Friday, April 3, 2009

മദനിയെ തള്ളണൊ കൊള്ളണൊ?

മദനിയോട്‌ എനിക്ക്‌ ദ്വേഷ്യമായിരുന്നു...ഐ സ്‌ സ്‌ ഉം...തീപ്പൊരി തിവ്രവാദപ്രസങ്ങഗളും...
പക്ഷെ കോയമ്പത്തൂർ ജയിലിൽ നിന്നും ഇറങ്ങി മദനി നട്ത്തിയ ഹ്രുദയസ്പർശിയായ പ്രസംഗം കേട്ടിരിക്കെ എന്റെ മനസ്സ്‌ അലിഞ്ഞു..
ഒരു മനുഷ്യന്റെ മാനസ്സികപരിവർത്തനത്തിന്റെ വ്യഥ അതിൽ നിറഞ്ഞു നിന്നിരുന്നു...

കേരളരാഷ്ട്രിയം മദനിക്കു ചുറ്റും നീന്നു നിറഞ്ഞാടുമ്പൊൾ
മദനി ഇപ്പോൾ കേരള പര്യടനം ആരംഭിക്കുമ്പോൾ
എന്റെ സംശയം ഇങ്ങനെയാൺ...

മദനി പറയുന്നത്‌ നാം തള്ളണോ കൊള്ളണൊ?

8 comments:

പാഞ്ഞിരപാടം............ said...

അറിഞ്ഞില്ലെ തീപ്പൊരി പ്രസഗം എല്ലാം മാറ്റി , ആളു പിണരായിയുടെ അടുത്തു കുംബസാരിച്ചു, പാപങ്ങള്‍ എല്ലാം ഏറ്റു പറഞ്ഞു, ഇപ്പൊ ക്ലീന്‍... ഇസ്രായേല്‍ കനിഞാല്‍, പണ്ട് പറഞ്ഞതെല്ലാംവിഴുങ്ങാന്‍ കഴിഞ്ഞാല്‍....

അല്ലാതെ അങ്ഹ് കാഷ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദിയു മായി ഒരു ബന്ദവുമില്ല, സത്യം.. ഞാന്‍ ഇപ്പൊ ഡീസന്റാ.. മൊത്തെത്തില്‍ ഇലക്ഷന്‍ നടക്കുന്നതു പാലസ്തീനില്‍ ആണോ എന്നു സംശയം.

ലാവ്ലിന്‍ കള്ളന്റെം ,അച്ചു മാമാ - പിണറായി അടിയുടെയും കാര്യം എല്ലാം ജനങ്ങള്‍ മറന്നാല്‍ !! ഓ രക്ഷപ്പെട്ടു, പിണറായി എങ്ങാനും പ്രധാനമന്ത്രി ആയാല്‍ , ലാവലിന്റെ ഒപ്പം ഞമ്മളും രക്ഷപ്പെടും.കിട്ടിയാല്‍ ഊട്ടി, അല്ലെല്‍ ചട്ടി..

ജനങ്ങളെ ബാധിക്കുന്ന പ്രസ്നങ്ങള്‍, ഭരണത്തിലെ കെടു കാര്യസ്തത, വിലക്കയറ്റാം , അഴിമതി എന്നിവ എല്ലാം ഔട്ട്.... ഇപ്പൊ പ്രസ്നം ശശി ആരാ? തൊമാസു ഷാരൊണിനോട് എന്തു പറഞ്ഞു എന്നു മാത്രം.അതു മാത്രം ,,
എന്നാ ഞാന്‍ പോകട്ടെ അങ്ങു കാസര്‍കോട് എത്തെണ്ടതാ... പിണറായി കാത്തിരിക്കും...

Anonymous said...

പ്രസംഗിച്ച് ആളെക്കൂട്ടാൻ മദനിക്ക് ഒരു പ്രത്യേക കഴിവാണുള്ളത്. വർഗ്ഗീയത വേണ്ടപ്പോൾ അതും, രക്ഷപെടാനായി ഇതും..

പോരാളി said...

പാഞ്ഞിരപാടമേ, എന്‍ ഡി എഫ് ശുദ്ധ പാവങ്ങളാണല്ലേ. നിരപാധികളെ കൊന്നൊടുക്കാന്‍ കോപ്പ് കൂട്ടുന്ന ആര്‍ എസ്സ് എസ്സിന്റെ തനിപ്പകര്‍പ്പായ എന്‍ ഡി എഫുകാര്‍ നിങ്ങള്‍‌ക്ക് ഉറ്റ ചങ്ങാതിമാര്‍. അവര്‍ വിശുദ്ധ മാലാഖാമാരല്ലോ. കോടതി നിരപരാധിയെന്ന് വിധിക്കുകയും തീവ്ര നിലപാടുകളില്‍ നിന്ന് വ്യതിചലിച്ച് മതേതര ചേരിയോടൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്ന മദനി കൊടും ഭീകരന്‍ തന്നെ. നിഷ്പക്ഷ മതികള്‍ വിലയിരുത്തിക്കൊള്ളും ഇതൊക്കെ. കാത്തിരുന്നു കൊള്ളുക.

തെരെഞ്ഞെടുപ്പ് ഫലസ്തീനില്‍ ആവണമെന്നില്ല. സാമ്രാജ്യത്യ ശക്തികളോടൊന്നിച്ച് കൈ കോര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നു കേരള ജനത പലപ്പോഴും തെളിയിച്ചിട്ടുള്ളത് തന്നെയാണ്. അധിനിവേശ ശക്തികള്‍ക്കെതിരെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളുടെ ധീരസ്മരണകള്‍ അയവിറക്കുന്ന ഈ നാട് സാമ്രാജ്യത്വത്തിനു ദാസ്യവേല ചെയ്യുന്നവര്‍ക്ക് അര്‍ഹമായത് കൊടുക്കുക തന്നെ ചെയ്യൂം.

Unknown said...

madaniyekkal valiya kallananmaar ulla ie lokath oru madaniye enthinu thalli parayanam

അനില്‍@ബ്ലോഗ് // anil said...

9 വര്‍ഷത്തെ ജയില്‍ വാസം നല്‍കിയ പാഠങ്ങളുണ്ടാവില്ലെ?
അല്പ സ്വല്പം സ്വജന സ്നേഹമൊക്കെ ഇല്ലെങ്കില്‍ നമ്മളൊക്കെ ആരാകും !!

ഈഴവന്മാര്‍ കൂടുതലുള്ളിടത്ത് ഈഴവര്‍, ലത്തീന്‍ കത്തോലിക്കരുള്ളിടത്ത് ലത്തീന്‍ കത്തോലിക്കന്‍ ഇങ്ങനെ തരാതരം പോലെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് വര്‍ഗ്ഗീയത അല്ലായിരിക്കും?
:)

Anonymous said...

ദേശാഭിമാനി മാത്രം വായിക്കുക..... തന്ത്രം മനസ്സിലാക്കുക....
മദനിയെ കുറിച്ചു പറഞ്ഞാല്‍ തീവ്രവാദി ഗ്രൂപ്പായ എന് ഡി എഫി നെ തെറി പറയുക. ഇസ്രയേല്‍ ബന്ധം നാഴിക്കു നാല്‍പതുവട്ടം പറയുക.....

കേരളത്തിലെ പ്രശ്നങ്ങളെ കുറിച്ച്മാതം മിണ്ടരുതു....

ഇസ്രായേലെ ഇതിലെ...... ഞങ്ങളെ രക്ഷിക്കൂ..........

ബഷീർ said...

എന്തെങ്കിലും പറയുക എന്നല്ലാതെ ...

ഒരാളുടെ വർത്തമാന കാല നിലപാടുകളാണു വിലയിരുത്തപ്പേടേണ്ടത്.
നിലവിൽ വർഗീയത വളർത്തുന്ന് എൻ.ഡി.എഫ് പോലുള്ള സംഘടനകളുമായി കൂട്ടുകൂടുന്നവർക്ക് മ അദ നിയെ പറയാൻ അർഹതയില്ല.

കാര്യം കാണാൻ രാജ്യം വിൽക്കുന്ന രീതിയാണു ഇന്ന് കോൺഗ്രസിനുള്ളത്.

പിന്നെ .ഞാൻ ഒരു പാർട്ടിയുടെയും ആളല്ല.
മ അ ദനിയുടെ ആളുമല്ല.

പാഞ്ഞിരപാടം............ said...

വര്‍ത്തമാന നിലപാടുകളില്‍ ഒരു മാറ്റവും കേരള സമൂഹത്തിനു കാണാന്‍ കഴിയുന്നില്ല.ദിനംതോറും പുറത്തു വരുന്ന പത്ര റിപ്പോറ്ട്ട് മാത്രം മതി അതിനു തെളിവു. ഇനി അതും സാമ്രാജ്യത്വ ഇസ്രയേലി ശക്തികളുടെ ഇടപെടല്‍ മൂലമാണെന്നുള്ള സീ പി എം മണ്ടന്‍വാദഗദി അവര്‍ തന്നെ സ്വയം അംഗീകരിചാല്‍, നമ്മുടെ മുഖ്യനും സീ പി ഐ യും ആര്‍ എസ് പി യും പറയുന്നതു ശരിയല്ലെന്നു വരണം. ഇനി ആവരേയും വിസ്വസിക്കാന്‍ കൊള്ളീല്ലെങ്കില്‍ സ്വയം ഒന്നു മനസ്സിരുത്തി ചിന്തിക്കൂ. തീവ്രവാദികള്‍ ക്കു വേണ്ടി ഇത്ര മാത്രം കളവു ചെയ്ത ഒരാള്‍ നമ്മുടെ ഭരിക്കുന്ന പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നെങ്കില്‍ അതിലെന്തെങ്കില് ഉണ്ടാവില്ലെ? അതൊ അതും വെറുതെയൊ?