Tuesday, May 27, 2008

നീ (സുഹാസിനിക്ക്‌)
















(സുഹാസിനിക്ക്‌)
നീ ഘനീഭവിച്ച
ഒരുഉപ്പു പ്രതിമയാണ്‌
പക്ഷെ നിന്നില്
‍ഒരു സാഗരം
അലയടിക്കുന്നുണ്ട്‌



നിന്റെ കണ്ണുകള്
‍ഉറഞ്ഞു പോയ
ഒരു കൃഷ്ണശിലയാണ്‌
പക്ഷെ അതില്‍
പരല്‍ മീനുകള്
‍ഓടിക്കളിക്കുന്നുണ്ട്‌



നീ ഉറഞ്ഞുപോയ
ഒരു മഞ്ഞു തടാകമാണ്‌
പക്ഷെ നീ
കാത്തിരിക്കുന്നുണ്ട്‌
സൂര്യശരങ്ങളേറ്റ്‌
സ്വയം അലിയുവാന്
‍ഒരു നദിയായ്‌
പതഞ്ഞൊഴുകുവാന്‍

3 comments:

ഗോപക്‌ യു ആര്‍ said...

സുന്ദരിയായ യുവതി പക്ഷെ സദാ നിര്‍വികാരമായ മുഖം. അതു കണ്ടപൊള്‍
തൊന്നിയത്‌

Anonymous said...

വെറുതെ ഇതു വഴി പോയല്ല ഇതു തന്നെയണു പണി ഈ ബ്ലോഗുകള്‍ വയിക്കുക സത്യത്തില്‍ ഈ എല്ലാം വായിക്കാന്‍ ശ്രമിക്കുന്നതു കൊണ്ടു കമന്റ് ഇടാന്‍ സമയം കിട്ടാറില്ല എന്നിരുന്നാലും എഴുതാന്‍ മടിക്കണ്ടാ
ആശംസകള്‍

ബാജി ഓടംവേലി said...

നല്ല വരികള്‍...