skip to main |
skip to sidebar
കമ്പ്യൂറ്റർ കഥ.......മൂന്നു..
അങ്ങനെ ഡിസംബറിലെ മഞ്ഞു മൂടിയ ഒരു പ്രഭാതത്തിൽ ക്ലാസ് ആരംഭികുന്നു..ആദ്യം മൗസ് ബാലൻസ്...ഒരു മണിക്കൂർ കൊണ്ട് ഞാനത് പഠിച്ചു...പിന്നെ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ ടീച്ചറെ നോക്കി...ടീച്ചർ എന്നെ ഉണ്ടക്കണ്ണുകളുമായി സാകൂതം നോക്കിയിരിക്കുകയാണ്...ഒരു ലൈനിന്റെ മണം വരുന്നപോലെ എനിക്ക് തോന്നി.."ഉം.എന്താ" എന്നു ഞാൻ കണ്ണുകൾ കൊണ്ട് ചോദിച്ചു...ടീച്ചർ പറഞ്ഞു.."സാധാരണ 10 മിനിറ്റിൽ കൂടുതൽ വേണ്ടാ മൗസ് ബാലൻസീന്...ഇത് ചേട്ടൻ ഒരു മണിക്കൂറെടെത്തു..ഇക്കണക്കിന് കോഴ്സ് തീരാൻ എത്ര നാൾ എടുക്കുമെന്നു ആലോചികുകയായിരുന്നു ഞാൻ.." ഒാഹൊ..അപ്പൊൾ നോട്ടതിന്റെ അർത്ഥം അതായിരുന്നോ?....ഞാനും ടീച്ചറും തമ്മിൽ പഠനഗുസ്തി ഇവിടെ ആരംഭിക്കുന്നു... ഞാൻ എന്തൊ തമാശ പറഞ്ഞു....ടീച്ചറുടെ മറുപടി ഇങ്ങനെയായിരുന്നു "ചേട്ടൊ...പഠിക്കുന്ന നേരത്ത് തമാശയൊന്നും വെണ്ട..ചേട്ടന് പ്രായം കുറെയായില്ലേ?ഭാര്യയും മക്കളുമൊക്കെയില്ലേ? മൂരിശ്രംഗാരമൊന്നുമെ എന്റെയടുത്തു വെണ്ടാ കെട്ടൊ..." ഇതു ഒരു നടയ്ക്ക് പോകൂല്യാ എന്നെനിക്ക് മനസ്സിലായി...അല്ലെങ്കിലും എനിക്കിത് വേണം...ഈ വയസ്സുകാലത്ത് ഒരു സൊാക്കടെ!!അതും ഭാര്യയൊട് നുണയും പറഞ്ഞുകൊണ്ട് ഇറങ്ങിയിരിക്കുന്നു..അപ്പൊൾ ഇതൊക്കെ കിട്ടണ്ടെ? പിന്നെ ഞാനൊർത്തു ...ഇതൊക്കെ നമുക്കൊരു വിഷയമാണോ? കൊക്കെത്ര കുളം കണ്ടൂ...... പിന്നെ ഞങ്ങൾ തമ്മിൽ പൊരിഞ്ഞ വഴക്കാണ് ദിവസവും...എന്നും ആദ്യം തലേന്നു പഠിപ്പിച്ചത് ചെയ്തു കാണിക്കണം എനിക്കുണ്ടൊ കിട്ടുന്നു.. .ടീച്ചർ അസ്സൽ ചീത്ത പിണക്കം..ഞാൻ പറയും"ഞാനൊരു ഉദ്യോഗസ്തനാണ്..എന്നൊട് മര്യാദരൂപത്തിൽ പെരുമാറണം" എന്നു "ആരായാലും വെണ്ടില്ല താങ്കൾ എനിക്കൊരു സ്റ്റുഡന്റ് മാത്രമാണ്..ക്രുത്യമായി പഠിക്കണമെന്നു എനിക്ക് നിർബന്ധമാണ്" എന്നു എനിക് ദേഷ്യം വരാതിരിക്കുമോ? എന്റെ അദ്യാപകരിൽനിന്ന്പോലും എനിക്ക് സ്നേഹ ബഹുമാനങ്ങൾ ലഭിച്ചിട്ടെയുള്ളൂ...നിരവധി കുട്ടികളെ ഞാൻ പഠിപ്പിച്ചു ജയിപ്പിച്ചിട്ടുണ്ട്...എന്നിട്ടിപ്പോൾ ഒരു ഞളുന്ത്[ചെറിയ] പെണ്ണു എന്നെ ചീത്ത പറയുന്നു..എനിക്കു സഹിക്കുമോ? ചേട്ടൻ ഒരു മരമണ്ടൻ കുട്ടിയാണെന്ന് ടീച്ചർ തനിക്ക് പഠിപ്പിക്കൻ അറിയില്ലെന്നു ഞാൻ...അങ്ങനെ ഗുസ്തിയുമായി ഞങ്ങൾ കീരിയും പാമ്പുമായി പഠനം തുടർന്നു.. ദോഷം പറയരുതല്ലോ..ടീച്ചർ പഠിപ്പിക്കുന്നത് ഞാൻ മൂന്നു ദിവസമെങ്കിലും എടുക്കും ചെയ്തു കാണിക്കാൻ അപ്പോഴെക്കും ആ കുട്ടി സഹികെട്ട് "മതി അടുത്ത ലെസ്സൻ എടുക്കാം "എന്നു പറയും അങ്ങനെ കാര്യങ്ങൾ നീങ്ങുന സമയത്താണ് എന്റെ സ്കൂട്ടർ ദിവസവും രാവിലെ ഇൻസ്റ്റിറ്റൂട്ടിനു മുൻപിൽ ഇരിക്കുന്ന കണ്ട് എന്റെ ഒരു കസ്സിൻ സ്പൈ ചമയുന്നത് ..ടീയാൻ ദിവസവും രാവിലേയുള്ള ഈവനിംഗ് വാക്കിനിടയിലാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്...കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ അസൂയാലുവായ കക്ഷി ഇക്കാര്യം എന്റെ ഭാര്യയുടെ ചെവിയിൽ എത്തിക്കുന്നു..ഒരു ദിവസം വൈകീട്ട് വന്നപ്പൊൾ ഭാര്യ കലി തുള്ളി നിൽക്കുന്നു..എന്തൊ കുഴപ്പമുണ്ടെന്നു മനസ്സിലായി...എന്തായാലും വരട്ടെ നോക്കാം എന്നു ഞാൻ വിചാരിച്ചു ഞാൻ ടി വിക്കു മുന്നിൽ തപസ്സ് ആരംഭിച്ചു..... [സത്യമായിട്ടും അടുത്ത തവണയോടെ തീർത്തേക്കാം...]
9 comments:
ok..nadakkatte
‘രാവിലേയുള്ള ഈവനിംഗ് വാക്കിനിടയിലാണ്‘
തെറ്റിയതണോ അതോ മന:പൂര്‍വമോ??
തുരട്ടെ..........
പാവം ടീച്ചറുകുട്ടി!
അടുത്ത ലക്കത്തിൽ നിർത്തുമല്ലോ അല്ലേ?
മച്ചാ നിര്‍ത്തേണ്ട്,കിടക്കട്ടേ ഇടയ്ക്കിടയ്ക്ക് വായിക്കാമല്ലോ
ഞാന്‍ ഒരു മാഷല്ലെങ്കിലും പറയാം.. മൂന്നാമത്തേത് ഒന്നാമത് വായിച്ചു ഇനി രണ്ടും ഒന്നും വായിക്കാം. അടുത്തതിനായി കാക്കുന്നു. കിട്ടിയോ മിഠായി : )
ശോ! എന്നിട്ടെന്തായി .... ഭാര്യയില്‍ നിന്നും കിട്ടാനുള്ളത് കിട്ടിയോ ? അതോ കിട്ടിയതു പലിശ ചേര്‍ത്തു തിരിച്ചു കൊടുത്തോ ?
ശോ! എന്നിട്ടെന്തായി .... ഭാര്യയില്‍ നിന്നും കിട്ടാനുള്ളത് കിട്ടിയോ ? അതോ കിട്ടിയതു പലിശ ചേര്‍ത്തു തിരിച്ചു കൊടുത്തോ ?
ഞാൻ പറഞ്ഞൂല്ലൊ അനുഭവിക്കുംന്ന്. അപ്പൊ ഏതാണ്ട് അതിനടുത്തെത്താറായി. എനിക്ക് ത്രില്ല് ആയീട്ടൊ.വേഗം പോരട്ടെ അടുത്ത ഇടിലക്കം
ഹ ഹ ഹ അപ്പോള്‍ പുറത്ത് പാള വെച്ചു കെട്ടിക്കൊണ്ടാണോ കമ്പ്യൂട്ടര്‍ പഠനമ്ം കഴിഞ്ഞ് വീട്ടീ പോയത്..ഹോ ! ഭാര്യ ഗോപകിനെ ഇടിക്കുന്ന ആ മണോഹര രംഗം മനസ്സില്‍ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു രസം..അടുത്ത പോസ്റ്റ് നാളെ തന്നെ ആയിക്കോട്ടേ !! വെച്ചു താമസിപ്പിക്കണ്ടാ!!
Post a Comment