Sunday, June 1, 2008

ഒരു പ്രണയഗീതം








നിന്റെ കണ്ണുകളുടെ
ഉള്‍‍ക്കാടുകളില്‍ മഴ
നിന്റെ ചിരിയില്‍
പൂക്കളുടെ ഹൃദയം
നിന്റെ ചുണ്ടുകള്‍
‍മഞ്ഞു പൊതിഞ്ഞ
കാവല്‍ മാടങ്ങള്‍

എന്റെ ശിരസ്സില്‍ മഴ
പെയ്തുകൊണ്ടെയിരിക്കുന്നു
ഓര്‍മ്മകള്‍ ഒലിച്ചിറങ്ങീ
കാഴ്ച മറയുന്നു
നീ കണ്ണുകളടക്കുന്നു
മഞ്ഞുകാലംപുസ്തകം
അടച്ചപോലെ
പകലിലേക്കു ഞാന്‍ ഓടുന്നു
മഴ എന്റെ മേല്‍
‍നിര്‍ത്താതെപെയ്യുന്നു
നീ സൂര്യകിരണത്തിന്റെ
ചിലന്തിവലയില്‍
‍കുരുങ്ങിയ പക്ഷി
ഞാന്‍ നുറുങ്ങിയഭൂപടത്തീന്റെ
പൊട്ടിയകഷണങ്ങള്‍
‍മഴയെ ശിരസ്സിലേറ്റി ഞാന്‍
ജന്മത്തിലൂടെ നടക്കുന്നു
നീയെന്നെ പ്രണയപൂര്‍വം
നോക്കുമ്പോള്‍
‍കാറ്റിന്റെ കെട്ടഴിയുന്നു
കടല്‍ ഉറക്കമുണരുന്നു
മഴ നിലക്കുന്നു
കാറ്റു അതിന്റെ
യാത്ര തുടങ്ങുന്നു

6 comments:

ഗോപക്‌ യു ആര്‍ said...

ഭീഷണി::ഇ കവിതയുടെ പിറവിയുടെ കഥ പിന്നിട്‌

OAB/ഒഎബി said...

ആദ്യം കഥ പറയ് എന്നിട്ട് ഞാന്‍ അഭിപ്രായം പറയാം. (അല്ലാതെ എനിക്ക് കവിതയെ കുറിച്ച് കൂടുതല്‍ അറിയാന്‍ പടില്ലാഞ്ഞിട്ടൊന്നുമല്ല കെട്ടൊ).

ഗോപക്‌ യു ആര്‍ said...

എന്നെ കംബൂട്ടര്‍ പടിപ്പിഛ
പെങ്കുട്ടി വെല്ലുവിളിചു" ഇപ്പൊള്‍ എന്നെപറ്റ്ടി ഒരു കവിത എഴുതാമൊ" എന്നു.
എന്തെഴുതണമെന്നാലൊചിചു ആ കുട്ടിയുടെ ക
ണ്ണുകളില്‍ നൊകിയിരുന്നപ്പൊള്‍
തൊന്നിയതാണി പാതകം!
പിന്നിടൊരിക്കലും ആ കുട്ടി
കവിതക്കാര്യം മിണ്ടിയിട്ടില്ല്യ
വാണിംഗ്‌::എന്നെ കമ്പുട്ടര്‍ പടിപ്പിച്ച കധ പിന്നാലെ...

Vishnuprasad R (Elf) said...

കംബൂട്ടര്‍ പഠിപ്പിച്ച കഥകൂടി പറയ്. എന്നിട്ട് കമന്റാം

ഗോപക്‌ യു ആര്‍ said...

ok don ;computer story ;folows.....

ഗീത said...

ആ പെണ്‍കൊച്ചിനെക്കുറിച്ച് ഇങ്ങനെ പ്രണയത്തിന്റെ നറുതേന്‍ തുളുമ്പുന്ന കവിതയൊക്കെ എഴുതിയാല്‍ പിന്നെ കവിതക്കാര്യം വിണ്ടും മിണ്ടുമോ......