skip to main |
skip to sidebar
ലിഫ്റ്റില്‍ ഒരു സ്ത്രീയോടൊപ്പം.....
ലിഫ്റ്റില്‍ ഒരു സ്ത്രീയോടൊപ്പം.....ലിഫ്റ്റ് നിന്നു പോകുമ്പോള്‍ അതിനുള്ളില്‍ പെട്ട ഒരു സ്ത്രീയുടെയും പുരുഷന്റെയും കഥ എം.മുകുന്ദന് പറയുന്നുണ്ട് ["ചതോപാധ്യായയുടെ മകള്‍" എന്നാണു ഓര്‍മ്മ] അതു വായിച്ചപ്പോള്‍ അന്ന് ഇതെന്തൊരു അസ്വാഭാവികമായ കഥ എന്നു തോന്നിപ്പോയി...പില്ക്കാലത്തു അങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്നു കരുതിയതെയില്ല...പക്ഷെ അങ്ങിനെ ഉണ്ടായി...എറണാകുളത്തെ നാലാം നിലയിലെ ഓഫീസിലേക്ക് ഞാന്‍ സാധാരണ കോണിപ്പടികള്‍ കയറുകയാണു പതിവ്..കാരണം ലിഫ്റ്റ് ഒരു തല്ലിപ്പൊളിയാണു...പലപ്പോഴും സ്റ്റ്രക് ആകും...ചിലപ്പോള്‍ കറന്റ് പോകും....പിന്നെ ഒരു 15-20 മിനിറ്റ് അതിനുള്ളില്‍ പെട്ട് കിടക്കെണ്ടി വരും..അതിനാല്‍ സമയം വൈകിയെത്തുമ്പോള്‍ നിവൃത്തിയില്ലാതെ അതില്‍ കയറും...അതിന്റെ ഫലം പലപ്പോഴും കിട്ടാറുണ്ട്.. പലപ്പോഴും അതില്‍ പെട്ടുപോയിട്ടുണ്ട്....ഒരു ദിവസം അല്പം വൈകിവന്ന ഞാന്‍ ലിഫ്റ്റില്‍ ഒാടിക്കയറുന്നു...ഉള്ളില്‍ അപ്പുറത്തെ ഓഫീസിലെ ഒരു സ്ത്രീ നില്ക്കുന്നു.... ഒരു മധ്യവയ്സ്ക്ക....എന്റെ വരവ് ആയമ്മക്ക് അത്ര പിടിച്ചില്ല എന്നു തോന്നുന്നു..എന്നെയൊന്ന് തുറിച്ച് നോക്കി അവര്‍ ഇഷ്ടപ്പെടാത്തപോലെ മുഖമൊന്നു വെട്ടിച്ച് നിന്നു..ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നു....കഷ്ടകാലത്തിനു ഞാനൊന്ന് ചിന്തിച്ചുപോയ്.."കറണ്ടെങ്ങാനും പോയാല്‍..!!"വിചാരിച്ചു തീര്‍ന്നില്ല...ലിഫ്റ്റ് നിന്നു..ലൈറ്റ് പോയ്..എമെര്‍ജന്‍സി ലൈറ്റ് കത്തുന്നില്ല...നല്ല ഇരുട്ട്...ഞാന്‍ ഇരുട്ടില്‍ തപ്പി കോളിംഗ് ബെല്ല് നിര്‍ത്താതെ അടിച്ചു കൊണ്ടിരുന്നു...ചൂട് ...ഇരുട്ട്.. ടെന്‍ഷന്‍ ...ഇതിനിടയില്‍ പെട്ട്ടെന്ന് ആ സ്ത്രീ കരയാന്‍ തുടങ്ങി.."അയ്യൊ ..അയ്യൊ..."എന്ന് ഉറക്കെ...ഇരുട്ടില്‍ ഞാന്‍ പറഞ്ഞു.."നിങ്ങളൊന്ന് മിണ്ടാതിരിക്കൂ...ആളുകള്‍ എന്തു വിചാരിക്കും?"..ആയമ്മ അതു കേട്ടപ്പോള്‍ ഒന്നു കൂടി ഉറക്കെ കരയാന്‍ തുടങ്ങി.."അയ്യൊ...അയ്യൊ..."ഞാന്‍ ഡോറിലിട്ട് ഇടിക്കാന്‍ തുടങ്ങി...ഒരു 20 മിനിട്ട് കഴിഞ്ഞപ്പോള്‍ വാതില്‍ ആരൊ എങ്ങനെയൊ തുറന്നു...പുറത്ത് നിറയെ ആളുകള്‍ ....അവര്‍ ഞങ്ങളെ തുറിച്ച് നോക്കി നിന്നു...വിയര്‍പ്പില്‍ കുളിച്ച് പുറത്തു വന്ന ആ സ്ത്രീ മുഖം തുടച്ച് അവരുടെ ഓഫീസിലേക്ക് ഓടി.....പിന്നാലെ വിയര്‍ത്ത് കുളിച്ച ഞാനും ഇറങ്ങി...തുറിച്ചു നോക്കി നില്ക്കുന്ന ജനങ്ങളെ നോക്കി ഞാനൊരു വളിച്ച ചിരി ചിരിച്ചു...ആരും ഒന്നും പറഞ്ഞില്ല....ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന എന്റെ സഹപ്രവര്ത്തകന് ഓഫീസിലേക്ക് നടക്കുമ്പോള്‍ എന്നോട് പതുക്കെ ചോദിച്ചു "താന്‍ ആ സ്ത്രീയെ വല്ലതും ചെയ്തോ?".."ഹെയ്...ഞാനൊന്നും ചെയ്തില്ല...ആ സ്ത്രീ വെറുതെ കരഞ്ഞതാണ്.."..സുഹ്രുത്ത് ""ഉം...." എന്നൊന്ന് അമര്‍ത്തി മൂളി...ഞാന്‍ എന്തു പറയാന്‍...ലിഫ്റ്റ് എനിക്കിപ്പോള്‍ ഒരു പേടിസ്വപ്നമാണ്....
30 comments:
എനിക്കു മനസ്സിലാകും സുഹൃത്തേ.....
കരണം ലിഫ്റ്റ് എനിക്കും ഒരു പേടിസ്വപ്നമാണു...ഞങ്ങളുടെ ഹോസ്റ്റലിലെ ലിഫ്റ്റില്‍ ഞാന്‍ കയറിയാല്‍ അതു സ്റ്റക്കകും.. അല്ലെങ്കില്‍ കറണ്ട് പോകുമായിരുന്നു.... അതും ഞാന്‍ തനിയെ കയറുമ്പോള്‍...
20-25 മിനുറ്റ് അതിനകത് കറണ്ടില്ലതെ കിടന്നു ദൈവത്തെ കാണുകയെന്നതു എന്റെ ഒരു സ്ഥിരം കലാപരിപാടിയായിരുന്നു...
നല്ല വിവരണം... ഞാന്‍ വീണ്ടും ലിഫ്റ്റില്‍ കുടുങ്ങയത് പോലെ തോന്നിയെനിക്ക്.....
പാവം ലിഫ്റ്റ്!!! -:)
sathyathil thaankal enthelum cheytho?
മിസ്റ്റര്‍ ബട്ട്ലര്‍
സാരല്യ,പുറത്തു വന്നല്ലോ..
:-)
:-(
എനിക്കും ലിഫ്റ്റില്‍ കയറുമ്പോള്‍ എപ്പോഴും ഭയമാണ് , ഇതു ഇടക്കുവച്ചു നിന്നു പോയാലോ എന്നു്. ഭാഗ്യം കൊണ്ട് ഇതുവരെ അങ്ങിനെ ഉണ്ടായിട്ടില്ലെങ്കിലും.
സത്യം പറ .. ആ സ്ത്രീ ഗോപകിനെ എന്താ ചെയ്തേ ??
എന്നാലും എനിക്കും പേടിയാ ലിഫ്റ്റില്‍ ആരെങ്കിലും കൂട്ടില്ലാതെ കയറാന്‍ !
ഗോപക്കിന്റെ വിഷമം മനസ്സിലാക്കാം.
അവരും വിചാരിച്ചുകാണും അവിടെക്കിടന്ന് ശ്വാസം മുട്ടി മരിയ്ക്കാനാൺ അവരുടെ തലയിലെഴുത്തെന്ന്
ഭാഗ്യവാന്!!!!!!
പത്രത്തില്‍ പടം വരാതെ രക്ഷപ്പെട്ടല്ലോ....
ടിന്2- എന്നെ മനസ്സിലാക്കിയതില്‍ സന്തോഷം
ഏറനാടന്‍-
പാമ്പ്-
ഫസല്‍-
സ്മിത-
ശ്രീവല്ലഭ്-
സന്ദര്‍ശനത്തിനും
കമന്റിനും
വളരെ നന്ദി...
റ്റൈപിസ്റ്റ്--അനുഭവിക്കാത്തത്ഭാഗ്യം
കാന്താരി-നല്ല റിവേഴ്സ് ഫലിതം
ഭൂമിപുത്രി-അവര്‍ക്ക് ഞാന്‍ പിന്നീട് ചെറിയൊരു ഡൊസ് കൊടുത്തു...ആ സ്ത്രീ ദയനീയമായി പറഞ്ഞു "അതെയ് എനിക്ക് പേടിയായി..അതാ കരഞ്ഞത്!!"
രക്ഷപ്പെട്ടു.:)
ഡോസ് കൊടുത്തതു നന്നായി. എന്തെങ്കിലും ചെയ്തിട്ടാ കരഞ്ഞതെങ്കില്‍ പിന്നെയും വേണ്ടീല്ല. ഹല്ലപിന്നെ.
Enthaaylaum raksha pettallo ..Bhaagyam
:):)
ലിഫ്റ്റില്‍ കുടുങ്ങുന്നതല്ലാ ..
ഇത്തരം സ്ത്രീകളൊടൊപ്പം കുടുങ്ങുന്നതാ കുടുക്കം !
പടി കയറുന്നതാ എല്ലാം കൊണ്ടും ആരോഗ്യത്തിനു നല്ലത്
:)
കാന്താരികുട്ടീ ... ഗോപക് പറയില്ലാ...
അല്ല മാഷേ,അവര്‍ അങ്ങനെ വെറുതെ കരയുമോ?ആവോ ആര്‍ക്കറിയാം,കലികാലം അല്ലാതെന്താ?
ശരിയാണു മാഷേ... വല്ലാത്തൊരു അവസ്ഥ തന്നെ
വല്ലാത്തൊരു അവസ്ഥ,പാവം ലിഫ്റ്റ്.....
സംഭവം കൊള്ളാം , പക്ഷെ റഫര്‍ ചെയ്ത കഥ അത്ര ശരിയായില്ലാ ട്ടോ.അതിന്റെ ഒടുക്കം എന്താ സംഭവിച്ചതെന്ന് ഓര്‍മ്മയുണ്ടോ ?
വിശ്വസിച്ചിരിക്കുന്നു.
:-)
ഒരിക്കല്‍ ഞാനും കുടുങ്ങിയിട്ടുണ്ട് ലിഫ്റ്റില്‍. കൂടെ വേറെയും നാലഞ്ച്പേരുണ്ടായിരുന്നു. ലൈറ്റും എസിയും വര്‍ക്കു ചെയ്യുന്നുണ്ടായിരുന്നു.
കൂട്ടത്തിലൊരാള്‍ വലീയ വിവരമുള്ള ആളായിരുന്നു. പുള്ളി തുടങ്ങി. ലോകത്തിലാദ്യമായി ലിഫ്റ്റില്‍ കുടുങ്ങി മരിച്ചയാള്‍ ആര്? ലോകചരിത്രത്തില്‍ പിന്നീട് അത്തരം സംഭവങ്ങള്‍ എത്രതവണയുണ്ടായിട്ടുണ്ട്? ലിഫ്റ്റ് സ്റ്റക് ആയാല്‍ പുറത്തുവരുന്ന വിഷവാതകത്ത്തിന്റെ പേരെന്ത്? തുടങ്ങിയ ജനറല്‍ നോളജ് ഞങ്ങള്‍ക്ക് പകര്‍ന്ന് തന്നു.
അല്ലെങ്കില്‍ ഇതൊക്കെ ഇവിടെ വിളമ്പുന്നതെന്തിന്? എനിക്കൊരു പോസ്റ്റായിട്ടുകൂടെ, അപ്പോ ശരി.
ഹരീഷ്...
വേണുജി...
സിമി...
കാപ്പില്‍...
മാണിക്യം...
അരുണ്‍...
ശ്രീ
അജീഷ്...
മുസാഫിര്‍...
സ്പന്ദനം...
ജീവി...
എല്ലാ സുഹ്രുത്തുക്കള്‍ക്കും
നന്ദി...സന്തോഷം...
സിമി...സത്യമായിട്ടും...
മാണിക്ക്യം...വളരെ ശരിയാണുകെട്ടൊ...
അരുണ്‍..കുട്ടാ ഇതു വേണൊ?
മുസാഫിര്‍..ശരിയാണു...ആ കഥയിലെ പോലെ സംഭവിച്ചില്ല....ചെറിയ മുറിയില്‍ നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടാനല്ലെ നോക്കുക..മുകുന്ദന്റെ ആകഥ നല്ല ശെയിലി ആണെങ്കിലും എനിക്കത്ര ഇഷ്ടമല്ല...കൊടും ചൂടില്‍ സെക്സ് നടക്കുമൊ? ലിഫ്റ്റില്‍ അകപ്പെടുന്ന സന്ദര്‍ഭമാണ് ഞാന്‍ ഉധേശിച്ചത്...
ഒരിക്കല്‍കൂടി നന്ദി....
ജീവി....ആ ഗീര്വാണക്കാരനു ഒന്നു കൊടുക്കാമായിരുന്നില്ലെ?
മനുഷ്യന് കത്തിനില്ക്കുമ്പോഴാണൊ ഗീര്‍വാണം!!
ലിഫ്റ്റ് സംബന്ധമായ ഒരു സംഭവകഥ ഓര്‍ത്തുപോയി. അത് ഞാന്‍ പറയട്ടേ..?
ദുബായില്‍ താരസംഗമത്തിനെത്തിയ താരങ്ങളെ കാണുവാന്‍ അവര്‍ തങ്ങിയ ഹോട്ടലില്‍ പോയ ഞങ്ങള്‍ കൂട്ടുകാര്‍ക്ക് ഏത് താരങ്ങള്‍ ഏത് ഫ്ലോറിലാണെന്നറിയാതെ രാത്രിനേരം ലിഫ്റ്റില്‍ മേലോട്ടും കീപ്പോട്ടും നീങ്ങികൊണ്ടേയിരുന്നു.
അതിനിടയ്ക്ക് ഏതോ ഫ്ലോറില്‍ നിന്നും നല്ല പരിചിതമുഖങ്ങള്‍ ലിഫിറ്റില്‍ കയറി. സൂക്ഷിച്ചുനോക്കുമ്പോള്‍ ഗായിക രാധികയും മോളും, എംജി രാധാകൃഷ്ണനും വേണുഗോപാലും നാദിര്‍ഷ, മച്ചാന് വര്‍ഗീസ് എന്നിവരോക്കെ ഒന്നിച്ചാണാ ലിഫ്റ്റില്‍ കയറിയത്. ഞങ്ങള്‍ ഇല്ലാസ്ഥലം ഉണ്ടാക്കി ഒതുങ്ങിനിന്ന് വണങ്ങി ബഹുമാനിച്ച് നിന്നപ്പോള്‍ എംജി രാധാകൃഷ്ണന് ചോദിച്ചു:
'അല്ലാ ഈ ലിഫ്റ്റ് മേലോട്ടല്ലേ പോണത്?' (ലിഫ്റ്റ് അപ്പോള്‍ താഴോട്ട് വന്നുകൊണ്ടിരുന്നു)
കൂട്ടത്തിലാരോ വിളിച്ചുകൂവി: 'സാറേ നമ്മളിത്ര ആളുകളില്ലേ ഇതിലിപ്പം, അപ്പോ ഗ്രാവിറ്റിപ്രകാരം ആദ്യം ലിഫ്റ്റ് താഴോട്ട് പോട്ട്!'
'ങ്ഹേ! ആരാ വിറ്റടിച്ചത്?' മൂപ്പര് ഞെട്ടി ഞങ്ങളെ നോക്കി ചോദിച്ചപ്പോള്‍ ഞാന്‍ കിട്ടിയ വേളയില്‍ വെച്ചടിച്ചു:
'അത് ഞമ്മളാ സാറേ!'
'കൊടുകൈ! ഇത്ര ബുദ്ധിയേറി നട്ടം തിരീണവരും ഇവിടെയുണ്ടല്ലേ!' എന്നദ്ധേഹം ഗമന്റി.
ലിഫ്റ്റ് ഞങ്ങള്‍ക്കിറങ്ങേണ്ട ഇടത്തെത്തി വാതില്‍ തുറന്നടഞ്ഞപ്പോള്‍ പിന്നേം വിറ്റ്:
'ആളെറങ്ങണം.. ആളിറങ്ങാനുണ്ടേയ്!!'
നാദിര്‍ഷാ മന്ത്രിക്കുന്നത് കേട്ടു: 'നാളത്തെ പരിപാടിക്ക് ഒരൈറ്റം ഫ്രീയായി കിട്ടീ!'
ഞാന്‍ വരാം പിന്നെ .(ലിഫ്റ്റില്‍ കുടുങ്ങാനല്ല). നാട്ടിലെത്തിയിട്ട് ബന്ധപ്പെടാം. അതെ തീരുന്മാനിച്ചു.
എന്നാലു എന്തെങ്കിലും ചെയ്തൊ?ഹ്ഹും
നല്ല രസമുണ്ടല്ലോ...
സുഹൃത്തെ....
താങ്കളുടെ
അനുഭവകഥ വായിക്കാന്‍...
പക്ഷെ....
ആ പറഞ്ഞത്
മുഴുവനുമങ്ങ് വിശ്വസിക്കണോ...ആവോ..:)
ഇവിടെ ടെക്നോ പാര്‍ക്കിലെ ലിഫ്റ്റ് എന്നും മെയിന്റനന്‍സ് എന്ന് എഴുതി കാണിക്കും . ഒന്നു സ്റ്റക്ക് ആവാന്‍ എത്ര കൊതിച്ചിട്ടുന്ടെന്നോ
ഒന്നും ചെയ്ലില്ലല്ലെ....എന്നാപ്പിന്നെ സാരമില്ല...ഹാവുുുു രക്ഷപെട്ടൂ....
padanilam po
690529
Post a Comment