skip to main |
skip to sidebar
ഞാൻ കമ്പ്യൂട്ടർ പഠിച്ച കഥ:::ടീച്ചറുടേയും.......ഒന്ന്...
വളരെ കാലമായി വിചാരിക്കുന്നു കമ്പ്യൂട്ടർ പഠിക്കണമെന്ന്..."കാലത്തിന്റെ മുഖാക്രുതി മാറ്റിയ ' കമ്പ്യൂട്ടർ പഠിച്ചില്ലെങ്കിൽ മോശമല്ലേ? അൽപ്പം ആധുനികനാകണ്ടേ?...പക്ഷെ " അലക്കൊഴിഞ്ഞ് കാശിക്ക് പോകാൻ നിവൃത്തിയില്ല" എന്നതാണു അവസ്ത..ജോലിത്തിരക്ക് അത്രക്കുണ്ട്....ഞങ്ങളുടെ നാട്ടിലെ ഒരു അലക്കുകാരൻ ഒടുവിൽ കാശിക്കു പോയി..കക്ഷി അലക്കാനുള്ളതെല്ലാം കൂടെ കൊണ്ടു പോയത്രെ!! എന്നിട്ട് അതെല്ലാം അലക്കി കൊണ്ടുവന്നത്രെ!! അങ്ങനെ കാശിക്കും പോയി അലക്കും മുടങ്ങിയില്ല...പറഞ്ഞു കേട്ടതാണു.. അങ്ങനെയിരിക്കെ രാവിലെ പത്രത്തിനോടൊപ്പം ഒരു നോട്ടീസ്...നാട്ടിലെ---2 കിലോമീറ്റർ പോകണം--- പഴയ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റൂട്ടിൽ കമ്പ്യൂട്ടർ ക്ലാസ് ആരംഭിക്കുന്നു..ഒന്നും നോക്കിയില്ലാ,,ഞാൻ നേരെ അങ്ങോട്ട് വിട്ടു...ജങ്ങ്ഷനിലെ തിരക്കിൽ നിന്നു മാറി ഒട്ടും തിരക്കില്ലാത്ത ഒരിടത്ത് ഒരു പഴയ കെട്ടിടം..താഴെ 2കടകൾ..മുകളിലേക്ക്...മരത്തിന്റെ ഗോവണിപ്പടികൾ സൂക്ഷിച്ചു കയറണം..അല്ലെങ്കിൽ താഴെക്കു പോകും..ഒരു പട്ടാളക്കാരനായ എന്റെയൊരു സുഹ്രുത്തിന്റെയാണു ഇൻസ്റ്റിറ്റൂട്ട്.. ഞാൻ മുകളിലെത്തി...ഒരു പഴഞ്ചൻ കെട്ടിടം.. താഴെ .നിറയെ പ്രാവുകൾ കാഷ്ടിച്ചിരിക്കുന്നു...ആദ്യത്തെ മുറിയിൽ അനാഥരായ വൃദ്ധരെപ്പോലെ വിഷാദമഗ്നരായിരിക്കുന്ന കുറെ പഴയ ടൈപ് റൈറ്ററുകൾ..ഒരിക്കലും വരാത്ത ആരെയോ കാത്തിരിക്കുന്നവർ..."ഇവിടെ ആരുമില്ലേ?" ഞാൻ മുരടനക്കി..അടുത്ത മുറിയിൽ നിന്നു ഒരു പെൺകൂട്ടി എത്തി നോക്കി...ഒരു മെലിഞ്ഞപെൺകുട്ടി..വലിയ ചന്തമൊന്നുമില്ല..പക്ഷെ വലിയ ഭംഗിയുള്ള കണ്ണുകൾ..അതാണു ആദ്യം ശ്രദ്ധയിൽ പെടുക... "മാനേജർ എവിടെ?" ഞാൻ ചോദിച്ചു. "ഞാൻ തന്നെയാണ് മാനേജർ", ആ കുട്ടിയുടെ മറുപടി. ഞാൻ വിവരങ്ങൾ ചോദിച്ചു കാര്യങ്ങൾ തീരുമാനിച്ചു. രാവിലെ 7 മുതൽ 8വരെ ക്ലാസ് 3 മാസത്തെ എം എസ് ഓഫീസ് കോഴ്സ്..എന്റെ കൂടെ മറ്റ് സ്റ്റുഡൻസ് പാടില്ല...പരീക്ഷ വേണ്ട.. "ആരാണ് ക്ലാസ് എടുക്കുന്നത്?" ഞാൻ ചോദിച്ചു. "ഞാൻ തന്നെ.."ആ കുട്ടിയുടെ മറുപടി ഡിസംബറിന്റെ ആരംഭം...തണുപ്പ് ആരംഭിച്ചുകഴിഞ്ഞു...ഞാനൊന്ന് കുളിർത്തു..മഞ്ഞുകാലത്തെ കുളിരോലുന്ന പ്രഭാതത്തിൽ ഒറ്റക്ക് ഒരു പെൺകുട്ടിയുടെ അടുത്തിരുന്ന് പഠിക്കുക. അതും ഒരു ഈച്ച പോലുമില്ലാത്ത ഏരിയായിൽ.....എന്തൊക്കെയാണ് സംഭവിക്കുവാൻ പോകുന്നത്?...ഈശ്വരനറിയാം... "എത്ര സ്റ്റുഡൻസ് ഉണ്ട്?" "ആരുമില്ല...ചേട്ടനാണ് ആദ്യത്തെ കമ്പ്യൂട്ടർ സ്റ്റുഡന്റ്.." ഞാൻ വീണ്ടുമൊന്ന് കുളിർത്തു... "ഫീസുമായി നാളെ രാവിലെ 7 മണിക്ക് വന്നോളൂ.." ഞാനപ്പോൾ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമുണ്ട്.....ആ കുട്ടിയുടെ മുഖത്ത് യാതൊരു ഭാവവുമില്ല ...തികച്ചും നിർവ്വികാരം...ഒരു കരിങ്കൽ പ്രതിമ പോലെ....അതൊന്നും ശ്രദ്ധിക്കാതെ ഞാൻ ഉത്സാഹത്തോടെ ഗോവണിപ്പടികൾ ഇറങ്ങി...ഇനി നാളെ....
11 comments:
അപ്പോള്‍ കമ്പ്യൂട്ടര്‍ ക്ലാസിനൊക്കെ പോയിട്ടുണ്ട് അല്ലേ....എന്തായാലും ആ പെണ്‍കുട്ടിയെ ഉപദ്രവിക്കേണ്ടാ....ഓക്കെ....
അപ്പോള്‍ ഒരു സുന്ദരി കൊച്ചിന്റെ അടുത്തൂന്നാ കമ്പ്യൂട്ടര്‍ പഠിച്ചതല്ലേ..ബാക്കി കഥകള്‍ പോരട്ടെ
ഞാന്‍ എം എസ് ഓഫീസിന്റെ ഒരു പുസ്തകോം വാങ്ങി വീട്ടിലിരുന്നു പഠിച്ചു..പഠിക്കാന്‍ പുറത്തു പോകാന്‍ ഉള്ള സമയകുറവ്..പിന്നെ കമ്പ്യൂട്ടര്‍ കൊച്ചു പിള്ളേറ് നമ്മളേ പഠിപ്പിക്കുന്നതില്‍ ഉള്ള അഭിമാന പ്രശ്നം..( ഒന്നും അറിയില്ലേലും എല്ലാം അറിയാം എന്നാണു പണ്ടും ഇപ്പോളും എന്റെ വിചാരം..)ഇങ്ങനെ പല കാര്യങ്ങളാല്‍ വീട്ടില്‍ ഇരുന്നു തന്നെ ഒരു മാതിരി ഒക്കെ കമ്പ്യൂട്ടര്‍ തനിയേപഠിച്ചെടുത്തു..ഡിപാര്‍ട്ട് മെന്റ് വക ട്രെയിനിംഗ് ഈയിടക്കാണു കിട്ടിയത്..ഇപ്പോള്‍ ആണേല്‍ എന്റെ 4 ഇല് പഠിക്കുന്ന മോന് പറയും അമ്മേനെ ഞാന്‍ പഠിപ്പിക്കാം ന്നു..
ഗോപക്കിന്റെ പഠന മാമാങ്കം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു
gopak...R U?
കമ്പ്യൂട്ടര്‍ പഠിച്ചല്ലോ..അതുമതി..
മാതാ,
പിതാ,
ഗുരു,
ദൈവം.
ബാക്കി
നാളെ.
അടുത്ത ഭാഗം വേഗം പോരട്ടെ..
എന്നിട്ട്......?
മുഴുവന്‍ എഴുതി കഴിഞ്ഞിടു അഭിപ്രായം പറയാം
നമ്മുടെ അനൂപിന്റെ ‘സസ്പ്പെൻസ്’പോലെയാണല്ലൊ!
എന്നിട്ട് ......????????
ആ വലിയ കണ്ണുകളുള്ള പെണ്‍കുട്ടിയോട് ഈ പെണ്‍കൊടിയുടെ അന്വേഷണങ്ങള്‍ അറിയിച്ചോളൂ ട്ടോ...
-പെണ്‍കൊടി.
ഇത് ചതി ആയിപ്പോയി.ബാക്കി പോരട്ടേ..
Post a Comment