Saturday, October 18, 2008

കമ്പ്യൂട്ടർ കഥ.....രണ്ട്‌....

കമ്പ്യൂട്ടർ കഥ.....രണ്ട്‌....


രാവിലെ തന്നെ പിറ്റേന്ന് കുളിച്ച്‌ റെഡിയായി പുറത്തേക്കിറങ്ങുമ്പോൾ ഭാര്യ ചോദിച്ചു
"എങ്ങോട്ടാ രാവിലെ തന്നെ?"
"അമ്പലത്തിലേക്ക്‌..."
"എന്താ പതിവില്ലാതെ?"
"എടീ ഒരു വഴിപാടുണ്ട്‌....മൂന്നു മാസം രാവിലെ തൊഴാൻ പോണം...കൂടുതലൊന്നും ചോദിക്കരുത്‌...ബാക്കി വന്നിട്ടു പറയാം.."ഞാൻ ചാടിയിറങ്ങി...

ഭാര്യയോട്‌ പറഞ്ഞാൽ എന്താ കുഴപ്പം എന്ന് നിങ്ങൾ കരുതാം...കാരണമുണ്ട്‌..
.എന്തു പറഞ്ഞാലും അതിനെ എതിർക്കുന്ന സ്വഭാവക്കാരിയാണ്‌...
എന്നാലും കുഴപ്പമില്ല..പക്ഷെ അസ്സൽ കരിനാക്കിയാണ്‌...
എത്തിർത്ത്‌ എന്തെങ്കിലും പറഞ്ഞാൽ തീർന്നു..
പിന്നെ ആ വഴിക്ക്‌ പോയിട്ട്‌ കാര്യമില്ല...
ഞാൻ കമ്പ്യൂട്ടർ ക്ലാസ്സിൽ പോവുകയാണെന്ന് പറഞ്ഞാൽ
മറുപടി ഇങ്ങനെയായിരിക്കും..
"കമ്പ്യൂട്ടറോ?..നിങ്ങൾക്ക്‌ വയസ്സുകാലത്ത്‌ എന്തിന്റെ സുഖക്കേടാ..അവിടെ ഇരിക്ക്‌ മനുഷ്യാ...അതിനൊന്നും പോകണ്ടാ.."
തീർന്നു കമ്പ്യൂട്ടർ സെന്റർ അതോടെ തകർന്ന് തരിപ്പണമായിട്ടുണ്ടാകും...."

ഞാൻ ഭാര്യയെ ഇങ്ങനെ " പുകഴ്ത്തിയതു " ചിലർക്കെങ്കിലും ഇഷ്ടമായിട്ടുണ്ടാകില്ല..ക്ഷമിക്കുക ..
പക്ഷെ അതു സത്യമാണ്‌...
എല്ലാം എത്തിർക്കുന്ന സ്വഭാവം എന്റെ ഭാര്യക്ക്‌ മാത്രമുള്ളതാണെന്ന് ഞാൻ കരുതിയിരുന്നു...പക്ഷെ ഏതാണ്ട്‌ എല്ലാ ഭാര്യമാരും ഇങ്ങനെയാണെന്നു പിന്നെ മനസ്സിലായി.
.[അനേഷിച്ചറിഞ്ഞതാണ്‌..എതിരഭിപ്രായക്കാർ ക്ഷ്മിക്കുക..]

ഒരു ഇംഗ്ലീഷ്‌ ഫലിതം വായിച്ചു..
ഭർത്താവു പറയുന്ന എല്ലറ്റിനേയും എതിർക്കുന്ന ഭാര്യ....എന്തൊ പ്രശ്നം വന്നപ്പോൾ ഭർത്താവ്‌ ചോദിച്ചു
"എന്താ നിന്റെ അഭിപ്രായം"
ഭാര്യ പറഞ്ഞു.."മനുഷ്യാ ആദ്യം നിങ്ങൾ അഭിപ്രായം പറയൂ..എന്നാലല്ലേ എനിക്ക്‌ അതിന്‌ എതിർ അഭിപ്രായം പറയാൻ കഴിയൂ.."



എന്റെ സ്ക്കൂട്ടർ കമ്പ്യൂട്ടർ സെന്റരിലേക്ക്‌ കുതിച്ചു......


.[ബാക്കി നാളെ...ഭയങ്കര മടി......!! ]

12 comments:

Prof.Mohandas K P said...

പഴയ ചൊല്ലു കേട്ടിട്ടില്ലേ? Behind every successful man there is a woman who says 'NO NO NO', എല്ല ഭാര്യമാരും ഇങ്ങനെയൊക്കെത്തന്നെ. അതുകൊണ്‍ടു ആരെങ്കിലും എന്തെങ്കിലും ചെയ്യതിരിക്കുന്നുണ്‍റ്റൊ? പാവം 'വെറുതെ ഒരു ഭാര്യ' അല്ലെ?

smitha adharsh said...

കമ്പ്യൂട്ടര്‍ എന്നും പറഞ്ഞു...ഭാര്യമാര്‍ക്കിട്ടു പാര പണിയുന്നോ..മനുഷ്യാ???
കരിവാരം വേണോ?

siva // ശിവ said...

നിങ്ങള്‍ ഇത് എഴുതി പൂര്‍ത്തിയാക്കൂ...എന്നിട്ട് ഇനി ഞാന്‍ അഭിപ്രായം പറയാം...ഓക്കെ...

കിഷോർ‍:Kishor said...

കമ്പ്യൂട്ടര്‍ ക്ലാസിലേക്ക് ഭാര്യയേയും കൂടെ കൂട്ടൂ...

അവര്‍ക്കും അവസരങ്ങള്‍ കൊടുക്കാത്തതിനാലാവാം ഈ നോ, നോ, നോ പറച്ചില്‍!

:-)

അനില്‍@ബ്ലോഗ് // anil said...

:)
വെറുതേ ഒരു ഭാര്യ !!

പെണ്‍കൊടി said...

ഇതാപ്പൊ നന്നായേ... എന്തെങ്കിലും ഒന്നു പറയാന്ന്‌ വെച്ചാ പഴയ "ചന്ദ്രകാന്താ" സീരിയല്‍ പോലെ ഒരു വളവില്‍ വെച്ച്‌ സഡന്‍ ബ്രേക്കിടും.. ഇപ്പൊ ഇതിനെയൊക്കെയാലേ മടി എന്നെ ഓമനപേരിട്ട് വിളിക്കണത്...

ഹരീഷ് തൊടുപുഴ said...

ശ്ശൊ!! വേഗം പോരട്ടെ അടുത്ത് ഭാഗം കൂടി

ജിജ സുബ്രഹ്മണ്യൻ said...

ഹും ഭാര്യക്കിട്ട് പാര വെച്ചിട്ട് മടി എന്നോ !! ഭാര്യ ഇതറിയുന്നുണ്ടോ ?

നരിക്കുന്നൻ said...

ഈ മെഗാസീരിയല് ഒന്ന് തീരട്ടേ, എന്നിട്ടഭിപ്രായം പറയാം.

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

Jayasree Lakshmy Kumar said...

ഉം അനുഭവിക്കും. നോക്കിക്കോ

ശ്രീ said...

ഭാര്യ വായിയ്ക്കില്ലെന്ന ഉറപ്പിലല്ലേ എഴുത്ത്?
;)