യേശുദാസ് അങ്ങിനെ പറയാമോ?
താൻ"പത്തിരുപത് വർഷമായി വോട്ട് ചെയ്യാറില്ല"
എന്ന് ഗാനഗന്ധർവൻ യേശുദാസ് പറഞ്ഞു...
മലയാള മനോരമയിലെ വാർത്ത..
ഫോർട്ട് കൊച്ചിയിൽ വച്ചാണു അദ്ദേഹം അങ്ങനെ പറഞ്ഞത്...
എല്ലാവരും വോട്ട് ചെയ്യണമെന്നാണു ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെടുന്നത്..
കഴിഞ്ഞ ഇലക്ഷനിൽ നിരവധി സൂപ്പർതാരങ്ങൾ ടിവിയിൽ വന്നു വോട്ട് ചെയ്യാൻ ജനങ്ങളൊട് ആവശ്യപ്പെടുകയുണ്ടായി..
എന്നാൽ അവരൊന്നും തന്നെ വോട്ട് ചെയ്തില്ല എന്നു പിന്നീട് വെളിപ്പെടുകയുണ്ടായി...
മലയാളികൾ ഒന്നാകെ ആരാധിക്കുന്ന യേശുദാസിന്റെ ഈ പ്രസ്താവന ജനംഗളെ തെറ്റായി സ്വാധീനിക്കില്ലേ?
എന്തു പറയുന്നു?
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my...
11 years ago
17 comments:
ആര്‍ക്കാ.. എന്തിനാ വോട്ട് ചെയ്യേണ്ടതു...
ജനാധിപത്യം എന്ന ഊതിവീര്‍പ്പിച്ച ബലൂണ്‍ ചാനലുകളില്‍ മദനിയായും , ലാവ്ലിന്‍ ആയും . ഇസ്രായീല്‍ ചാരനായും (തരൂറ്‍) കറങ്ങുന്നതു കണ്ടില്ലെ ...
ഇത്രയേ ഉള്ളൂ ഇന്ദ്യന്‍ ജനാധിപത്യം...
വിലയേറിയതെന്ന് പറയപ്പെടുന്ന വോട്ടു നേടാന്‍ അര്‍ഹരായവര്‍ എത്ര പേരുണ്ട്? തമ്മില്‍ ഭേദം തൊമ്മനെന്നു പറഞ്ഞാലും അങ്ങിനെ ഭേദമെന്നു പറയാന്‍ പറ്റിയ തൊമ്മന്മാര്‍ പോലും എത്ര പേരുണ്ടാകും.
പ്രശസ്തരായവര്‍ പലരും തുറന്നു പറയാന്‍ മടിക്കുമ്പോള്‍,യേശുദാസ് പ്രകടിപ്പിച്ചത് അനുദിനം ജീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരത്തിനെതിരെയുള്ള വികാരമാണ്.
സുഹൃത്തെ,
എന്തുകൊണ്ട് വോട്ട് ചെയ്യുന്നില്ല എന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയിരുന്നു....
പത്തിരുപത് വര്‍ഷം മുന്‍പ് ഒരു തെരഞ്ഞെടുപ്പിന് ചെന്നൈയില്‍ യേശുദാസ് വോട്ടു ചെയ്യാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ വോട്ട് മറ്റാരൊ ചെയ്തു കഴിഞ്ഞു എന്ന മറുപടിയാണ് അവിടത്തെ പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കിയത്.!!!!!
യേശുദാസിന്റെ വോട്ട് പോലും കള്ളവോട്ടായി ചെയ്തിരിക്കുന്നു....
ആ സംഭവത്തിനു ശേഷമാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ എത്താത്തത്.
who bothers to check validity of the person? when TNS tried to make a id card for all..what happend to that?
I do remeber, I got a id card with a grandma's photos in it. I could not vote with tat card :)
അതില്‍ തെറ്റ് എന്താണ് ഉള്ളത്? വോട്ട് നേടാന്‍ അര്‍ഹതയുണ്ട് എന്നു തോന്നുന്നവര്‍ക്കു മാത്രം വോട്ടു ചെതാല്‍ പോരേ?
ഇനി ആര്‍ക്കു ചെയ്താലും അവര്‍ ഇവിടെ എന്ത് ചെയ്യാനാണ്?
കാര്യമൊക്കെ ശരിതന്നെ എങ്കിലും ജനാധിപത്യത്തിലുള്ള വിശ്വാസം നമുക്കു നഷ്ടപ്പെടാന്‍പാടില്ല. വോട്ടുചെയ്യുന്നില്ല എന്ന് എല്ലാവരും തീരുമാനിച്ചാല്‍ പിന്നെന്തു ജനാധിപത്യം? എന്തൊക്കെ ചെയ്താലും ചെയ്തില്ലെങ്കിലും ഇന്ത്യയെന്ന ഒരു മഹാരാഷ്ട്രം ഇവിടെയിങ്ങനെ തലയുയര്‍ത്തിനില്‍ക്കുന്നത് ആ ജനാധിപത്യത്തിലുള്ള വിശ്വാസത്തിന്റെ പുറത്തല്ലേ..
വോട്ടു ചെയ്യുക തന്നെ വേണം. യേശുദാസിന് അങ്ങനെയൊരു നിലപാട് വ്യക്തിപരമായി എടുക്കാം. മറ്റൊരാളെ അത് ഉപദേശിക്കുന്നത് ശരിയല്ല.
ഏതായാലും അദേഹമങ്ങിനെ പറയണ്ടായിരുന്നു..
യേശുദാസ് അങ്ങനെ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.ഇവിടെ നമ്മൾ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ടവരെ പിന്നീട് കാണാറേ ഇല്ലല്ലോ.എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഞാനും ഇപ്പോൾ വോട്ട് ചെയ്യാറില്ല.
സുപ്രിയേ, ഞാന്‍ വോട്ടു ചെയ്യാറില്ല എന്നാണ് യേശുദാസ് പറഞ്ഞത്. വോട്ടുചെയ്യരുത് എന്ന് അദ്ദേഹം ആരെയും ഉപദേശിച്ചിട്ടില്ല. ഈ പോസ്റ്റിലും അങ്ങനെ പറഞ്ഞിട്ടില്ല. മലയാളിയുടെ മഹാഗായകനെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പരാമര്‍ശങ്ങള്‍ നടത്തരുത്.
വോട്ടു ചെയ്യാനുള്ള അവകാശത്തെപ്പോലെ വോട്ടു ചെയ്യാതിരിക്കാനുള്ള അവകാശവും ജനാധിപത്യ ഭാരതത്തില്‍ ഉണ്ട്. വോട്ടു ചെയ്തില്ല / ചെയ്യുന്നില്ല എന്ന് തുറന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല.
മറ്റൊരു ചോദ്യം: "ആരും വോട്ടു ചെയ്യരുത്" എന്നൊരു ക്യാമ്പെയിന്‍ ആരെങ്കിലും നടത്തിയാല്‍ അത് നിയമവിരുദ്ധമാകുമോ?
തകര്‍പ്പനോട്‍- ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. നമ്മുടെ സ്വന്തം ഗായകനെന്ന നിലയിലും മലയാളികളെ മുഴുവന്‍ ഒറ്റക്കെട്ടായി സ്വന്തം കീഴില്‍ നിര്‍ത്താന്‍ കഴിയുന്ന സ്വാധീനമുള്ള ഇന്നു ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തി എന്ന നിലയിലും എല്ലാ മലയാളിയുടെയും പ്രതിനിധിയെന്ന മട്ടില്‍ അംഗീകരിക്കാന്‍ കഴിയുന്നയാള്‍ എന്ന നിലയിലും അദ്ദേഹത്തോട് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ. പക്ഷേ അതുതന്നെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം കൂട്ടുന്നുണ്ട്. അത്തരമൊരു വ്യക്തിയുടെ ഓരോ വാക്കും സമൂഹത്തെ വല്ലാതെ സ്വാധീനിക്കുന്നതാണെന്നത് വ്യക്തമാണല്ലോ. അതുകൊണ്ട് അത്തരത്തില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്ന മട്ടില്‍ പരാമര്‍ശം നടത്തിയത് ശരിയായില്ല എന്നാണ് ഞാനുദ്ദേശിച്ചത്. മറ്റൊരു തരത്തില്‍ ധരിക്കാനിടയായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു.
ശ്രീ @ ശ്രേയസ് നോട്- ഒരു ജനാധിപത്യവ്യവസ്ഥയില്‍ താങ്കള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ 'ആരും വോട്ടുചെയ്യരുത് എന്ന് കാമ്പെയിന്‍ നടത്താം'. അത് നിയമവിരുദ്ധമാണോ എന്നത് അറിയില്ല. വ്യക്തിപരമായി വോട്ടുചെയ്യേണ്ട എന്നു തീരുമാനിക്കുന്നത് താങ്കളുടെ സ്വാതന്ത്ര്യം.
ഒരുകാര്യമുണ്ട്- നമുക്കൊക്കെ ഇത്തരംകാര്യങ്ങളെക്കുറിച്ചൊക്കെ ഇങ്ങനെ അഭിപ്രായം പറയാന്‍ പറ്റുന്നത് ഇവിടെയൊരു ജനാധിപത്യവ്യവസ്ഥയുള്ളതുകൊണ്ടാണ്. ജനാധിപത്യം വോട്ടുചെയ്യാനുള്ള അവകാശത്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതും.
ഹിപ്പോക്രസിയുടെ തലതൊട്ടപ്പനായ യേശുദാസ് പറയുന്നത് ഇവിടെ ചിലര്‍ക്കെങ്കിലും വേദവാക്യം അല്ല .അവരെക്കാളും പൌരബോധം നമുക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു . .
മരത്തലയനു പറയാനുള്ളത് ഇവിടെ ഉണ്ട്.
വോട്ട് ചെയ്യണോ വേണ്ടയോ എന്നത് അവരവരുടെ തീരുമാനം. വോട്ട് ചെയ്യാത്തവ്രെ കുറ്റം പറയുന്നതെന്തിന്? ജനങ്ങള്‍ പടച്ചുവിടുന്നവരൊക്കെ കാട്ടിക്കൂട്ടുന്നത് അറിയാന്‍ പാടില്ല്ലാത്തതൊന്നുമല്ലല്ലോ.
ഇന്നുവരെ ഞാനും വോട്ട് ചെയ്തിട്ടില്ല, അതിന് അര്‍ഹതയുള്ള ഒരുത്തനേം/ത്തിയേം കണ്ടില്ല.
പൌരബോധം എന്നത് വോട്ട് ചെയ്യുമ്പോള്‍ മാത്രം ഉണ്ടാവുന്നതല്ല. അതിന് ഇഷ്ടം പോലെ വേറെ വഴികളുണ്ട്.
എന്തിനാ വോട്ട് ചെയ്യുന്നെ
ചറ്ച്ച സജീവമാക്കിയ പ്രിയ സുഹ്രുതുക്കൾക്കെല്ല്ം നന്ദി.....
യേശുദാസ് പറയട്ടെ ..
ഇതെന്താ ആര്ക്കും ഒന്നും പറയാനും പറ്റില്ലേ..
വ്യക്തിപരമായ കാര്യങ്ങള്‍ പറയണമെങ്കില്‍ ആരോടെങ്കിലും കൂടിയാലോചിക്കണോ?
വ്യക്തിസ്വതന്ത്യത്തില്‍ കൈ കടത്താന്‍ ആർക്കും അധികാരമില്ല.
Post a Comment