Wednesday, July 9, 2008

ഡി എന്‍ എ ടെസ്റ്റ്‌ --minikadha

[എല്ലാം ആവര്‍ത്തിക്കുംഎന്നൊരു വാദമുണ്ട്‌]

കാലം--നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌---

സോളമന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം...
വീണ്ടും അവര്‍ വന്നു...രണ്ടു സ്ത്രീകളും ഒരു കുട്ടിയും..
തര്‍ക്കം കുട്ടിയുടെ അമ്മ ആരെന്നത്‌.
ചക്രവര്‍ത്തി വാളെടുത്തു...കുട്ടിയെ രണ്ടായി മുറിക്കാന്‍ ....
.സോളമന്‍ വാളോങ്ങി...സ്ത്രീകള്‍ രണ്ടുപേരും ഒരേപോലെ അലറിക്കരഞ്ഞു...
"അയ്യോ!...എന്റെ കുഞ്ഞിനെ കൊല്ലരുതേ!...കുഞ്ഞിനെ അവള്‍ക്ക്‌ കൊടുത്തേക്കൂ..."
രാജാവ്‌ തളര്‍ന്നുപോയി..വാള്‍ താഴെ വീണു...
മന്ത്രിയുമായികൂടി ആലോചിച്ച ശേഷം ചക്രവര്‍ത്തി കല്‍പ്പിചു..
"തര്‍ക്കം ഇരുപതാംനൂറ്റാണ്ടിലേക്ക്‌ പോകട്ടെ...ഡി എന്‍ എ ടെസ്റ്റ്‌ നടത്തി തീരുമാനിക്കാം.."
അനന്തരം ചക്രവര്‍ത്തി ഒരുസോഡ
കൊണ്ടുവരാന്‍ ഉത്തരവായി..

*******സമാപ്തം*******

7 comments:

ജിജ സുബ്രഹ്മണ്യൻ said...

ഹി ഹി ഹി കൊള്ളാം.. ഇനി ഡി എന്‍ എ ടെസ്റ്റ് എന്നൊക്കെ പറഞ്ഞു ചെന്നാലേ പെണ്ണിന്റെ തൊഴി വാങ്ങി പോരേണ്ടി വരും.. കാലം മാറീ മോനേ..

SreeDeviNair.ശ്രീരാഗം said...

ഈകഥയ്ക്കുള്ളില്‍,
വേറെ കഥവല്ലതും
മറഞ്ഞിരിപ്പുണ്ടോ?

നന്നായിട്ടുണ്ട്..

Unknown said...

ഇത് കൊച്ചുകുട്ടികള്‍ പോലും പറയുന്ന കഥയായി
പോയി നിഗൂഡാ

OAB/ഒഎബി said...

ഇരുപതാം നൂറ്റാണ്ടീലെ ചക്രവറ്ത്തിമാരുടെ ബുദ്ധി വറ്ക്ക് ചെയ്ത് ‘ഡി എന്‍ എ ടെസ്റ്റ്’ എന്ന് ആച്ഞാപിക്കുമ്പോഴേക്കും തളരുന്നു അല്ലെ?.

പ്രിയത്തില്‍ ഒഎബി.

joice samuel said...

നന്നായിട്ടുണ്ട്...........

നന്‍മകള്‍ നേരുന്നു....

സസ്നേഹം,

ചെമ്പകം.....!!!

:)

Anonymous said...

ബൂലോഗ ബുദ്ധിമാന്‍മാരുടെ എടക്കോട്ട്‌ കാല്‌ കുത്തീട്ടെ ഉള്ളു. സത്യമായിട്ടും ഒരു കുന്തോം അറിയില്ല. ഈ ബ്ലോഗില്‌ പാട്ട്‌ കയറ്റണ പണി ഒന്ന്‌ പറഞ്ഞ്‌ തരണം. ഇഷ്ടോണ്ടങ്കി മതി. പറഞ്ഞ്‌ തരുന്നങ്കില്‍ വിശദമായി പറയണം എനിക്ക്‌ മനസ്സിലാകണമെന്ന്‌ നിര്‍ബദ്ധമാണങ്കില്‍ മലയാളത്തില്‍ മതി. ആറക്ഷരം നിര്‍മ്മിക്കാന്‍ ആറ്‌ ദിവസമെടുത്തതാ. ഒന്ന്‌ പറഞ്ഞ്‌ താടെ! E- mail: magicbose@gmail.com Phone: 09447430183

Magician RC Bose said...