Friday, April 17, 2009

തോക്ക്‌ നീട്ടിപ്പിടിച്ച്‌ അന്ത്യാഞ്ജലി

പ്രശസ്ത വ്യക്ത്തികൾ മരിക്കുമ്പോൾ അവർക്ക്‌ ഗവ:
ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്താറുണ്ട്‌...

സംഭവം - കുറെ പോലീസുകാർ തോക്കെന്തി ചുറ്റും നിന്ന് സല്യൂട്ട്‌ അടിച്ച്‌ ആകാശത്തേക്ക്‌ വെടി വച്ച്‌-...അങ്ങനെ.....
.മുൻപൊക്കെ ഭരണാധികാരികൾ മരിക്കുമ്പോഴായിരുന്നു ഈ പരിപാടി..
ഇപ്പോൾ എം എ ബേബി മന്ത്രിയായതിനുശേഷമാണൂ പ്രശസ്ത വ്യക്തികൾ മരിച്ചാലുടൻ ഈ പരിപാടി.
.നല്ലതു തന്നെ...
പക്ഷെ കലകാരന്മാരും സാഹിത്യകാരന്മാരും മരിക്കുമ്പോൾ പോലീസ്‌ മുറയിലുള്ള ബഹുമതി വേണൊ?
കുഞ്ഞുണ്ണി മാഷുടെ മൃതദേഹത്തിനു ചുറ്റും നിന്ന് പോലീസുകാർ ആകാശവെടി ഉതിർക്കുന്നതു കണ്ട്‌ ഞാൻ ഞെട്ടിപോയി....
കലാകാരമാർക്ക്‌ ഈ ബഹുമതി നൽകുന്നത്‌ മറ്റേതെങ്കിലും മാന്യമായ രീതിയിൽ പോരെ..
പോലീസ്‌ മുറയിൽ തന്നെ വേണൊ?

മൂഴിക്കുളം കൊച്ചു കുട്ടൻ ചാക്യാരുടെ ഭൗതിക ശരീരത്തിനു ചുറ്റും തോക്കെന്തിയ പോലീസുകാർ നിൽക്കുന്നത്‌ കണ്ടപ്പോഴാണൂ ഞാൻ വീണ്ടും ഇങ്ങനെ ചിന്തിച്ചു പോയത്‌.........................................

2 comments:

അരുണ്‍ കരിമുട്ടം said...

മാഷിന്‍റെ ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
കുറേ നാള്‍ എവിടെയായിരുന്നു?

Anil cheleri kumaran said...

ശരിയാണല്ലൊ...!!