Thursday, April 9, 2009

കാലം..ഉത്സവകാലം...

മലയാളിക്ക്‌ എല്ലാം ഉത്സവമാണു...ജനനം മരണം വിവാഹം പിറന്നാൾ..അടിയന്തിരം ഷഷ്ടിപൂർത്തി
....

തീർന്നില്ല..മഴ തീരാൻ കാത്തിരിക്കുകയാണു മലയാളി..
വൃച്ചികം മുതൽ തുടങ്ങുന്നു..
ആദ്യം ശബരിമല...മകരം കഴിഞ്ഞാൽ അമ്പലങ്ങളിൽ ഒക്കെ ഉത്സവമായി...
റിട്ടയർ ചയ്തിട്ടുവേണം പറ്റാവുന്ന അമ്പലങ്ങളിലൊക്കെ പോയി ഉത്സവം കൂടാൻ എന്ന വിചാരത്തിലാണിപ്പോൾ...
ക്രിസ്റ്റൻസിന്റെയും മുസ്ലിംസിന്റെയും ഉത്സവങ്ങൾ വേറെ...
ആകെപ്പാടെ മഴയില്ലാത്തപ്പോൾ ഒക്കെ ഉത്സവമാൺ നമുക്ക്‌...

തീർന്നില്ല..ഗവൺമന്റ്‌ ജനങ്ങൾക്ക്‌ നൽകുന്ന ഉത്സവമാൺ തിരഞ്ഞെടുപ്പ്‌...
തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക്‌ വലിയ താൽപ്പര്യമൊന്നുമില്ല...
അതിനാൽ ആദ്യം പാർട്ടികൾ അണികളെ ഒന്നു ഉണർത്തി ഉഷാറാക്കും...അതിനാണു മാർച്ചുകൾ...
പിന്നെ ജാഥകൾ പൊതുയോഗങ്ങൾ പ്രസ്ംഗങ്ങൾ വിവാദങ്ങൾ ആരൊപണ പ്രത്യാരോപണങ്ങങ്ങൾ..
ആകെ ജഗപോക...
ജങ്ങ്ഷനിൽ ഒരു സ്താനാർത്തിക്കുവേണ്ടി നടത്തുന്ന കലാപരിപാടികൾ നോക്കി ആസ്വദിച്ചു നിൽക്കെ
[ദോഷം പറയരുതല്ലോ നല്ല കലാപ്രകടനങ്ങൾ ആയിരുന്നു]
ഞാൻ പെട്ടെന്നാണു ഒ‍ാർത്തുപോയത്‌....തിരഞ്ഞെടുപ്പ്‌ ഒരു ഉത്സവമാണല്ലോ....
പാർട്ടികൾ ജനങ്ങൾക്ക്‌ നൽകുന്ന ഉത്സവം..
അല്ലെങ്കിൽ ഇതൊരു ഉത്സവമാക്കി മാറ്റുകയാണു പാർട്ടികൾ..
ജനങ്ങളുടെ വോട്ട്‌ പെട്ടിയിൽ വീഴുന്നതു വരെയുള്ള ഉത്സവം....

നമുക്കിപ്പോൾ ഉത്സവ്കാലമാണല്ലോ!!!

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മരണം ഉത്സവമാണൊ ഇപ്പോ?

പാവപ്പെട്ടവൻ said...

ഉത്സവ്കാലമാണല്ലോ ഒത്സാഹത്തിന്‍റെ കാലം ഉന്മാതത്തിന്‍റെയും .

അഭിനന്ദനങ്ങള്‍

ഹരീഷ് തൊടുപുഴ said...

പ്രിയേടെ കമന്റ്...

മരണവും ഇപ്പോള്‍ ഒരു ഉത്ത്സവമാണോ എന്ന്!!

അതേന്ന എനിക്കും തോന്നുന്നത്...

ചില മരണവീട്ടില്‍ ചെല്ലുമ്പോള്‍ കാണുന്നത് കണ്ടിട്ട്...

ഗോപക്‌ യു ആര്‍ said...

മരണവും നാം ആഘൊഷിക്കുകയല്ലെ പ്രിയാ?
എം ടി യുടെ “സുക്രുതം” കണ്ടിട്ടില്ലെ?