Tuesday, April 28, 2009

ഷൈക്കിന്റെ കാലം....

ഇപ്പോൾ ഷൈക്കിന്റെ കാലമാൺ കേരളത്തിൽ...
ഷാർജാ ഷൈകിന്റെ കാര്യമാൺ ഞാൻ പറയുന്നത്‌...
അസ്സൽ ചൂടല്ലേ...ചൂടിൽ പുകഞ്ഞു വന്ന് ഒരു ഷൈക്‌ അടിച്ചാൽ ശരീരം അപ്പാടെ തണുക്കുന്നതായി തോന്നും...
പാലും പഴവും മധുരവും ഹാഹഹാ...എന്താ സുഖം....
പൊറോട്ടക്ക്‌ ശേഷം കേരളം കീഴടക്കിയ ഭക്ഷ്യവസ്തു....
എനിക്കിപ്പോൾ ദിവസവും ഒന്ന് അടിക്കണമെന്ന അവസ്തയാണു...

കൂട്ടരെ..എന്റെ ചോദ്യം ഇത്‌ ആരോഗ്യകരമായ ഒരു പാനീയമാണൊ
പച്ച പാൽ ഐസ്‌ ആക്കി വച്ചു തരുന്നത്‌ ആണല്ലോ സാധനം...
അതിൽ അണുക്കൾ കാണില്ലേ?
ഇത്രയും ഐസ്‌ പാൽ രൂപത്തിൽ കഴിക്കുന്നത്‌ നല്ലതാണോ?
ആരോഗ്യത്തിനു ഹാനികരമാണൊ?

അറിയാവുന്ന സുഹൃത്തുക്കൾ പറയുമല്ലോ......

3 comments:

കാട്ടിപ്പരുത്തി said...

നിത്യവും ഒന്ന് കഴിക്കണ്മെന്നു തോന്നുന്നുവെങ്കില്‍ അധികകാലം കഴിക്കുമെന്നു തോന്നുന്നില്ല- നല്ലതല്ല എന്ന് എഴുത്തില്‍ തന്നെ വ്യക്തമാണല്ലോ-നല്ലതല്ലാത്തതും ഇടക്ക് എപ്പോഴെങ്കിലുമൊന്നാവാം- ദിവസുല്മാകേണ്ട

ഹന്‍ല്ലലത്ത് Hanllalath said...

:)

ബാജി ഓടംവേലി said...

:)