Friday, July 4, 2008

ഉപഗുപ്തനും കല്യാണിക്കുട്ടിയും

നിഗൂഢഭൂമി എന്ന display name ഞാന്‍ 'ഗോപക്‌ യു ആര്‍ ' എന്ന് മാറ്റിയ വിവരം അറിയിച്ചു കൊള്ളുന്നു.വീണ്ടും നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചു കൊണ്ട്‌ ...

ഉപഗുപ്തനും കല്യാണിക്കുട്ടിയും
അവര്‍ ബാല്യകാലസുഹ്രുത്തുക്കളായിരുന്നു.അവള്‍ ഒരു പണക്കാരിയും അവന്‍ ഒരു പാവപ്പെട്ടവനും.അവര്‍ വളരവെ അവള്‍ അവനെ പ്രണയിക്കാന്‍ തുടങ്ങി...എന്നാല്‍ അവനാകട്ടെ അതില്‍ താല്‍പ്പര്യമുണ്ടായില്ല.
"നോക്കു..കല്യാണി..എനിക്കീ പ്രേമത്തിലൊന്നും വിശ്വാസമില്ല..മാത്രമല്ല അതിനൊന്നും നേരവുമില്ല..എങ്ങനെയെങ്കിലും പഠിച്ച്‌ ഒരു ഡോക്റ്ററാകണം..അതാണെന്റെ ലക്ഷ്യം.."
"ഞാന്‍ കാത്തിരിക്കാം,എത്ര നാള്‍ വേണമെങ്കിലും.."അവള്‍ ആവേശത്തോടെ പറഞ്ഞു...
"അതൊന്നും നടക്കുന്ന കാര്യമല്ല."അവന്‍ പറഞ്ഞു
അവന്‍ വളരെ കഷടപ്പെട്ട്‌ പഠിത്തം തുടര്‍ന്നു...അവളുടെ കാത്തിരിപ്പിനു ഫലമുണ്ടായില്ല..വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ വിവാഹിതയായി...
കാലം അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു...അവളുടെ ഭര്‍ത്താവ്‌ മരിച്ചു...അവള്‍ ഒറ്റക്കായി..അവള്‍ വീണ്ടും അവനെ ഓര്‍ത്തു...അവള്‍ അവനെ കാണാന്‍ ആഗ്രഹിച്ചു..പക്ഷെ അയാള്‍ ഒഴിഞ്ഞുമാറി.
"അത്‌ ശരിയല്ല കല്യാണികുട്ടി...എനിക്ക്‌ ഭാര്യയും കുട്ടികളുമുണ്ട്‌..നാം തെറ്റ്‌ ചെയ്യാന്‍ പാടില്ല"
അയാള്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു..
പക്ഷെ അവള്‍ പ്രതീക്ഷ കൈവിട്ടില്ല..അവള്‍ പരിശ്രമം തുടര്‍ന്നു കൊണ്ടെയിരുന്നു..എറെകാലത്തിനുശേഷം ഒടുവില്‍ അയാള്‍ വഴങ്ങി..വരാമെന്നു സമ്മതിച്ചു...
അവള്‍ ആവേശത്തോടെ കാത്തിരുന്നു. പുറത്ത്‌ കാര്‍ വന്നുനില്‍ക്കുന്ന ശബ്ധം.."വരുമെന്ന് എനിക്ക്‌ ഉറപ്പായിരുന്നു" അവള്‍ ഉന്മാദത്തോടെ പിറുപിറുത്തു...അവള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റില്ല..അകത്തേക്ക്‌ വരുന്ന കാലടി ശബ്ദം അവള്‍ കേട്ടു.അയാള്‍ അകത്തു വന്നു..ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങള്‍...എത്രയൊ നാളുകള്‍ക്ക്‌ ശേഷമുള്ള കണ്ടുമുട്ടല്‍..അവര്‍ എല്ലാം മറന്ന് നോക്കിനിന്നു..അയാള്‍ അവള്‍ക്കരികില്‍ ഇരുന്നു..അവളുടെ വിറക്കുന്ന കൈ കയ്യിലെടുത്തു... നെറ്റിയില്‍ തലോടി..അവളുടെ വയറ്റില്‍ അയാള്‍ കൈകൊണ്ടമര്‍തി...അവള്‍ വികാരാധീനയായി ...
"നിന്റെ ഈ രോഗം ഞാന്‍ ചികില്‍സിച്ചു മാറ്റും..എത്രെയൊ കാന്‍സര്‍ രോഗികളെ ഞാന്‍ ചികില്‍സിച്ച്‌ ഭേദമാക്കിയിരിക്കുന്നു..കാന്‍സര്‍ ഇന്നൊരു രോഗമേ അല്ല ..എന്റെ കല്യാണികുട്ടിയുടെ രോഗം മാറ്റിയിട്ടേ ഞാനിനീ ഇവിടെ നിന്നു പോകൂ.."
അയാള്‍ അവളുടെ കൈ തലോടി....അവളുടെ പൊട്ടിക്കരച്ചില്‍ ഒരു വിതുംബലായി മാറി..കാരണം ഒന്നു പൊട്ടിക്കരയാനുള്ള ആരോഗ്യം അവള്‍ക്കുണ്ടായിരുന്നില്ല....

5 comments:

ജിജ സുബ്രഹ്മണ്യൻ said...

ഒരു അനുഭവ കഥ പോലെ തോന്നുന്നു..മനസ്സിനെ മുറിപ്പെടുത്തി ഈ കഥ..പാവം കല്യാണിക്കുട്ടി

siva // ശിവ said...

ഇത് ഇതിനുമുമ്പും വായിച്ചു...

എന്തിനാ ഇങ്ങനെ റീപോസ്റ്റ് ചെയ്യുന്നത്...ഒരിക്കല്‍ ഇതൊക്കെ വായിച്ച് അഭിപ്രായം പറഞ്ഞവരെ നിന്ദിക്കുന്നതിന്‌ തുല്യമല്ലേ അത്...


ആയതിനാല്‍ ഇനി പുതിയൊരു പോസ്റ്റ് ഉണ്ടാക്കി അവിടെ ഇതിന്റെ ലിങ്ക് കൊടുക്കൂ..പ്ലീസ്..

സസ്നേഹം,

ശിവ

ഏറനാടന്‍ said...

കഥ കഥ മാത്രമാവട്ടെ..

Unknown said...

"നോക്കു..കല്യാണി..എനിക്കീ പ്രേമത്തിലൊന്നും വിശ്വാസമില്ല..മാത്രമല്ല അതിനൊന്നും നേരവുമില്ല..എങ്ങനെയെങ്കിലും പഠിച്ച്‌ ഒരു ഡോക്റ്ററാകണം..അതാണെന്റെ ലക്ഷ്യം.."

എനിക്ക് അതില്‍ വിശ്വാസമില്ല
ഒരിക്കല്‍ പറ്റിയ അപത്തം ഇനി പറ്റരുതല്ലോ

Typist | എഴുത്തുകാരി said...

പാവം കല്യാണിക്കുട്ടി.