളിലാണ് കുഷ്ടരോഗികളെ പുനരധിവസിപ്പിച്ചിരിക്കുന്നത്...അതുകൊണ്ടാണ് മറ്റു ടീച്ചര്‍മാര്‍ ഒഴിഞ്ഞുമാറുകയും ഒടുവില്‍ ഇക്കാര്യം അറിയാത്ത എന്റെ ഭാര്യയുടെ തലയില്‍ ഈ ഡ്യൂട്ടിവരികയും ചെയ്തത്...
ഇനി രക്ഷയില്ല.. മല കയറിയേ പറ്റൂ..
എന്തൊക്കെയോ ശപിച്ചുകൊണ്ട് ഞാന്‍ മല കയറാന്‍ തുടങ്ങി....ഒടുവില്‍ കിതച്ച് ശ്വാസം കിട്ടാതെ ഞാന്‍ എത്തിയത് ഒരു ചെറിയ പള്ളിയുടെ മുന്നില്‍...
നേരെ വരാന്തയില്‍ കിടന്നു...
രണ്ടു കന്യാസ്ത്രീകള്‍ ഓടിവന്നു...
ഞാന്‍ അവരോട് "വെള്ളം" എന്ന് ആംഗ്യം കാണിച്ചു...അവര്‍ ഒരു കുപ്പി വെള്ളവുമായി വന്നു..അത് കുടിച്ച് വീണ്ടും വേണമെന്ന് ആംഗ്യം..
വീണ്ടും ഒരു കുപ്പികൂടി കുടിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ എണീറ്റിരുന്ന് സംസാരിക്കാമെന്നായി..
"ആദ്യമായി ഈ മല കയറി വരുന്നവരൊക്കെ ഇങ്ങനെ കിടക്കാറുണ്ട്" എന്നായി..അവര്‍..
[അവര്‍ സ്ഥലമൊക്കെ പറഞ്ഞുതന്നു...ഇപ്പോള്‍ അവിടെ രോഗം ഉള്ളവരില്ല...എല്ലാവരുടെയും രോഗം മാറിയതാണ്...പുതിയ തലമുറയിലെ ആര്‍ക്കും ഈ രോഗമില്ല..അക്കാര്യത്തില്‍ എനിക്ക് പേടി തോന്നിയില്ല..."അശ്വമേധം" ഓര്‍മ്മ വന്നു...എനിക്ക് പേടി മല കയറ്റമായിരുന്നു..കാരണം അന്നെനിക്ക് കുറേശ്ശെ ആസ്മയുണ്ടായിരുന്നു...പക്ഷെ കുഴപ്പമൊന്നുമുണ്ടായില്ല...2 ദിവസം കൊണ്ട് ആ ഭാഗം തീര്‍ത്തു എന്നാണ് ഓര്‍മ്മ]
ഇനി സംഭവം പറയട്ടെ...കന്യാസ്ത്രീകളുമായി സംസാരിച്ചുനില്‍ക്കേ ആദ്യം പള്ളിയിലേയും മഠത്തിലേയും ലിസ്റ്റ് നോക്കി...ഒ കെ ആണ്..
" പുതിയതായി ആരെയെങ്കിലും ചേര്‍ക്കാനുണ്ടൊ?" ഞാന്‍ ചോദിച്ചു
ആ സമയത്ത് ഏതാണ്ട് 20 വയസ്സുള്ള ചെറുപ്പക്കാരന്‍ അങ്ങോട്ട് വന്നു..കന്യാസ്ത്രീകള്‍ ഉത്സാഹത്തോടെ പറഞ്ഞു
"ഇവന്‍ ഞങ്ങളുടെ സഹായിയാണ്..ഇവന്റെ പേരൊന്ന് ചേര്‍ക്കാമോ?"
"ഓഹൊ...അതിനെന്താ?"
ഞാന്‍ സുന്ദരികളും ചെറുപ്പക്കാരികളുമായ ആ കന്യാസ്ത്രീകളുടെ മുന്നില്‍ ഉദാരവാനായി[ക്രിസ്റ്റ്യന്‍സ് ക്ഷമിക്കുക]
"പേര്?"ഞാന്‍ ചോദിച്ചു.
"പേരു പറയടാ" അവര്‍ ഉത്സാഹിപ്പിച്ചു.
"ജോസ്" മടിച്ച് മടിച്ച് അയാള്‍ പറഞ്ഞു-
-ഇവനൊരു മന്ദബുദ്ധി ലക്ഷണമാണല്ലോ-- ഞാനോര്‍ത്തു
"അപ്പന്റെ പേര്?" എന്റെ ചോദ്യം
അയാള്‍ മിണ്ടുന്നില്ല
"അപ്പന്റെ പേരു പറയടാ.."അവര്‍ പ്രോല്‍സാഹിപ്പിച്ചു
അയാള്‍ പകച്ച് നില്‍ക്കുയാണ്...
കന്യാസ്ത്രീകള്‍ വീണ്ടും നിര്‍ബന്ധിച്ചു..അയാള്‍ ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്
"എടൊ തന്റെ അപ്പന്റെ പേരുപറയാന്‍...എന്താ തനിക്ക് അപ്പനില്ലേ" ദേഷ്യം വന്ന ഞാന്‍ കര്‍ക്കശമായി ചോദിച്ചു..
.ഒരു നിമിഷം...അയാളുടെ മുഖത്ത് ആകാശത്തിലെ മുഴുവന്‍ കാര്‍മേഘങ്ങളും വന്നു നിറഞ്ഞു...ഇപ്പോള്‍ പെയ്യുമെന്ന ഭാവം...
അയാള്‍ പെട്ടെന്ന് തിരിഞ്ഞ് നടന്നു...സുന്ദരനായ ചെറുപ്പക്കാരന്‍...അയാള്‍ നടന്ന് മരക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞു....
ഞാന്‍ അമ്പരന്ന് കന്യാസ്ത്രീകളെ നോക്കി....അവര്‍ വിഷമിച്ച് നില്‍ക്കുകയാണ് അവര്‍ പറഞ്ഞു
"അവന്‍ അനാഥനാണ്...മറ്റൊരു മഠത്തിന്റെ മുന്നില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടി...മാതാപിതാക്കള്‍ ആരെന്ന് അറിയില്ല...രെജിസ്റ്റരില്‍ ഏതൊ പേരു എഴുതി വച്ചിട്ടുണ്ട്...അതു പറയാനാണ് ഞങ്ങള്‍ പറഞ്ഞത്..അത് അവനേ അറിയൂ...ഒരിക്കലെങ്കിലും തന്റെ മാതാപിതാക്കളെ ഒന്ന് കാണണം എന്ന് മാത്രമാണവന്റെ ആഗ്രഹം..."
ബൂമറാങ്ങ് പോലെ, അയാളുടെ മുഖത്ത് നിറഞ്ഞ ദുഖം എന്റെ മനസിലേക്ക് പകര്‍ന്നു....അയാളുടെ മുഖത്ത് നിറഞ്ഞത് ഒരു ജന്മത്തിലെ മുഴുവന്‍ ദുഖത്തിന്റെ കാര്‍മേക്ഘങ്ങളായിരുന്നു.
ചോരയൊലിക്കുന്ന മനസ്സുമായി ഞാന്‍ മലയിറങ്ങി.
ഇന്നും അയാളുടെ മുഖം എന്നെ വേട്ടയാടുന്നു
എന്റെ മനസ്സപ്പോള്‍ മന്ത്രിക്കും
"അറിയാതെയാണെങ്കിലും നിങ്ങളെ വേദനിപ്പിച്ചതില്‍,
പ്രിയ സഹോദരാ മാപ്പ്..."
Wednesday, July 9, 2008
ഡി എന്‍ എ ടെസ്റ്റ് --minikadha
കാലം--നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്---
സോളമന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം...
വീണ്ടും അവര്‍ വന്നു...രണ്ടു സ്ത്രീകളും ഒരു കുട്ടിയും..
തര്‍ക്കം കുട്ടിയുടെ അമ്മ ആരെന്നത്.
ചക്രവര്‍ത്തി വാളെടുത്തു...കുട്ടിയെ രണ്ടായി മുറിക്കാന്‍ ....
.സോളമന്‍ വാളോങ്ങി...സ്ത്രീകള്‍ രണ്ടുപേരും ഒരേപോലെ അലറിക്കരഞ്ഞു...
"അയ്യോ!...എന്റെ കുഞ്ഞിനെ കൊല്ലരുതേ!...കുഞ്ഞിനെ അവള്‍ക്ക് കൊടുത്തേക്കൂ..."
രാജാവ് തളര്‍ന്നുപോയി..വാള്‍ താഴെ വീണു...
മന്ത്രിയുമായികൂടി ആലോചിച്ച ശേഷം ചക്രവര്‍ത്തി കല്‍പ്പിചു..
"തര്‍ക്കം ഇരുപതാംനൂറ്റാണ്ടിലേക്ക് പോകട്ടെ...ഡി എന്‍ എ ടെസ്റ്റ് നടത്തി തീരുമാനിക്കാം.."
അനന്തരം ചക്രവര്‍ത്തി ഒരുസോഡ
കൊണ്ടുവരാന്‍ ഉത്തരവായി..
*******സമാപ്തം*******
Saturday, July 5, 2008
വാടകവീട്ടിലെ വിഭ്രമങ്ങള്‍
"മുന്‍ ഭാഗത്തും മുറ്റത്തും ആരുമില്ല.ഏതായാലും ഞാന്‍ കുറേ നേരം വാച്ച് ചെയ്യാം.കുറേ കഴിഞ്ഞിട്ട് കിടന്നാല്‍ മതി."പോളി പറഞ്ഞു.ഞാന്‍ വാക്കത്തിയും കയ്യില്‍ പിടിച്ച് ഇരിപ്പാണ്-ആരെങ്കിലും വന്നാല്‍ ശരിയാക്കിക്കളയും എന്ന ഭാവത്തില്‍.അതിനിടയില്‍ ഭാര്യ ഉണര്‍ന്നു.അവള്‍ പേടിച്ച് വിറയ്ക്കുകയാണ്.ബെല്‍ വീണ്ടും അടിച്ചുകൊണ്ടിരിക്കുന്നു."ആരാ" അവള്‍ വിറച്ചു കൊണ്ട് ചോദിച്ചു."അറിഞ്ഞുകൂട" ഞാന്‍ പറഞ്ഞു.പെട്ടെന്ന് ബെല്‍ ശബ്ദം നിലച്ചു.കുറച്ച് ആശ്വാസമായി.അതോടെ ഭയം കുറഞ്ഞു.എന്നാലും ഭീതി ഒഴിയാതെ ഏറെ നേരം ഞാന്‍ ഉണര്‍ന്നിരുന്നു.പിന്നെ ഉറങ്ങിപ്പോയി.ഉറക്കത്തിലെപ്പോഴെങ്കിലും ബെല്‍ അടിച്ചതായി തോന്നിയില്ല.നേരം വെളുത്ത് പോളി വന്നു.ഞങ്ങള്‍ നോക്കി-ഗേറ്റ് അടച്ചിരിക്കുകയായിരുന്നു.വൈകീട്ട് മഴ പെയ്തതിനാല്‍ മുറ്റത്ത് കാല്‍പ്പാടുകളുമില്ല....പിന്നെ ആര്?കോളിംഗ് ബെല്‍ തന്നെ അടിക്കുന്നതെങ്ങനെ?"വല്ല ഷോര്‍ട് സര്‍ക്യൂട്ട് പ്രശ്നമാകും"പോളി പറഞ്ഞു."അങ്ങനെയാവാനാണു സാധ്യത"ഞാനും പറഞ്ഞു.എങ്കിലും വല്ലാത്ത അസ്വസ്ഥത.ഇനി വല്ല പ്രേതബാധയോ മറ്റോ ആണോ?പഴയ തറവാടല്ലേ...അവിടത്തെ പുരാതന ആത്മാക്കള്‍ക്ക് അന്യന്‍ ഒരുത്തന്‍ കുടിയേറിയത് ഇഷ്ടപ്പെടാതെ ഒന്നു വിരട്ടിയതാണൊ?ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കാനിരുന്നു.പെട്ടന്ന് കോളിഗ് ബെല്‍ അടിക്കാന്‍ തുടങ്ങി.ഞാന്‍ മുന്‍ വശത്തേക്ക് ഓടി.ആരുമില്ല!കോളിഗ്ബെല്‍ അടിച്ചുകൊണ്ടിരിക്കുകയാണ്.ഞാന്‍ ബെല്ലൊന്നു പരിശോധിക്കാന്‍ തീരുമാനിച്ചു.ഫാന്‍സിബെല്ലാണ്.ഷോക്ക് വല്ലതുമുണ്ടൊ എന്നു പേടി.പതുക്കെ ഒരു കോലെടുത്ത് ഒന്നു കുത്തി നോക്കി.ബെല്ലിനടിയില്‍നിന്ന് ഒരു പല്ലി ഓടിപ്പോയി.അതോടെ ബെല്ലടി നിന്നു.അതേവരെയുണ്ടായ ഭയം നല്ലൊരു ചിരിക്ക് വഴി മാറി.ഞാന്‍ ബെല്‍ അഴിച്ചു മാറ്റി.അതോടെ ബാധ ഒഴിവായി.
Friday, July 4, 2008
ഉപഗുപ്തനും കല്യാണിക്കുട്ടിയും
ഉപഗുപ്തനും കല്യാണിക്കുട്ടിയും
അവര്‍ ബാല്യകാലസുഹ്രുത്തുക്കളായിരുന്നു.അവള്‍ ഒരു പണക്കാരിയും അവന്‍ ഒരു പാവപ്പെട്ടവനും.അവര്‍ വളരവെ അവള്‍ അവനെ പ്രണയിക്കാന്‍ തുടങ്ങി...എന്നാല്‍ അവനാകട്ടെ അതില്‍ താല്‍പ്പര്യമുണ്ടായില്ല.
"നോക്കു..കല്യാണി..എനിക്കീ പ്രേമത്തിലൊന്നും വിശ്വാസമില്ല..മാത്രമല്ല അതിനൊന്നും നേരവുമില്ല..എങ്ങനെയെങ്കിലും പഠിച്ച് ഒരു ഡോക്റ്ററാകണം..അതാണെന്റെ ലക്ഷ്യം.."
"ഞാന്‍ കാത്തിരിക്കാം,എത്ര നാള്‍ വേണമെങ്കിലും.."അവള്‍ ആവേശത്തോടെ പറഞ്ഞു...
"അതൊന്നും നടക്കുന്ന കാര്യമല്ല."അവന്‍ പറഞ്ഞു
അവന്‍ വളരെ കഷടപ്പെട്ട് പഠിത്തം തുടര്‍ന്നു...അവളുടെ കാത്തിരിപ്പിനു ഫലമുണ്ടായില്ല..വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ വിവാഹിതയായി...
കാലം അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു...അവളുടെ ഭര്‍ത്താവ് മരിച്ചു...അവള്‍ ഒറ്റക്കായി..അവള്‍ വീണ്ടും അവനെ ഓര്‍ത്തു...അവള്‍ അവനെ കാണാന്‍ ആഗ്രഹിച്ചു..പക്ഷെ അയാള്‍ ഒഴിഞ്ഞുമാറി.
"അത് ശരിയല്ല കല്യാണികുട്ടി...എനിക്ക് ഭാര്യയും കുട്ടികളുമുണ്ട്..നാം തെറ്റ് ചെയ്യാന്‍ പാടില്ല"
അയാള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു..
പക്ഷെ അവള്‍ പ്രതീക്ഷ കൈവിട്ടില്ല..അവള്‍ പരിശ്രമം തുടര്‍ന്നു കൊണ്ടെയിരുന്നു..എറെകാലത്തിനുശേഷം ഒടുവില്‍ അയാള്‍ വഴങ്ങി..വരാമെന്നു സമ്മതിച്ചു...
അവള്‍ ആവേശത്തോടെ കാത്തിരുന്നു. പുറത്ത് കാര്‍ വന്നുനില്‍ക്കുന്ന ശബ്ധം.."വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു" അവള്‍ ഉന്മാദത്തോടെ പിറുപിറുത്തു...അവള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റില്ല..അകത്തേക്ക് വരുന്ന കാലടി ശബ്ദം അവള്‍ കേട്ടു.അയാള്‍ അകത്തു വന്നു..ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങള്‍...എത്രയൊ നാളുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍..അവര്‍ എല്ലാം മറന്ന് നോക്കിനിന്നു..അയാള്‍ അവള്‍ക്കരികില്‍ ഇരുന്നു..അവളുടെ വിറക്കുന്ന കൈ കയ്യിലെടുത്തു... നെറ്റിയില്‍ തലോടി..അവളുടെ വയറ്റില്‍ അയാള്‍ കൈകൊണ്ടമര്‍തി...അവള്‍ വികാരാധീനയായി ...
"നിന്റെ ഈ രോഗം ഞാന്‍ ചികില്‍സിച്ചു മാറ്റും..എത്രെയൊ കാന്‍സര്‍ രോഗികളെ ഞാന്‍ ചികില്‍സിച്ച് ഭേദമാക്കിയിരിക്കുന്നു..കാന്‍സര്‍ ഇന്നൊരു രോഗമേ അല്ല ..എന്റെ കല്യാണികുട്ടിയുടെ രോഗം മാറ്റിയിട്ടേ ഞാനിനീ ഇവിടെ നിന്നു പോകൂ.."
അയാള്‍ അവളുടെ കൈ തലോടി....അവളുടെ പൊട്ടിക്കരച്ചില്‍ ഒരു വിതുംബലായി മാറി..കാരണം ഒന്നു പൊട്ടിക്കരയാനുള്ള ആരോഗ്യം അവള്‍ക്കുണ്ടായിരുന്നില്ല....
Wednesday, July 2, 2008
ഡും ഡും ഡും....നിഗൂഢഭൂമി
ഉപഗുപ്തനും കല്യാണിക്കുട്ടിയും
അവള്‍ ഒരു പണക്കാരിയും
അവന്‍ ഒരു പാവപ്പെട്ടവനും.
അവര്‍ വളരവെ അവള്‍ അവനെ പ്രണയിക്കാന്‍ തുടങ്ങി..
.എന്നാല്‍ അവനാകട്ടെ അതില്‍ താല്‍പ്പര്യമുണ്ടായില്ല.
"നോക്കു..കല്യാണി..എനിക്കീ പ്രേമത്തിലൊന്നും വിശ്വാസമില്ല..മാത്രമല്ല അതിനൊന്നും നേരവുമില്ല..എങ്ങനെയെങ്കിലും പഠിച്ച് ഒരു ഡോക്റ്ററാകണം..അതാണെന്റെ ലക്ഷ്യം.."
"ഞാന്‍ കാത്തിരിക്കാം,എത്ര നാള്‍ വേണമെങ്കിലും.."അവള്‍ ആവേശത്തോടെ പറഞ്ഞു...
"അതൊന്നും നടക്കുന്ന കാര്യമല്ല."അവന്‍ പറഞ്ഞു
അവന്‍ വളരെ കഷടപ്പെട്ട് പഠിത്തം തുടര്‍ന്നു...
അവളുടെ കാത്തിരിപ്പിനു ഫലമുണ്ടായില്ല..
വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ വിവാഹിതയായി...
കാലം അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു..
.അവളുടെ ഭര്‍ത്താവ് മരിച്ചു...അവള്‍ ഒറ്റക്കായി..
അവള്‍ വീണ്ടും അവനെ ഓര്‍ത്തു...അവള്‍ അവനെ കാണാന്‍ ആഗ്രഹിച്ചു.
.പക്ഷെ അയാള്‍ ഒഴിഞ്ഞുമാറി."അത് ശരിയല്ല കല്യാണികുട്ടി...എനിക്ക് ഭാര്യയും കുട്ടികളുമുണ്ട്..നാം തെറ്റ് ചെയ്യാന്‍ പാടില്ല"
അയാള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.
.പക്ഷെ അവള്‍ പ്രതീക്ഷ കൈവിട്ടില്ല..
അവള്‍ പരിശ്രമം തുടര്‍ന്നു കൊണ്ടെയിരുന്നു.
.
എറെകാലത്തിനുശേഷം ഒടുവില്‍ അയാള്‍ വഴങ്ങി..
വരാമെന്നു സമ്മതിച്ചു...അവള്‍ ആവേശത്തോടെ കാത്തിരുന്നു.
പുറത്ത് കാര്‍ വന്നുനില്‍ക്കുന്ന ശബ്ധം.."വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു" അവള്‍ ഉന്മാദത്തോടെ പിറുപിറുത്തു..
.അവള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റില്ല
..അകത്തേക്ക് വരുന്ന കാലടി ശബ്ദം അവള്‍ കേട്ടു.
അയാള്‍ അകത്തു വന്നു..
ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങള്‍...
എത്രയൊ നാളുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍.
.അവര്‍ എല്ലാം മറന്ന് നോക്കിനിന്നു..
അയാള്‍ അവള്‍ക്കരികില്‍ ഇരുന്നു..അവളുടെ വിറക്കുന്ന കൈ കയ്യിലെടുത്തു... നെറ്റിയില്‍ തലോടി..
അവളുടെ വയറ്റില്‍ അയാള്‍ കൈകൊണ്ടമര്‍തി...അവള്‍ വികാരാധീനയായി ...
"നിന്റെ ഈ രോഗം ഞാന്‍ ചികില്‍സിച്ചു മാറ്റും..എത്രെയൊ കാന്‍സര്‍ രോഗികളെ ഞാന്‍ ചികില്‍സിച്ച് ഭേദമാക്കിയിരിക്കുന്നു..
കാന്‍സര്‍ ഇന്നൊരു രോഗമേ അല്ല
..എന്റെ കല്യാണികുട്ടിയുടെ രോഗം മാറ്റിയിട്ടേ ഞാനിനീ ഇവിടെ നിന്നു പോകൂ.."
അയാള്‍ അവളുടെ കൈ തലോടി..
..അവളുടെ പൊട്ടിക്കരച്ചില്‍ ഒരു വിതുംബലായി മാറി..
കാരണം ഒന്നു പൊട്ടിക്കരയാനുള്ള ആരോഗ്യം അവള്‍ക്കുണ്ടായിരുന്നില്ല....
Friday, June 20, 2008
ഒന്നും പറ്റിയില്ലല്ലൊ..
ഈശ്വരാ വല്ലതും പറ്റിയൊ?''
തലയൊന്നു പൊട്ടി..കുഴപ്പമൊന്നുമില്ല'
'ഭാഗ്യം വേറൊന്നും പറ്റിയില്ലല്ലൊ'
'രാമുവിനെ ബൈക്ക് മുട്ടി'
'വല്ലതും പറ്റിയൊ?'
'ഒരു കൈയൊടിഞ്ഞു'
'ഭാഗ്യം...വേറൊന്നും പറ്റിയില്ലല്ലോ...'
'രാമുവിനെ കാര്‍ മുട്ടി'
'ഈശ്വരാ...വല്ലതും പറ്റിയൊ?'
'ഒരു കാലൊടിഞ്ഞു'
'ഭാഗ്യം അത്രയല്ലെ പറ്റിയുള്ളു..'
'രാമുവിനെ ലോറി മുട്ടി'
'ദൈവമെ വല്ലതും പറ്റിയൊ?'
'ആശുപത്രിയിലെത്തിച്ചപ്പൊഴെക്കും മരിച്ചിരുന്നു'
'ഭാഗ്യം, വേറൊന്നും..
അല്ല...എന്തൊക്കേ പറഞ്ഞാലും ഭാഗ്യമരണംതന്നെ...കിടന്നു നരകിച്ചില്ലല്ലൊ...മാത്രമല്ല ഇക്കാലത്ത് ആശുപത്രിയില്‍ കിടന്നാല്‍ എത്ര ലക്ഷം രൂപയാ ചിലവാകുക...അതിലും ഭേദം മരിക്കുന്നതാ..എത്രരൂപയാ ലാഭം..ഭാഗ്യംതന്നെ...'
[ഇത് വെറുമൊരു സാധാരണകധ മാത്രം..
പുതുമയൊന്നുമില്ല...പക്ഷെ എനിക്ക്
അതിന്റെ അഹങ്കാരം ഒന്നുമില്ല കെട്ടൊ..]
Sunday, June 15, 2008
ബൂലോകം പുകയുന്നു [mathrubhoomi news]
[M.BASHEER,Mathrubhoomi,June 14 2008]
Wednesday, June 4, 2008
ആരൊ എപ്പൊഴും
ആരൊ എപ്പോഴും
ഉള്ളില്‍ ചിലമ്പുന്നു
ലോഹങ്ങളുരസും പോല്‍
കാറ്റ് കിതക്കും പോല്‍
അസ്ഥികള്‍ പുണരും പോല്‍
ആരൊ എപ്പോഴുംപിന്തുടരുന്നു
പ്രേതാത്മാക്കള്‍പിറുപിറുക്കും പോല്‍
നിഴലിന്‍ സ്പര്‍ശനം പോല്‍
ആരൊ എപ്പോഴുംനോക്കുന്നു
പിന്നില്‍ നിന്നു കാറ്റു പോല്‍
മുകളില്‍ നിന്നു മഴ പോല്‍
ഉള്ളില്‍ നിന്നു മരണം പോല്‍
ആരൊ എപ്പൊഴും കിതക്കുന്നു
ഓടിത്തളര്‍ന്ന പോല്‍
ആരൊ എപ്പൊഴും കുതറുന്നു
വരിഞ്ഞുമുറുക്കിയപോല്‍
ആരൊ എപ്പൊഴുംകുറുകുന്നു;
പ്രാവുപോല്‍
ജീവന്‍ വെര്‍പെടും പോല്‍
ആരൊ എപ്പൊഴും
നോക്കികൊണ്ടിരിക്കുന്നു
തലകീഴായിനിന്നു
എപ്പൊഴും
Tuesday, June 3, 2008
ആരൊ എപ്പോഴും
ഉള്ളില്‍ ചിലമ്പുന്നു
ലോഹങ്ങളുരസും പോല്‍കാറ്റ്
കിതക്കും പോല്‍അസ്തികള്‍
പുണരും പോല്‍ആരൊ
എപ്പോഴുംപിന്തുടരുന്നു
പ്രെതാല്‍മാക്കള്‍പിറുപിറുക്കും
പോല്‍നിഴലിന്‍ സ്പര്‍ശനം
പോല്‍ആരൊ എപ്പോഴും
നോക്കുന്നുപിന്നില്‍ നിന്നു
കാറ്റു പോല്‍മുകളില്‍ നിന്നു
മഴ പോല്‍ഉള്ളില്‍ നിന്നു
മരണം പോല്‍ആരൊ
എപ്പൊഴും കിതക്കുന്നു
ഓടീതളന്നര്‍ന്ന
പോല്‍ആരൊ എപ്പൊഴും
കുതറുന്നുവരിഞ്ഞുമുറുക്കിയ
പോല്‍ആരൊ എപ്പൊഴുംകുറുകുന്നു;
പ്രാവുപോല്‍ജീവന്‍
വെര്‍പെടും പോല്‍ആരൊ
എപ്പൊഴുംനോക്കി
കൊണ്ടിരിക്കുന്നു
തലകീഴായിനിന്നു
എപ്പൊഴും
Sunday, June 1, 2008
ഒരു പ്രണയഗീതം
നിന്റെ കണ്ണുകളുടെ
ഉള്‍ക്കാടുകളില്‍ മഴ
നിന്റെ ചിരിയില്‍
പൂക്കളുടെ ഹൃദയം
നിന്റെ ചുണ്ടുകള്‍
മഞ്ഞു പൊതിഞ്ഞ
കാവല്‍ മാടങ്ങള്‍
എന്റെ ശിരസ്സില്‍ മഴ
പെയ്തുകൊണ്ടെയിരിക്കുന്നു
ഓര്‍മ്മകള്‍ ഒലിച്ചിറങ്ങീ
കാഴ്ച മറയുന്നു
നീ കണ്ണുകളടക്കുന്നു
മഞ്ഞുകാലംപുസ്തകം
അടച്ചപോലെ
പകലിലേക്കു ഞാന്‍ ഓടുന്നു
മഴ എന്റെ മേല്‍
നിര്‍ത്താതെപെയ്യുന്നു
നീ സൂര്യകിരണത്തിന്റെ
ചിലന്തിവലയില്‍
കുരുങ്ങിയ പക്ഷി
ഞാന്‍ നുറുങ്ങിയഭൂപടത്തീന്റെ
പൊട്ടിയകഷണങ്ങള്‍
മഴയെ ശിരസ്സിലേറ്റി ഞാന്‍
ജന്മത്തിലൂടെ നടക്കുന്നു
നീയെന്നെ പ്രണയപൂര്‍വം
നോക്കുമ്പോള്‍
കാറ്റിന്റെ കെട്ടഴിയുന്നു
കടല്‍ ഉറക്കമുണരുന്നു
മഴ നിലക്കുന്നു
കാറ്റു അതിന്റെ
യാത്ര തുടങ്ങുന്നു
Saturday, May 31, 2008
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ
ഗര്‍ഭിണികളെ അയാള്ക്ക് വെറുപ്പായിരുന്നു വയറുന്തി നടക്കുന്ന വിക്രുതരൂപങ്ങള്‍ . അവര്‍ ക്ലാസ്സെടുക്കുന്നത് വെറുപ്പോടെ നോക്കി നിന്നു .ഗര്‍ഭിണികള്‍ ഒരു കൂടിചെരലിനെ ഓര്‍മിപിക്കുന്നു.അതാണ് കുഴപ്പം.കാലം കഴിഞ്ഞു.അയാള്‍ വിവാഹിതനായി.ഒരു മാസം കഴിഞ്ഞു.ഭാര്യ പറഞ്ഞു "ഒരു സംശയം ഉണ്ട് കേട്ടോ""എന്തു?'"പണി പറ്റിയോ എന്ന്"അയാള്‍ക്ക് ആഹ്ലാദവും ഉത്കന്ടയും..ഒടുവില്‍ കണ്ഫെം ചെയതു. അയാളുടെ മനസ്സില്‍ ആഹ്ലാദപ്പെരുമഴ പെയ്ടുകൊണ്ടിരുന്നു. ഒപ്പം ടെന്‍ഷനും സ്വപ്നങ്ങളും.ഗര്‍ഭിണിയായ,വയറുന്തി, സാവധാനം വിഷമിച്ചു നടക്കുന്ന ഭാര്യയെ നോക്കി നില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഗര്‍ഭിനികളോടുള്ള വേറുപ്പ് ഇല്ലാതായി.ഒരു കാര്യം അയാള്‍ തിരിച്ചറിഞ്ഞു.....ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ -ഒരു ഗര്ഭിണിയാണ്
Wednesday, May 28, 2008
(അവള്‍ക്ക്) പഴയ കാമുകിയെ കാണുമ്പോള്‍
പഴയ കാമുകിയെ കാണുമ്പോള്‍
അവളുടെ കവിളുകളിള്‍
പച്ചക്കുതിരകള്‍ ഇല്ലായിരുന്നു
അവളുടെ കണ്ണുകളില്
നഷ്ട സ്വപ്നങ്ങളുടെ
ചിതഫലകങ്ങള്‍
അവളുടെ ഉദരം
കൊയ്തുകഴിഞ്ഞ പാടം
അവളുടെ ഹൃദയം
കിതക്കുന്നഒരു ബലൂണ്‍
കനിയെ പഴുത്ത പഴം
അവളുടെ ശരീരം
പഴയ കാമുകിയെ കാണുമ്പോള്‍
അവളുടെ കവിളുകളില്‍
കുങ്കുമപ്പാടം ഇല്ലായിരുന്നു
അത് അവളുടെ
മകളുടെ കവിളുകളില്‍
പടര്‍ന്നിരുന്നു
Tuesday, May 27, 2008
നീ (സുഹാസിനിക്ക്)
(സുഹാസിനിക്ക്)
നീ ഘനീഭവിച്ച
ഒരുഉപ്പു പ്രതിമയാണ്
പക്ഷെ നിന്നില്
ഒരു സാഗരം
അലയടിക്കുന്നുണ്ട്
നിന്റെ കണ്ണുകള്
ഉറഞ്ഞു പോയ
ഒരു കൃഷ്ണശിലയാണ്
പക്ഷെ അതില്‍
പരല്‍ മീനുകള്
ഓടിക്കളിക്കുന്നുണ്ട്
നീ ഉറഞ്ഞുപോയ
ഒരു മഞ്ഞു തടാകമാണ്
പക്ഷെ നീ
കാത്തിരിക്കുന്നുണ്ട്
സൂര്യശരങ്ങളേറ്റ്
സ്വയം അലിയുവാന്
ഒരു നദിയായ്
പതഞ്ഞൊഴുകുവാന്‍
Saturday, May 24, 2008
Friday, May 23, 2008
ഒരു പെണ്ണുകാണല്‍
പെണ്ണുകാണല്‍ പരിപാടി അത്ര സുഖകരമായ കാര്യമല്ല.ചിലര്‍ക്കത് രസകരമായിരിക്കാം.പക്ഷെ, പെണ്ണുകാണാന്‍ ചെന്നിട്ട്, വേണ്ട എന്നു പറയേണ്ടി വരിക-അത് ആ പെണ്‍കുട്ടിക്കു വിഷമമാവില്ലേ!ഇനി നമ്മളെ വേണ്ടാ എന്നവര്‍ പറയുമ്പോള്‍ നമുക്കും വിഷമമാവില്ലേ!പക്ഷെ, നിലവിലുള്ള രീതി തുടരുകയല്ലേ നിവര്‍ത്തിയുള്ളൂ. സമൂഹം മറ്റൊരു രീതിയിലേക്ക് മാറുന്നതുവരെ.ആദ്യത്തെ പെണ്ണുകാണല്‍ 'നോ' എന്നു പറയേണ്ടി വന്നു.പെണ്‍കുട്ടിക്കു വിഷമംതോന്നണ്ട എന്നു കരുതി ജോലി ഇല്ലാത്തതുകൊണ്ടാണ് എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി.പെണ്‍കുട്ടി 'തരക്കേടില്ലാത്തയാളാകണം' എന്നെനിക്കു നിര്‍ബന്ധമുണ്ടായിരുന്നു.കാരണം അല്ലെങ്കില്‍ കുട്ടികള്‍ മോശമായാല്‍ അതവര്‍ക്കു തന്നെ ബുദ്ധിമുട്ടാകും. രണ്ടാമത്തെ പെണ്ണുകാണലാണു കഥാ വിഷയം.മലയാറ്റൂര്‍ മലയുടെ അടിവാരത്തിലാണു പെണ്‍കുട്ടിയുടെ വീട്.ബ്രോക്കര്‍ക്കു വഴി അറിയില്ല.ഒരു കാറില്‍ ഞങ്ങള്‍ മൂന്നു പേര്‍ - ഞാന്‍;ബ്രോക്കര്‍, ജ്യേഷ്ഠന്‍- എന്നിവര്‍ പുറപ്പെട്ടു.എന്തുകൊണ്ടു ഫ്രണ്ട്‌സിനെ ഒഴിവാക്കി?ഗ്യാങ്ങിലെ ഏറ്റവും മോശമായ എന്നോടൊപ്പം സുന്ദരക്കുട്ടപ്പന്മാരായ അവരെ കൊണ്ടുപോകുന്നത് ബുദ്ദിയല്ല എന്നെനിക്കു തൊന്നി(ഒരു ലുക്കില്ലെങ്കിലും എനിക്കു നല്ല ബുദ്ദിയല്ലെ!)വളവും പുളവും തിരിഞ്ഞു ഞങ്ങള്‍ മലയടിവാരത്തിലെത്തി.കോളനി പോലുള്ള കുറെ ചെറിയ വീടുകള്‍.ജ്യേഷ്ടന്‍ ബ്രോക്കറെ നോക്കി കണ്ണു തുറുപ്പിച്ചു.അയാള്‍ നിസ്സഹായതയോടെ പറഞ്ഞു."ഏതായാലും വന്നില്ലെ.കണ്ടിട്ടു പോകാം."ചെറിയ കൂര പോലുള്ള വീട്.മണ്ണു തേച്ച ഭിത്തികള്‍.മുറ്റത്തു മൂന്നു സ്ട്ടൗറ്റ് ഫെല്ലോസ്.അച്ഛനും രണ്ട് ആങ്ങളമാരുമാണെന്നു മനസ്സിലായി.മൂന്ന് പേരും മിഴിച്ചു നില്‍ക്കുകയാണ്.ഒരക്ഷരം സംസാരിക്കുകയോ ചോദിക്കുകയോ ചെയ്യുന്നില്ല.ഞങ്ങള്‍ അല്‍പനേരം മുറ്റത്ത് പതുങ്ങിനിന്നു.പിന്നെ നിവൃത്തിയില്ലാതെ ഇറയത്ത് കയറിയിരുന്നു.അപ്പോഴും പന്തം കണ്ട പെരുച്ചാഴികളെപ്പോലെ മൂന്നുപേരും മിഴിച്ചുനില്‍പ്പാണ്.ഞങ്ങളും ഒന്നും സംസാരിച്ചില്ല.അകത്ത് സ്ത്രീകള്‍ സംസാരിക്കുന്ന ശബ്ദം കേള്‍ക്കാം.20 മിനിറ്റോളം കഴിഞ്ഞു.ഒരു സ്ത്രീ ചായയും പലഹാരവും മുന്നില്‍ കൊണ്ടുവച്ചിട്ട് അകത്തേക്ക് അപ്രത്യക്ഷയായി.എനിക്ക് ചിരി വന്നു.ഒരു യഥാര്‍ത്ഥ അടൂര്‍ ഗോപാലകൃഷ്ണന്‍ പടത്തിലെ സീന്‍ പോലെ.ഒരക്ഷരം മിണ്ടാതിരിക്കുന്ന ഏതാനും പേര്‍;പശ്ചാത്തലത്തില്‍ പശു അമറുന്ന, കിളി ചിലക്കുന്ന ശബ്ദം മാത്രം.ഞങ്ങള്‍ "വന്നു പോയില്ലേ" എന്തുചെയ്യും എന്ന ഭാവത്തില്‍ ചായ എടുത്തു കുടിക്കുകയാണ്.ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞു.ഇതിനിടെ പെട്ടന്നാണ് വാതില്‍ക്കല്‍ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്.ഞാന്‍ ഞെട്ടിപ്പോയി.സ്വര്‍ണ്ണത്തിന്റെ നിറം,നെല്‍ക്കതിര്‍ പോലെ മെലിഞ്ഞവള്‍.പെണ്‍കുട്ടി എന്നെ നോക്കി മനോഹരമായി ചിരിച്ചു.ചിരകാല സുഹൃത്തുക്കളെപ്പോലെ.ഒരു കൂസലുമില്ല.കണ്ടാല്‍ ഏകദേശം സിനിമാനടി ശോഭനയെപ്പോലെ!"കുന്നത്തു കൊന്നയും പൂത്തപോലെ" എന്ന് വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെ.ഞാനല്‍പം അത്ഭുതത്തോടെ തന്നെ നോക്കി നിന്നു.ഈ മോശമായ അന്തരീക്ഷത്തില്‍ ഇത്ര മനോഹരിയായ പെണ്‍കുട്ടിയോ!ഏതായാലും സ്റ്റീരിയോ ടൈപ്പ് ചോദ്യങ്ങളിലൂടെ തുടങ്ങാം.ഞാന്‍ പേരുചോദിച്ചു.എല്ലാത്തിനും ചിരിച്ചുകൊണ്ട് നല്ല സ്മാര്‍ട്ടായ ഉത്തരങ്ങള്‍.നാണമില്ല,കുഴച്ചിലില്ല. നല്ല വ്യക്തമായ മറുപടികള്‍.ടീച്ചറാണ്-പക്ഷെ സ്ഥിരമല്ല.സ്ഥിരം ജോലി എന്നെങ്കിലും കിട്ടിയേക്കാം.സത്യസന്ധമായ മറുപടിയില്‍ എനിക്ക് സന്തോഷം തോന്നി.അത്യാവശ്യം കാര്യങ്ങള്‍ ചോദിച്ചശേഷം നിര്‍ത്താമെന്ന് കരുതി ഞാന്‍ പറഞ്ഞു."ഒ.കെ. ഇനി എന്നോടെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാം.മടിക്കേണ്ട." 'ഇല്ല' എന്നൊരു തലയാട്ടല്‍ പ്രതീക്ഷിച്ച എന്നോട് 'വിയറ്റ്‌നാം കോളനി'യില്‍ മോഹന്‍ലാലിനോട് കനക ചോദിച്ചതു പോലെയായിരുന്നു പെണ്‍കുട്ടിയുടെ മറുപടി."പിന്നെ തീര്‍ച്ചയായും എനിക്ക് ഒരുപാടു കാര്യങ്ങള്‍ ചോദിക്കാനുണ്ട്."ഇത്തവണ ഞാനൊന്നു ഞെട്ടി.പിന്നെ പെണ്‍കുട്ടി എന്നോട്- പേരു മുതല്‍-സത്യത്തില്‍ വീട്ടുകാര്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍-എല്ലാം ചൊദിക്കാന്‍ തുടങ്ങി.ഞാന്‍ സന്ദര്‍ഭം മറന്നു.ഞങ്ങള്‍ ദീര്‍ഘമായ ഒരു സംസാരത്തിലേക്ക് വഴുതിമാറി.എന്റെ കാലില്‍ ഒരു ചവിട്ട് കിട്ടിയപ്പോഴാണ്(ജ്യേഷ്ടനാണ് ചവിട്ടിയത്) ഞാന്‍ ഓര്‍ത്തത്.ഞങ്ങള്‍ ഏറെ നേരമായി രസം പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ അസ്വസ്ഥരായി എരിപിരി കൊണ്ടിരിക്കുകയാണ് മറ്റുള്ളവര്‍.ഞങ്ങള്‍ സംസാരം നിര്‍ത്തി.വിവരം അറിയിക്കാമെന്ന് പറഞ്ഞ് ഇറങ്ങി.ഒരു വിടര്‍ന്ന മന്ദഹാസത്തോടെ ആ കുട്ടി എന്നെ യാത്രയാക്കി.കാറില്‍ കയറിയപ്പോള്‍ ജ്യേഷ്ടന്‍ വഴക്കു പറഞ്ഞു."വീട് കണ്ടപ്പോഴേ വേണ്ടാ എന്ന് ഞാന്‍ തീരുമാനിച്ചു.വീട്ടുകാരെ കണ്ടതോടെ ഉറപ്പാക്കി. പിന്നെയെന്തിനാടാ ഇത്രയും നേരം ഒരു സല്ലാപം? രണ്ട് വാക്ക് ചോദിച്ച് ഇറങ്ങിപ്പോന്നാല്‍ പോരെ?"ഞാനൊന്നും മിണ്ടിയില്ല."നല്ല പെണ്‍കുട്ടി.പക്ഷെ വീടും വീട്ടുകാരും ഇയാള്‍ക്ക് ചേരില്ല."ബ്രോക്കര്‍ നയം വ്യക്തമാക്കി.മൂന്ന് തടിമാടന്മാര്‍ ഉണ്ടായിട്ടും വീടു കിടക്കുന്ന കണ്ടില്ലേ - ഒന്നുകില്‍ അവരുടെ ജീവിത രീതി അല്ലെങ്കില്‍ ആറ്റിറ്റുഡ് ശരിയല്ല.ഒന്നും മിണ്ടാതെയുള്ള അവരുടെ നില്‍പ്പ്,എന്തോ കുഴപ്പമുണ്ട്... .എങ്കിലും ആ പെണ്‍കുട്ടിക്ക് ചേരുന്ന ആളല്ല ഞാന്‍ എന്ന് ഞാനോര്‍ത്തു.അവരോട് ബ്രോക്കര്‍ എന്ത് പറഞ്ഞെന്ന് അറിഞ്ഞുകൂടാ.ഏതായാലും ആ പെണ്‍കുട്ടിയെ ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്.വളരെ സ്മാര്‍ട്ടായ,കപടനാട്യങ്ങളില്ലാത്ത പെണ്‍കുട്ടി.എനിക്ക് എന്നും നഷ്ടബോധം തോന്നുന്ന ഒരു പെണ്ണുകാണല്‍.ആ കുട്ടിയുടെ സൗന്‌ദര്യമല്ല,പെരുമാറ്റമാണ് എന്നെ ഇംപ്രസ് ചെയ്തത്.(ഏതായാലും മൂന്നാമത്തേതില്‍ പെട്ടു..പെട്ടാല്‍ പിന്നെ പിടച്ചിട്ടെന്ത് കാര്യം എന്നാണോ അതൊ പെട്ടാല്‍ പിന്നെ പിടക്കാതെ എന്തു ചെയ്യും എന്നാണൊ ശരി എന്നറിഞ്ഞു കൂട.ഏതായാലും പിടച്ചുകൊണ്ടുതന്നെയിരിക്കുന്നു.)ഞാനീ കഥ പറയുമ്പോള്‍ ഭാര്യയുടെ കമന്റ്."പാലക്കാട് ഒരു മാഷ് എത്രകാലം എന്റെ പിന്നാലെ നടന്നതാ.അതുമതിയായിരുന്നു.എങ്കില്‍ എനിക്കീഗതി വരില്ലായിരുന്നു."പിന്നെയൊരു നെടുവീര്‍പ്പും."മഹാ ഭാഗ്യവാന്‍! അയാള്‍ രക്ഷപ്പെട്ടല്ലോ!" എന്റെ മറുപടി.കുട്ടികള്‍ ഇതു കേട്ട് ആര്‍ത്തു ചിരിക്കുന്നതോടെ സമാപ്തം!.......................................................
Sunday, May 18, 2008
ഒരു പെണ്ണുകാണല്‍
Friday, May 16, 2008
അര്‍ദ്ധരാത്രിയിലെ സൈക്കിള്‍ അപകടം
Wednesday, May 14, 2008
ഒരു ഗ്രാമം,അതിലൊരു മനുഷ്യന്‍.
ഒരു ഗ്രാമം,അതിലൊരു മനുഷ്യന്‍.
ടിവി ഇല്ലാത്ത കാലം.മൊബെയില്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്തകാലം.ഒരു വായനാശാല അതിലൊരു റേഡിയോ,തീര്‍ന്നു ഗ്രാമത്തിലെ എന്റര്‍ട്ടയിന്‍മന്റ്.ഇടിഞ്ഞ് വീഴാറായ പഴയ ഒറ്റമുറി കെട്ടിടം.അകത്ത് മൂലയില്‍ പലയിടത്തും പുറ്റുകള്‍.ഒരു പഴഞ്ചന്‍ അലമാരിയില്‍ വാരിവലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങള്‍.പലതും കവറും പേജുകളും നഷ്ടപ്പെട്ടത്.വാതില്‍ക്കല്‍ തന്നെ ഒരു ബഞ്ചിട്ടിരിക്കുന്നു.ബഞ്ചില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന, ഒരു വലിയ തോര്‍ത്തു മാത്രമുടുത്ത, ദേഹം നിറയെ ഭസ്മം പൂശിയ വൃദ്ധനാണ് ലൈബ്രേറിയന്‍-നമ്പീശന്‍.ആരേയും അകത്തു കടത്തില്ല.വായില്‍ സദാ മുറുക്കാന്‍.രാവിലെ അമ്പലത്തില്‍ പോയി വന്നശേഷം ആറുമണിക്കാണ് വായനശാല തുറക്കുക.പകല്‍ മുഴുവന്‍ തുറന്നിരിക്കും.വൈകീട്ട് ആറുമണിക്കടക്കും.വായനശാലാ സമയം ബ്രാഹ്മ മുഹൂര്‍ത്തം മുതല്‍ ത്രിസന്ധ്യ വരേ, എന്നു ഞാന്‍ കളിയാക്കി പറയുമായിരുന്നു.നമ്പീശന്‍ ആയിരുന്നു വായനാശാലയുടെ എല്ലാം.കമ്മിറ്റിയൊന്നുമില്ല.ചെല്ലുന്ന ആരേയും തട്ടിക്കയറും.കിടന്നകിടപ്പില്‍ പുറകോട്ട് കയ്യെത്തിച്ച് കിട്ടുന്ന ഒരു പുസ്തകം എടുത്തു നീട്ടും.എതിര്‍ത്തൊന്നും പറയാന്‍ പാടില്ല. പറഞ്ഞാല്‍ പിന്നെ പുസ്തകവുമില്ല,മെംബര്‍ഷിപ്പുമില്ല.എട്ടാം ക്ലാസില്‍ വച്ച് അവധിക്കാലത്ത് മെംബര്‍ഷിപ്പിനായി വിറച്ച് വിറച്ച് ചെന്ന എന്നെ നോക്കി സിംഹത്തെപ്പോലെ നമ്പീശന്‍ മുരണ്ടു."ഉം,എന്താ?"ഞാന്‍ പേടിച്ച് കാര്യം പറഞ്ഞു.പിന്നെ കര്‍ശനമായ ഇന്റര്‍വ്യൂ.പുസ്തകവും വരിസംഘ്യയും കൃത്യമായി എത്തിച്ചില്ലെങ്കില്‍ വീട്ടില്‍ വരും.നടക്കല്ലില്‍നിന്നു തന്നെ ഫോം ഒപ്പിട്ടുകൊടുത്തു.അകത്തു കടക്കാന്‍ പാടില്ലല്ലോ.പിന്നിലേക്ക് കയ്യെത്തിച്ച് ഒരു പുസ്തകമെടുത്തു തന്നു.പി.ആര്‍.ശ്യാമളയുടെ ഒരു നോവല്‍.ഭ്രാന്തമായ വായനയുടെ കാലം.പിറ്റേന്നു തന്നെ പുസ്തകവുമായി എത്തും.ഒരാഴ്ച കഴിഞ്ഞപ്പോള്‍ കയ്യെത്തിച്ച് എടുത്തുതന്ന പുസ്തകവുമായി ഞാനൊന്നു പരുങ്ങി നിന്നു."ഉം,എന്താ?"നമ്പീശന്‍ സംശയത്തോടെ മുരണ്ടു."അത്..അത്..എം.ടിയുടെ പുസ്തകം ഏതെങ്കിലുമുണ്ടോ?"ഞാന്‍ വിക്കി വിക്കി ചോദിച്ചു."അപ്പോള്‍ ഈ പുസ്തകം വേണ്ടാ,അല്ലേ?"ആപത്തു തിരിച്ചറിഞ്ഞ് നമ്പീശന്‍ അലറി"അതെ"എവിടന്നോ കിട്ടിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു."എം.ടി.യുടെ പുസ്തകം വേണം."പയ്യന്‍ തന്റെ കയ്യില്‍ ഒതുങ്ങില്ല എന്നു നമ്പീശനു ബോധ്യമായി.തളര്‍ന്ന ഭാവത്തില്‍ പുസ്തകം വാങ്ങി മൂലയ്ക്കലേക്ക് ഒരേറ്.പിന്നെ എറെനേരം പരതി പല്ലിറുമ്മി തുറിച്ചു നോക്കി ഒരു പുസ്തകമെടുത്തുകാട്ടി.എം.ടിയുടെ 'പാതിരാവും പകല്‍വെളിച്ചവും'.ഒടുവില്‍ ഞാനും നമ്പീശനും സൗഹൃദത്തിലായി.എനിക്കുമാത്രം അകത്തേക്ക് പ്രവേശനം ലഭിച്ചു.പുസ്തകം സെലക്റ്റുചെയ്യാന്‍ അനുവാദം കിട്ടി.പക്ഷേ ഇതിനു വിലയായി ഏറെനേരം നമ്പീശന്റെ കഥകളും ഫലിതങ്ങളും കേട്ടിരിക്കേണ്ടി വന്നു.ഒരിക്കല്‍ പുസ്തകം എടുക്കാന്‍ വന്ന പയ്യന് എടുത്തു കൊടുത്ത പുസ്തകം വേഗത്തിലൊന്ന് മറിച്ചുനോക്കി തിരിച്ചു കൊടുത്തു."ഇതു വേണ്ടാ.""ഹോ,വിവേകാനന്ദന്‍!"പയ്യനെനോക്കി നമ്പീശന്‍ അലറി.പിന്നെ പയ്യനെ ഓടിച്ചു."നിനക്കു മെംബര്‍ഷിപ്പുമില്ല,പുസ്തകവുമില്ല."കാര്യം പിടികിട്ടാതെ നിന്ന എന്നോട് നമ്പീശന്‍ വിശദീകരിച്ചു.പണ്ട് വിവേകാനന്ദന്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ ഒരു ലൈബ്രറിയിലിരുന്ന് ഒരു പുസ്തകം മറിച്ചു നോക്കുകയായിരുന്നു.അത്ഭുതത്തോടെ ഇത് നോക്കിയിരുന്ന ഒരു സായിപ്പിനോട് ഞാനിത് വായിക്കുകയായിരുന്നു എന്ന് വിശദീകരിക്കുകയും സംശയം മാറാതെ സായിപ്പ് പുസ്തകത്തില്‍ നിന്ന് കുറെ ചോദ്യങ്ങള്‍ ചോദിച്ചു.വിവേകാനന്ദന്‍ അതിന് കൃത്യമായി മറുപടി പറഞ്ഞു.അതുപോലെയാണ് ഈ പയ്യന്‍ പുസ്തകം മറിച്ചു നോക്കി വായിച്ചു തീര്‍ത്തതെന്ന് നമ്പീശന്‍.ഗ്രാമത്തിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചു.ഞാന്‍ സെക്രട്ടറി,നമ്പീശന്‍ ലൈബ്രേറിയന്‍.വൈകീട്ട് ആറുമണിവരെ നമ്പീശന്‍ ഇരിക്കും.അതിനുശേഷം ഞാന്‍.പുതിയകെട്ടിടം പണിതു.പുതിയ പുസ്തകങ്ങള്‍വാങ്ങി. സാംസ്ക്കാരികകേന്ദ്രമായി മാറി.ഈ മാറ്റങ്ങളോടൊക്കെ പൊരുത്തപ്പെടാന്‍ നമ്പീശനു ബുദ്ധിമുട്ടായി.ഞാനൊഴിച്ച് മറ്റ് കമ്മിറ്റി അംഗങ്ങളുമായി യോജിക്കാന്‍ നമ്പീശനു കഴിഞ്ഞില്ല. ഒടുവില്‍ നമ്പീശന്‍ സ്വമേധയാ പിന്മാറി.എനിക്ക് വേദനയുണ്ടായിരുന്നു.പക്ഷെ കാലത്തിന് പുറകില്‍ നില്‍ക്കുന്ന ആ മനുഷ്യനേയും കൊണ്ട് മുന്നേറാന്‍ പുതിയ തലമുറക്ക് കഴിയുമായിരുന്നില്ല.പിന്നെ നമ്പീശന്‍ ഇരുന്ന കാലഘട്ടത്തിലെ ഗവ:ലൈബ്രേറിയന്‍ ഗ്രാന്റ്(വര്‍ഷങ്ങള്‍ വൈകിയാണ് കിട്ടുക.)കിട്ടുന്നതൊക്കെ നമ്പീശന് ഞാന്‍ കൃത്യമായി നല്‍കുമയിരുന്നു.മറ്റുള്ളവര്‍ എതിര്‍ത്തിട്ടും.