skip to main |
skip to sidebar
ലിഫ്റ്റില്‍ ഒരു സ്ത്രീയോടൊപ്പം.....ലിഫ്റ്റ് നിന്നു പോകുമ്പോള്‍ അതിനുള്ളില്‍ പെട്ട ഒരു സ്ത്രീയുടെയും പുരുഷന്റെയും കഥ എം.മുകുന്ദന്‍ പറയുന്നുണ്ട് ["ചതോപാധ്യായയുടെ മകള്‍" എന്നാണു ഓര്‍മ്മ] അതു വായിച്ചപ്പോള്‍ അന്ന് ഇതെന്തൊരു അസ്വാഭാവികമായ കഥ എന്നു തോന്നിപ്പോയി...പില്‍ക്കാലത്തു അങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്നു കരുതിയതെയില്ല...പക്ഷെ അങ്ങിനെ ഉണ്ടായി...എറണാകുളത്തെ നാലാം നിലയിലെ ഓഫീസിലേക്ക് ഞാന്‍ സാധാരണ കോണിപ്പടികള്‍ കയറുകയാണു പതിവ്..കാരണം ലിഫ്റ്റ് ഒരു തല്ലിപ്പൊളിയാണു...പലപ്പോഴും സ്റ്റ്രക് ആകും...ചിലപ്പോള്‍ കറന്റ് പോകും....പിന്നെ ഒരു 15-20 മിനിറ്റ് അതിനുള്ളില്‍ പെട്ട് കിടക്കെണ്ടി വരും..അതിനാല്‍ സമയം വൈകിയെത്തുമ്പോള്‍ നിവൃത്തിയില്ലാതെ അതില്‍ കയറും...അതിന്റെ ഫലം പലപ്പോഴും കിട്ടാറുണ്ട്.. പലപ്പോഴും അതില്‍ പെട്ടുപോയിട്ടുണ്ട്....ഒരു ദിവസം അല്‍പം വൈകിവന്ന ഞാന്‍ ലിഫ്റ്റില്‍ ഒാടിക്കയറുന്നു...ഉള്ളില്‍ അപ്പുറത്തെ ഓഫീസിലെ ഒരു സ്ത്രീ നില്‍ക്കുന്നു.... ഒരു മധ്യവയ്സ്ക്ക....എന്റെ വരവ് ആയമ്മക്ക് അത്ര പിടിച്ചില്ല എന്നു തോന്നുന്നു..എന്നെയൊന്ന് തുറിച്ച് നോക്കി അവര്‍ ഇഷ്ടപ്പെടാത്തപോലെ മുഖമൊന്നു വെട്ടിച്ച് നിന്നു..ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നു....കഷ്ടകാലത്തിനു ഞാനൊന്ന് ചിന്തിച്ചുപോയ്.."കറണ്ടെങ്ങാനും പോയാല്‍..!!"വിചാരിച്ചു തീര്‍ന്നില്ല...ലിഫ്റ്റ് നിന്നു..ലൈറ്റ് പോയ്..എമെര്‍ജന്‍സി ലൈറ്റ് കത്തുന്നില്ല...നല്ല ഇരുട്ട്...ഞാന്‍ ഇരുട്ടില്‍ തപ്പി കോളിംഗ് ബെല്ല് നിര്‍ത്താതെ അടിച്ചു കൊണ്ടിരുന്നു...ചൂട് ...ഇരുട്ട്.. ടെന്‍ഷന്‍ ...ഇതിനിടയില്‍ പെട്ട്ടെന്ന് ആ സ്ത്രീ കരയാന്‍ തുടങ്ങി.."അയ്യൊ ..അയ്യൊ..."എന്ന് ഉറക്കെ...ഇരുട്ടില്‍ ഞാന്‍ പറഞ്ഞു.."നിങ്ങളൊന്ന് മിണ്ടാതിരിക്കൂ...ആളുകള്‍ എന്തു വിചാരിക്കും?"..ആയമ്മ അതു കേട്ടപ്പോള്‍ ഒന്നു കൂടി ഉറക്കെ കരയാന്‍ തുടങ്ങി.."അയ്യൊ...അയ്യൊ..."ഞാന്‍ ഡോറിലിട്ട് ഇടിക്കാന്‍ തുടങ്ങി...ഒരു 20 മിനിട്ട് കഴിഞ്ഞപ്പോള്‍ വാതില്‍ ആരൊ എങ്ങനെയൊ തുറന്നു...പുറത്ത് നിറയെ ആളുകള്‍ ....അവര്‍ ഞങ്ങളെ തുറിച്ച് നോക്കി നിന്നു...വിയര്‍പ്പില്‍ കുളിച്ച് പുറത്തു വന്ന ആ സ്ത്രീ മുഖം തുടച്ച് അവരുടെ ഓഫീസിലേക്ക് ഓടി.....പിന്നാലെ വിയര്‍ത്ത് കുളിച്ച ഞാനും ഇറങ്ങി...തുറിച്ചു നോക്കി നില്‍ക്കുന്ന ജനങ്ങളെ നോക്കി ഞാനൊരു വളിച്ച ചിരി ചിരിച്ചു...ആരും ഒന്നും പറഞ്ഞില്ല....ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന എന്റെ സഹപ്രവര്‍ത്തകന്‍ ഓഫീസിലേക്ക് നടക്കുമ്പോള്‍ എന്നോട് പതുക്കെ ചോദിച്ചു "താന്‍ ആ സ്ത്രീയെ വല്ലതും ചെയ്തോ?".."ഹെയ്...ഞാനൊന്നും ചെയ്തില്ല...ആ സ്ത്രീ വെറുതെ കരഞ്ഞതാണ്.."..സുഹ്രുത്ത് ""ഉം...." എന്നൊന്ന് അമര്‍ത്തി മൂളി...ഞാന്‍ എന്തു പറയാന്‍...ലിഫ്റ്റ് എനിക്കിപ്പോള്‍ ഒരു പേടിസ്വപ്നമാണ്....
നിങ്ങള്‍ക്ക് പൂമാരിയുതിര്ന്നചിങ്ങംഞങ്ങള്ക്ക് പേമാരി മുതിര്‍ന്ന രംഗംസുവര്ണ്ണമല്ലികുസുമത്തിനൊക്കുംപൊന്നോണവെയിലെ വിരിയൂ, വിളങ്ങൂ....വൈലോപ്പിള്ളി--എല്ലാ ബ്ലോഗര്‍ സുഹ്രുത്തുക്കള്‍ക്കും സന്തോഷം നിറഞ്ഞ...മൃഷ്ടാന്നമായ..ഒരു ഓണക്കാലം ആശംസിക്കുന്നു......
നിങ്ങള്‍ക്ക് പൂമാരിയുതിര്ന്നചിങ്ങംഞങ്ങള്ക്ക് പേമാരി മുതിര്‍ന്ന രംഗംസുവര്ണ്ണമല്ലികുസുമത്തിനൊക്കുംപൊന്നോണവെയിലെ വിരിയൂ, വിളങ്ങൂ....വൈലോപ്പിള്ളി--എല്ലാ ബ്ലോഗര്‍ സുഹ്രുത്തുക്കള്‍ക്കും സന്തോഷം നിറഞ്ഞ...മൃഷ്ടാന്നമായ..ഒരു ഓണക്കാലം ആശംസിക്കുന്നു......