Thursday, October 23, 2008

കമ്പ്യൂട്ടർ .....തീർന്നു....


ഞാനും ഭാര്യയുമായുള്ള സംവാദം....
.
ഓഹൊ...അപ്പൊൾ രാവിലെ ഒരുങ്ങി പോകുന്നത്‌ കമ്പ്യൂട്ടർ പഠിക്കാനാണല്ലേ!
അതെ!
ആരാ പഠിപ്പിക്കുന്നത്‌?
ടീച്ചർ
എത്ര വയസ്സുണ്ട്‌? ...
മണ്ടീ...സ്ത്രീകൾ വയസ്സ്‌ പറയുമോ?
ഒരു പെൺകുട്ടി ആണെന്ന് കേട്ടല്ലോ!
അതെ..
വെറുതെയല്ലാ ചാടിപ്പുറപ്പെട്ടത്‌..ആട്ടെ..എന്താ ഉദ്ദേശം..?

ഇതിനുത്തരം ഞാൻ നേരത്തെ കണ്ടുവച്ചിട്ടുണ്ടായിരുന്നു...

അതെയ്‌.. ഒരു കേന്ദ്ര ഗവ: സ്ഥാപനത്തിൽ ഡെപ്യൂട്ടേഷന്‌ അപേക്ഷ അയച്ചിട്ടുണ്ട്‌...ഇന്റർവ്യൂ ഉണ്ടാകും...ഒരു ചോദ്യം കമ്പ്യൂട്ടർ അറിയാമോ എന്നായിരിക്കും...ഇല്ല എന്നു പറഞ്ഞാൽ അതോടെ ഔട്ട്‌ ആകും...അതല്ലേ ഞാൻ തിരക്കു പിടിച്ച്‌ പഠിക്കാൻ പോകുന്നത്‌?...ഇപ്പോൾ മനസ്സിലായോ?

സംഭവം സത്യം ആയിരുന്നു.. ഏതായാലും അതിൽ ഭാര്യ വീണു

എന്ത്‌? ഏത്‌? എവിടെ? അതുകൊണ്ട്‌ എന്താ കാര്യം ...എന്നൊക്കെയായി ടീയാൾ

ഞാൻ വിശദീകരിച്ചു.. കേന്ദ്രസർവ്വീസിൽ പോയാൽ 1500 രൂപകൂടുതൽ കിട്ടും എന്നു കേട്ടതോടെ അവൾ നിലം പരിശായി
കാരണമുണ്ട്‌....അവൾ അറുപിശുക്കിയാണ്‌...
അപ്പൊൾ പിന്നെ സമ്മതിക്കുമെന്ന് എനിക്കുറപ്പല്ലേ?
ഞാനിതൊരു കുറ്റമായിട്ടല്ല പറയുന്നത്‌..
ഞാനൽപ്പം ലാവിഷ്‌ ആണ്‌...ഭാര്യപിശുക്കിയായതുകൊണ്ട്‌ ഗുണമുണ്ട്‌....കുടുംബബജറ്റ്‌ ബാലൻസിംഗ്‌ ആണ്‌...

അങ്ങനെ ഭാര്യ ഒകെ...

ഈഭാര്യമാരൊക്കെ തനി പാവങ്ങളാണെന്നെ...പക്ഷെ അവരുടെ ദൗർബല്യങ്ങൾ അറിഞ്ഞ്നംബർ പ്രയോഗിക്കണം..എന്നാലേ രക്ഷയുള്ളൂ...

എന്റമ്മോ..ഇനി ഇതിനു് എന്തെല്ലാം കേൾക്കേണ്ടിവരുമോ ആവോ...

അങ്ങനെ വഴക്കിട്ട്‌ വഴക്കിട്ട്‌ 6 മാസം കഴിഞ്ഞപ്പോൾ കോഴ്സ്‌ ഒരുവിധം പഠിച്ചു എന്നു വരുത്തി ...അവസാനിപ്പിച്ചു....

ഇതുപോലോരു മണ്ടൻ കുട്ടിയെ ഞാൻ പഠിപ്പിച്ചിട്ടില്ല....എന്നൊരു സർട്ടിഫിക്കറ്റും ടീച്ചർ എനിക്ക്‌ തന്നു.

മറ്റൊരു കുട്ടി എന്നൊട്‌ പറഞ്ഞു
ചേട്ടാ...ഇതവൾ എല്ലാവരൊടും പറയുന്നതാ...2കുട്ടികൾ അവളുടെ ചീത്ത സഹിക്കവയ്യാതെ ക്ലാസ്‌ നിർത്തിപ്പോയി..അവൾക്ക്‌ ഭയങ്കര ജാടയല്ലേ!

ഏതായാലും എന്റെ പകുതി പ്രായമുള്ള ഒരു പെൺകുട്ടിയുടെ ചീത്ത കേട്ടാണെങ്കിലും ഒരു വിദ്യാർത്ഥിയായി മാറിയ ആകാലഘട്ടം സുഖകരമായ പഴയ ആ കലാലയജീവിതത്തിന്റെ ഒ‍ാർമ്മകളിലേക്ക്‌ ഒരു തിരിച്ചു പോക്കായിരുന്നു..

ഇങ്ങനെയാണെങ്കിലും കുറച്ചു കഴിഞ്ഞ്‌ ഞങ്ങൾ കൊമ്പ്ലിമന്റ്സ്‌ ആയി....എഴേമുക്കാൽ വരെ ബഹളം....അതായത്‌ പഠിത്തം....പിന്നെ അൽപ്പം ചാറ്റിംഗ്‌....

ആ കുട്ടിയുടെ കഥ കുറെശ്ശെ അറിഞ്ഞു...രോഗിയായ അച്ചൻ..കൂലിപണിക്കാരിയായ അമ്മ എംകൊമിനു് ആ കുട്ടി പ്രൈവറ്റായി പഠിക്കുന്നു...ഒപ്പം കമ്പ്യൂട്ടറും.. ഇൻസ്റ്റിറ്റൂട്ടിൽ നിന്നു കിട്ടുന്ന ശമ്പളം കൊണ്ട്‌ ആണ്‌ പഠിത്തം....
പൈസയില്ലെന്നറിഞ്ഞ്‌ എംകൊമിന്റെ കുറെപുസ്തകങ്ങൾ ഞാൻ വാങ്ങിക്കൊടുത്തു....വളരെ കഷ്ടപ്പെട്ട്‌ പഠിക്കുന്ന ആകുട്ടിയോട്‌ എനിക്കൽപ്പം ബഹുമാനം തോന്നി....അൽപ്പം അഹംകാരിയാണെങ്കിലും.....

ഞാൻ കവിത എഴുതുമെന്നറിഞ്ഞ്‌ ഒരു ദിവസം
"ഇപ്പോഴൊരുകവിത എഴുതാമോ" എന്നെന്നോടൂ ചോദിച്ചു
ഞാൻ ഇതെന്തൊരു ചോദ്യം എന്ന മട്ടിൽ ആ കുട്ടിയുടെ വലിയ കണ്ണുകളിലേക്ക്‌ നോക്കി ഇരുന്നു....
പുറത്തപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു....
ഡിസംബറിൽ എവിടെ മഴ എന്നു ചോദിക്കരുത്‌...
കാരണം അപ്പോഴേക്കും മെയ്‌ ആയി മാഷെ!.
.നല്ല വേനൽമഴ....
ആ ഉണ്ടക്കണ്ണുകളിലേക്ക്‌ നോക്കിയിരുന്നപ്പോൾ ആദ്യത്തെ വരികൾ പെയ്തിറങ്ങി..

നിന്റെ കണ്ണുകളുടെ
ഉൾക്കാടുകളിൽ മഴ...

ഈ കവിത ഞാൻ "കുംകുമപ്പാടത്തിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌..
ഒന്നുകൂടി നോക്കിയാലും

മാത്രമല്ല അറ്റ്ലസ്‌--കൈരളി സാഹിത്യമൽസരം--2005ൽ.....

സാക്ഷാൽ ശ്രീ. അറ്റ്ലസ്‌ രാമചന്ദ്രൻ സ്പോൺസർ ചെയ്യുന്ന പരിപാടി....

കവിതക്ക്‌ പ്രോൽസാഹന സമ്മാനവും ലഭിച്ചു....
പൊങ്ങച്ചമായി കാണരുതേ.....മേധാ ബൂക്സ്‌, കോഴിക്കോട്‌ ഇത്‌ സമാഹാരമാക്കിയിട്ടുണ്ട്‌...

ഉപസംഹാരം...

ആ കുട്ടി അഛനെ മണ്ടൻ എന്നാണ്‌ വിളിക്കുന്നത്‌
എന്ന് ഞാൻ മക്കളോ വിഷമം നടിച്ച്‌ പറഞ്ഞു...
ഭാര്യ പൊട്ടിച്ചിരിച്ചു...

ഹാവു, എനിക്ക്‌ സമാധാനമായി.....ആ കുട്ടിയോടുള്ള കിരുകിരിപ്പ്‌ ഒക്കെ പോയി എനിക്ക്‌...നല്ല വിവരമുള്ള കുട്ടി... നിങ്ങളെപ്പറ്റി എനിക്ക്‌ ശേഷം മറ്റൊരു സ്ത്രീ കൂടി സത്യം മനസ്സിലാക്കിയല്ലോ!! അവളെ വിളിച്ചൊന്ന് അഭിനന്ദിക്കണം...

വിഷമിച്ച്‌ നിന്ന എന്നെ മോൾ സമാധാനിപ്പിച്ചു...
അഛാ..അഛനും വരും ഒരു നല്ല കാലം
മകന്റെ കമന്റ്‌....
every dog has his own day..
അവന്റെ ചെവി ഞാൻ അപ്പോൾ തന്നെ പൊന്നാക്കി കൊടുത്തു...

സമാപ്തം...നന്ദി...നമസ്കാരം.....

18 comments:

thumpy kutty said...
This comment has been removed by the author.
thumpy kutty said...

adipoli...

ഹരീഷ് തൊടുപുഴ said...

കൊള്ളാം ചേട്ടാ; നല്ല ഓര്‍മ്മകള്‍......

ചാണക്യന്‍ said...

ഇയാള് ആള് മോശല്യാ ട്ടോ..

അനില്‍@ബ്ലോഗ് // anil said...

അങ്ങിനെ കമ്പ്യൂട്ടര്‍ ജ്ഞാനിയായി, ബ്ലോഗ്ഗറുമായി !!

ശ്രീ said...

അന്ന് കമ്പ്യൂട്ടര്‍ പഠനത്തിനു പോയതു കാരണം ഇപ്പോള്‍ ബ്ലോഗിങ്ങിനു സഹായമായില്ലേ?
:)

Rejeesh Sanathanan said...

അപ്പോള്‍ എനിക്കുമൊരു സംശയം.കമ്പ്യൂട്ടര്‍ പഠിക്കാന്‍ തന്നെയല്ലേ പോയത്

ജിജ സുബ്രഹ്മണ്യൻ said...

അങ്ങനെ കമ്പ്യൂട്ടര്‍ പഠിച്ച് നാലു പേരറിയുന്ന നല്ലൊരു ബ്ലോഗ്ഗര്‍ ആയില്ലേ..

എന്നാലും ഭാര്യയെ കുറ്റം പറഞ്ഞത് എനിക്ക് തീരെ പിടിച്ചില്ലാ ട്ടോ ങ്ഹും !

അരുണ്‍ കരിമുട്ടം said...

അപ്പം ഇതാണു കഥ അല്ലേ?കൊളളാം

അരുണ്‍ കരിമുട്ടം said...

അപ്പം ഇതാണു കഥ അല്ലേ?കൊളളാം

നരിക്കുന്നൻ said...

അപ്പോൾ അങ്ങനെയാണ് ബ്ലോഗ്ഗറായത്. ശ്ശി പിടിച്ചു.

siva // ശിവ said...

നല്ല ക്ലൈമാക്സ്...നൈസ്...

Jayasree Lakshmy Kumar said...

അപ്പൊ അങ്ങിനെയാണാ മഴ പെയ്തത്!!

കിഷോർ‍:Kishor said...

ഹഹ .. കൊള്ളാം

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്.
ഇഷ്ടമായി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്.
ഇഷ്ടമായി.

ഗീത said...

അപ്പോളീ ഭര്‍ത്താക്കന്മാര്‍ പറയുന്നതൊന്നും മുഖവിലയ്ക്കെടുത്തുകൂടെന്നു മനസ്സിലായി.

അടുത്ത ബ്ലോഗ്ഗേര്‍സ് മീറ്റിനു ഭാര്യയേയും കൂട്ടി വരണേ. എനിക്കൊന്നു പരിചയപ്പെടണം.

ഗീത said...

മുന്‍‌പുള്ളതും വായിച്ചു കേട്ടോ. നേരത്തേ പറയാന്‍ വിട്ടുപോയി. ആ കവിത പണ്ടേ വായിച്ചിരുന്നു.