'രാമുവിനെ സൈക്കിള്‍ മുട്ടി''
ഈശ്വരാ വല്ലതും പറ്റിയൊ?''
തലയൊന്നു പൊട്ടി..കുഴപ്പമൊന്നുമില്ല'
'ഭാഗ്യം വേറൊന്നും പറ്റിയില്ലല്ലൊ'
'രാമുവിനെ ബൈക്ക് മുട്ടി'
'വല്ലതും പറ്റിയൊ?'
'ഒരു കൈയൊടിഞ്ഞു'
'ഭാഗ്യം...വേറൊന്നും പറ്റിയില്ലല്ലോ...'
'രാമുവിനെ കാര്‍ മുട്ടി'
'ഈശ്വരാ...വല്ലതും പറ്റിയൊ?'
'ഒരു കാലൊടിഞ്ഞു'
'ഭാഗ്യം അത്രയല്ലെ പറ്റിയുള്ളു..'
'രാമുവിനെ ലോറി മുട്ടി'
'ദൈവമെ വല്ലതും പറ്റിയൊ?'
'ആശുപത്രിയിലെത്തിച്ചപ്പൊഴെക്കും മരിച്ചിരുന്നു'
'ഭാഗ്യം, വേറൊന്നും..
അല്ല...എന്തൊക്കേ പറഞ്ഞാലും ഭാഗ്യമരണംതന്നെ...കിടന്നു നരകിച്ചില്ലല്ലൊ...മാത്രമല്ല ഇക്കാലത്ത് ആശുപത്രിയില്‍ കിടന്നാല്‍ എത്ര ലക്ഷം രൂപയാ ചിലവാകുക...അതിലും ഭേദം മരിക്കുന്നതാ..എത്രരൂപയാ ലാഭം..ഭാഗ്യംതന്നെ...'
[ഇത് വെറുമൊരു സാധാരണകധ മാത്രം..
പുതുമയൊന്നുമില്ല...പക്ഷെ എനിക്ക്
അതിന്റെ അഹങ്കാരം ഒന്നുമില്ല കെട്ടൊ..]
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my...
11 years ago
10 comments:
ഞാനിവിടെ എത്തിയതില്‍ എനിക്കഹങ്കാരമുണ്ട് നിഗൂ...
സത്യത്തില്‍ അങ്ങനെ ചിന്തിക്കുന്നതല്ലേ നല്ലത്?
വേറൊരു കഥ കേട്ടിട്ടിണ്ടു...ഭര്‍ത്താവു തെങ്ങില്‍ നിന്നും വീണും മരിച്ച വീട്ടിലെ കരച്ചില്....വേറേതാണ്ടു വലിയ കുഴപ്പം വരാനിരുന്നതാാന്നു..!
അവസാനത്തെ വരികളില്‍ പറഞ്ഞിരിക്കുന്നതുപോലെ എല്ലാവരും ചിന്തിച്ചാല്‍ കഷ്ടം....
എന്തു് പ്രതിബന്ധങ്ങളിലും മുന്നോട്ട് മുന്നോട്ട് എന്ന ജീവിത അഭിവാഞ്ചയില്‍ നിന്നും മുഴങ്ങി പോകുന്നതാണു്. സാരമില്ല. അത്രയല്ലേ ഒള്ളു, ഇത്രയുമേ പറ്റിയുള്ളല്ലോ, വേറെന്തോ വരാനിരുന്നതാണു് തുടങ്ങിയ പല ആശ്വാസ വാക്കുകളും. അവസാനത്തെ വാചകം കടന്ന അതല്ലാ എന്നും തോന്നി.:)
ഇതു വളരെ സത്യമല്ലെ..വേറൊന്നും സംഭവിച്ചില്ലല്ലോ എന്നാ ഏതു അപകടത്തെ പറ്റി പറഞ്ഞാലും നമ്മള് ആദ്യം പറയുന്നത്..ഇതിലും വലുതു വരാനിരിന്നതാ പക്ഷേ ഇത്രയല്ലേ പറ്റിയുള്ളൂ എന്നു പറയുമ്പോള്‍ മനസ്സിനു തന്നെ ഒരു സമാധാനം ഇല്ലേ.......പിന്നെ മരിച്ചാല്‍ അതു സുഖ മരണം ആകുന്നതു തന്നെ നല്ലത്.കിടന്നു നരകിക്കാതെ ആര്‍ക്കും ഭാരമാകാതെ അങ്ങു പോകണേ എന്നൊരു പ്രാര്‍ഥനയേ ഉള്ളൂ...
ഭാഗ്യം വേറൊന്നും പറ്റിയില്ലല്ലൊ
ഞാനാണെങ്കിലും ഇതൊക്കെത്തന്നെ പറയും...എന്നാലും ഭാഗ്യമുണ്ട്.മരിച്ചല്ലോ....
ഗുഡ്ഡ് വണ്‍! ഇതിപ്പഴാ കണ്ടത്..
Post a Comment