ചെറായി മീറ്റ് കഴിഞ്ഞ് വീട്ടിലെത്തി ആകാംക്ഷയോടെ നെറ്റിലെത്തി...അത്ഭുതം ...ആരും പോസ്റ്റ് ഇട്ടിട്ടില്ല....അതിനാൽ അൽപ്പം ദുസ്വാതന്ത്ര്യമെടുത്ത് ഞാൻ എന്റെ ഫീലിങ്സ് കുറിക്കട്ടെ...ക്ഷമിക്കണം ...ഫോട്ടോസ് ഞാൻ എടുത്തിട്ടില്ല...അതൊക്കെ പിന്നാലെ വരുന്ന പ്രഗത്ഭന്മാർ വിശദമായി പോസ്റ്റ് ചെയ്യുമല്ലോ.....
9.30ന് പറവൂർ സ്റ്റാൻഡിലെത്തിയപ്പോൾ വാഹനങൾ റെഡി...പിന്നെ ഒരു കുതിപ്പാണ് ചെറായിയിലെക്ക്..10.15 ചെറായി അമരാവതി റിസോർട്ട്... ധാരാളം പേർ എത്തിക്കഴിഞ്ഞു...
ആഥിത്യത്തിന്റെ ധാരാളിത്തവുമായി ലതികച്ചേച്ചി....ഹരീഷ്..നിരക്ഷർ...മറ്റുള്ളവർ ..... അസൽ തിരക്കിലാണ്...വരുന്നവരെ സ്വീകരിക്കുന്ന തിരക്ക്....ചക്കയട..ചക്കപ്പഴം...ബിസ്കറ്റ്..ചായ..സൽക്കാരത്തിന്റെ ബഹളം...
രെജിസ്റ്റേഷൻ കഴിഞ്ഞ് പരിചയപ്പെടുത്തൽ....പിന്നെ പരസ്പ്പരം പരിചയപ്പെടൽ...ബിലാത്തിപ്പട്ട ണത്തിന്റെ മാജിക് ഷോ...സജീവിന്റെ കാരിക്കേച്ചർ രചന...ഒരു അത്ഭുതം തന്നെ ...വന്ന എല്ലാാവരുടേയും കാരിക്കേച്ചർ അദ്ധേഹം സെക്കന്റുകൾക്കുള്ളിൽ വരച്ചുകൊടുക്കുന്നത് കണ്ണുതള്ളിയാണ് നോക്കിയിരുന്നത്...അപ്പോഴെക്കും ഗൾഫിൽ നിന്നും പറന്നു വന്ന വഴക്കോടൻ കുടുംബസമേതം എത്തി...പിന്നെ വാഴക്കോടന്റെ ഒരു പെർഫോമൻസായിരുന്നു....വാഴക്കോടൻ രംഗം ഒന്നാകെ കയ്യടക്കി...ഇതിനിടയിൽ ഈണം സീ ഡി പ്രകാശനം ..പുസ്തകപ്രകാശനം നടന്നു...ഉച്ചക്ക് കുശാൽ ശാപ്പാാട്..കരിമീൻ വറുത്തത്...ചെമ്മീൻ വട എന്നിവ സ്പെഷ്യൽ...
ഉച്ച കഴിഞ്ഞ് കലാപ്രകടങ്ങൾ....3.30ന് അവസാനിക്കുന്നു..പക്ഷെ ഭൂരിപക്ഷം പേരും പോന്നിട്ടില്ല....
ഇതെവരെ വെറും പേരുകളിൽ മാത്രം അറിഞ്ഞവർ ...ബൂലോകത്തെ താരങ്ങൾ..നേരിട്ടു പ്രത്യക്ഷപ്പെട്ടപ്പോൾ , പരിചയപ്പെട്ടപ്പോൾ ഉണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ വയ്യ...
പ്രമുഖരായ നിരവധി ബ്ലോഗേഴ്സാണ് പങ്കെടുത്തത്...എല്ലാവരുടേയും പേരു പറയുക എളുപ്പമല്ല...കാണാൻ ആഗ്രഹിച്ചിരുന്ന നിരവധി പേരെ കാണാൻ കഴിഞ്ഞു...
ചെറായി മീറ്റിന്റെ സവിശേഷത അതിന്റെ സംഘാടനമികവും ...മികച്ച പങ്കാളിത്തവും ആണ്...സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..ലതിച്ചേച്ചിയുടെ ആഥിത്യവും....
ഇതൊരു ചെറിയ കുറിപ്പു മാത്രമാണ്....ബ്ലോഗേഴ്സിന്റെ പേരു കൊടുക്കാത്തതിൽ എല്ലാവരോടും മാപ്പ്....ക്ഷമിക്കുക...ഫോട്ടൊകൾ ഇല്ല്ലാത്തതിലും...
വിശദമായ റിപ്പോർട്ടുമായി മറ്റു സുഹ്രുത്തുക്കൾ വരുമെന്ന് ഉറപ്പാണല്ലോ....
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my ...
11 years ago
15 comments:
ഇതൊരു ചെറിയ കുറിപ്പു മാത്രമാണ്....ബ്ലോഗേഴ്സിന്റെ പേരു കൊടുക്കാത്തതിൽ എല്ലാവരോടും മാപ്പ്....ക്ഷമിക്കുക...ഫോട്ടൊകൾ ഇല്ല്ലാത്തതിലും...
വിശദമായ റിപ്പോർട്ടുമായി മറ്റു സുഹ്രുത്തുക്കൾ വരുമെന്ന് ഉറപ്പാണല്ലോ....
ok.naattukaaraa!
മറ്റു പോസ്റ്റുകള്‍ വായിച്ചു വരുന്നു. :)
നന്ദി ചേട്ടാ... നന്ദി
നേരില്‍ കാണാനായതില്‍ സന്തോഷം,മാഷെ.
ഓ.ടോ
വീട്ടിലെത്തി ആ കൊച്ചനെ ഉറങ്ങാന്‍ സമ്മതിച്ചില്ല അല്ലെ?
:)
ചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന്നും സ്നേഹത്തിന്റെ നറുമണം വീശട്ടെ എന്നാശംസിക്കുന്നു.
എന്തായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. ഒരു അഅവതരണഗാനവും അവിടെ അവതരിപ്പില്ല എന്നറിഞ്ഞതില്‍. ആ ഗാനം നല്ലതോ മോശമോ എന്നുള്ള അഭിപ്രായമല്ല, മറിച്ച് അങ്ങിനെ അവതരണഗാനം അവതരിപ്പിക്കാന്‍ ഇതെന്താ കെ പി എ സി ടെ നാടകമോ? അതുപോലെ തന്നെ ബൂലോകത്തെ മീറ്റില്‍ ആദ്യമായി ലൈവ് അപ്ഡേറ്റ് എന്ന ഐഡിയ കൊണ്ടുവന്നത് കാപ്പിലാന്‍ ആണെന്ന് അദ്ദേഹം തന്നെ പല വേദികളില്‍ പ്രഖ്യാപിക്കുന്നതു കണ്ടു.
2006 ല്‍ കൊച്ചിയില്‍ വച്ചു നടന്ന പ്രഥമ ബൂലോകമീറ്റു മുതല്‍ ലൈവ് അപ്ഡേറ്റ് എന്ന ആശയം ആരും ഇതുപോലെ തലപൊക്കി അവതരിപ്പിക്കാതെ തന്നെ ഉടലെടുത്തുവന്ന് യാഥാര്‍ത്ഥ്യമാക്കിയകാര്യമാണ്. അന്നു ആ ലൈവ് അപ്ഡേറ്റ് പോസ്റ്റില്‍ 500ല്‍ അധികം കമന്റുകള്‍ നിറഞ്ഞു. ചാനലുകളിലെ റിപ്പോര്‍ട്ടില്‍ പോലും ആ ഒരു ഹൈലൈറ്റ് എടുത്തു പറഞ്ഞിരുന്നതായും ഓര്‍ക്കുന്നു.
അതുകൊണ്ട് ഇത്തരം അവകാശ വാദങ്ങള്‍ ഉയര്‍ത്തും മുന്‍പ് അത് ഇതിനു മുന്‍പ് ആരും ചെയ്തിട്ടില്ലാത്തതെന്ന് മിനിമം ഉറപ്പെങ്കിലും ഇത്തരം പൊങ്ങച്ചക്കാര്‍ ഓര്‍ക്കുന്നത് നല്ലത്.
ശരിക്കും സന്തോഷം തോന്നുന്നു.
ഇനിയും കൂടാം നമുക്കു് ഇതുപോലെ, എപ്പഴെങ്കിലുമൊക്കെ.
ചൂടാറാതെ പോസ്റ്റ് ഇട്ടിട്ടും അഗ്രി ചതിച്ചു ഇല്ലേ?
ഗോപക് യു ആര്‍,
പോസ്റ്റിനു നന്ദി....
അതെ എല്ലാവരെയും കണ്ടു കഴിഞ്ഞപ്പോള്‍ ബ്ലോഗാനുള്ള ആവേശം കുടി ;)
ബ്ലോഗ് മീറ്റുകള്‍ ഇനിയും ഉണ്ടാകട്ടെ. സൌഹൃദങ്ങള്‍ വളരട്ടെ.
പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്‍ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര്‍ വരച്ചുതന്നവര്‍ അതിന്റെ ഒരു ക്ലിയര്‍ സ്കാന്‍ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്‍ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?
ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
നമ്മള്‍ ഇനിയും മീറ്റും :)
ചെറായി മീറ്റിനെ കുറിച്ച് ആദ്യം വായിച്ചത് ഇവിടെ. thanks for the post.
പറവൂരിനുള്ള ബസ്സില്‍ വച്ച് ഒരു പാവത്താനെ നേര്‍വഴിക്കു നയിച്ചതിനു നന്ദിയോടെ....
Post a Comment