Wednesday, May 28, 2008

(അവള്‍ക്ക്‌) പഴയ കാമുകിയെ കാണുമ്പോള്‍‍

(അവള്‍ക്ക്‌)
പഴയ കാമുകിയെ കാണുമ്പോള്‍‍
അവളുടെ കവിളുകളിള്‍
‍പച്ചക്കുതിരകള്‍ ഇല്ലായിരുന്നു
അവളുടെ കണ്ണുകളില്
‍നഷ്ട സ്വപ്നങ്ങളുടെ
ചിതഫലകങ്ങള്‍‍
അവളുടെ ഉദരം
കൊയ്തുകഴിഞ്ഞ പാടം
അവളുടെ ഹൃദയം
കിതക്കുന്നഒരു ബലൂണ്‍
‍കനിയെ പഴുത്ത പഴം
അവളുടെ ശരീരം
പഴയ കാമുകിയെ കാണുമ്പോള്‍
‍അവളുടെ കവിളുകളില്‍
കുങ്കുമപ്പാടം ഇല്ലായിരുന്നു
അത്‌ അവളുടെ
മകളുടെ കവിളുകളില്‍
പടര്‍ന്നിരുന്നു

10 comments:

ഹരീഷ് തൊടുപുഴ said...

കൊള്ളാം...നന്നായി

OAB/ഒഎബി said...

പൂതി മനസ്സില്‍ ഇരിക്കട്ടെ മോനേ....

ഗോപക്‌ യു ആര്‍ said...

പൂതി എന്നെ തീര്‍ന്നു കുട്ടാ!

നവരുചിയന്‍ said...

മോള് കാണാന്‍ സുന്ദരി ആണോ

ജിജ സുബ്രഹ്മണ്യൻ said...

അയ്യേ !!! ഈ ടൈപ്പ് ആണൊ... അവളുടെ മോളെ സ്വന്തം മോളെ പോലെ കരുതേണ്ടേ ??? അല്ല വേണ്ടേ ??

കൂപന്‍ said...

മച്ചൂ നിങ്ങള് തന്നെ അഭിനവ കാമുകാന്‍
പക്ഷേ അമ്മ വേചി ചാടിയാല്‍ മോള്‍ വന്‍മതിലു ചാടും
അതുകൊണ്ട് സൂക്ഷിച്ചാല്‍ നല്ലത്

കൂപന്‍

ഗോപക്‌ യു ആര്‍ said...

പ്ഴയ പരിചയക്കാരിയെയും മകളെയും കണ്‍ഡപ്പൊല്‍ തൊന്നിയത്‌.പഴയ പെണ്‍കുട്ടി ഇപ്പൊള്‍ അകാലവൃധ...പ്രസരിപ്പ്‌ നഷ്ടപ്പെട്ട്‌...മകള്‍ അമ്മയുടെ പഴ്യ രൂപതിലും ഭാവതിലും!അതെ പ്രസരിപ്പ്‌!നമ്മുടെ യൗവനം മക്‌ക്‍ള്‍ക്കു കിട്ടുകയാണല്ലൊ!...അതാണു ഞാന്‍ കരുതിയത്‌..please..dont think..otherwise! oru effect nuvendiyanu..kaamuki ennu paranjath...what the real lover said..that story later!thanks 4 the coments

Jayasree Lakshmy Kumar said...

ഇപ്പൊ ഞാന്‍ വായിച്ചത് ഒരു കള്ളസ്വാമിയുടെ വാക്കുകളാണോ എന്തോ!!

ഗോപക്‌ യു ആര്‍ said...

ചങ്കെടുതു കാണിഛാലും...ചെമ്പരത്തി!
i surrender my dear friends!

Jayasree Lakshmy Kumar said...

അയ്യയ്യോ. ഒരു തമാശ പറഞ്ഞതാ നിഗൂഡഭൂമി. കാര്യമാക്കല്ലേ. നിഗൂഡമായി പറഞ്ഞതു മനസ്സിലായീട്ടോ