ആരൊ എപ്പോഴും
ഉള്ളില്‍ ചിലമ്പുന്നു
ലോഹങ്ങളുരസും പോല്‍
കാറ്റ് കിതക്കും പോല്‍
അസ്ഥികള്‍ പുണരും പോല്‍
ആരൊ എപ്പോഴുംപിന്തുടരുന്നു
പ്രേതാത്മാക്കള്പിറുപിറുക്കും പോല്‍
നിഴലിന് സ്പര്‍ശനം പോല്‍
ആരൊ എപ്പോഴുംനോക്കുന്നു
പിന്നില്‍ നിന്നു കാറ്റു പോല്‍
മുകളില്‍ നിന്നു മഴ പോല്‍
ഉള്ളില്‍ നിന്നു മരണം പോല്‍
ആരൊ എപ്പൊഴും കിതക്കുന്നു
ഓടിത്തളര്‍ന്ന പോല്‍
ആരൊ എപ്പൊഴും കുതറുന്നു
വരിഞ്ഞുമുറുക്കിയപോല്
ആരൊ എപ്പൊഴുംകുറുകുന്നു;
പ്രാവുപോല്‍
ജീവന് വെര്‍പെടും പോല്‍
ആരൊ എപ്പൊഴും
നോക്കികൊണ്ടിരിക്കുന്നു
തലകീഴായിനിന്നു
എപ്പൊഴും
7 comments:
നന്ദി; സുഹ്രുതുക്കളെ;ഒപ്പം ക്ഷമാപണവും;ധാരാളം തെറ്റുകള്‍ വന്നതുകൊണ്ടു റിപൊസ്റ്റ് ചെയ്യുന്നു.വായിക്കുക;വിമര്‍ശിക്കുക;അനുഗ്ഗ്രഹിക്കുക!
ആരോ എപ്പോഴും.... നന്നായി.
(വരികള്‍ക്കിടയില്‍ ആരോ എപ്പോഴും വല്ലാത്ത ഗ്യാപ്പുണ്ടാക്കുന്നു)
ഓരോ വരികള്‍ക്കിടയിലും ഇത്ര അകലം എന്തിനാ ???
കവിത കൊള്ളാം കെട്ടൊ..
അതെയ് എനിക്കങ്ങനെ പെട്ടെന്നു ഫീല്‍ ചെയ്യുകയൊന്നും ഇല്ല ..ഇയാളെ പോലെ..ധൈര്യമായി കമറ്റിക്കോളൂ ഹ ഹ ഹ
kollam..........
nigooda..........
അതാരാ ഇങ്ങനെയൊക്കെ നിഗൂഡഭൂമിയെ നോക്കുന്നത്.....
ഉള്ളിലെ നിഗൂഡത കണ്ടുപിടിക്കാനായിരിക്കും......
കവിത ഇഷ്ടപ്പെട്ടു, നിഗൂഡ ഭൂമീ....
(നിഗൂഡഭൂമിയുടെ ഒരു കമന്റ് എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്, ഭാര്യയുടെ നാട്ടുകാരനായ ബ്ലോഗ്ഗറോട് ഒരിത്തിരി സ്നേഹം ഉണ്ട് എന്നു പറഞ്ഞെഴുതിയത്...
ഒരു സാധാരണ മലയാളിയുടെ മുഖമുദ്രതന്നെ ഭാര്യയെ ഇഷ്ടമാണെങ്കിലും, ഭാര്യ വീട്ടുകാരോട് വെറുപ്പും, പുച്ഛവും, അവരെ സഹിക്കാന്‍ വയ്യായ്കയും ഒക്കെയാണെന്ന് ഒരു പ്രസിദ്ധ മാഗസീനില്‍ എഴുതിയിരുന്നതും മനസ്സില്‍ മായാതെ നില്ക്കുന്നു....
നിഗൂഡ ഭൂമിയോട് ഒരിത്തിരി ബഹുമാനം തോന്നിപ്പോകുന്നുണ്ട് എനിക്ക്....)
വരികള്‍ നന്നായിട്ടുണ്ട്...alignment അല്‍പ്പം ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.
Post a Comment